അഡാക്, അലാസ്ക

അഡാക്
City
അഡാക്
അഡാക്
Countryഅമേരിക്കൻ ഐക്യനാടുകൾ
Stateഅലാസ്ക
Census Areaഅല്യൂഷ്യൻ വെസ്റ്റ്
Incorporated2001
ഭരണസമ്പ്രദായം
 • മേയർതോമസ് സ്പിറ്റ്ലർ
 • സ്റ്റേറ്റ് സെനറ്റർLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ329.7 ച.കി.മീ.(127.3 ച മൈ)
 • ഭൂമി316.9 ച.കി.മീ.(122.4 ച മൈ)
 • ജലം12.8 ച.കി.മീ.(4.9 ച മൈ)
ഉയരം
50 മീ(164 അടി)
ജനസംഖ്യ
 (2014)
 • ആകെ326
സമയമേഖലUTC-10 (Hawaii-Aleutian (HST))
 • Summer (DST)UTC-9 (HDT)
ZIP code
99546
ഏരിയ കോഡ്907
FIPS code02-00065
വെബ്സൈറ്റ്City Website

അഡാക്, അല്യൂഷ്യൻസ് വെസ്റ്റ് സെൻസസ് മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ചെറു പട്ടണമാണ്. അഡാക് ദ്വീപിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. അഡാക് പട്ടണം മുമ്പ് അഡാക് സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്നു. 2000 ലെ യു.എസ്. സെൻസസിൽ 316 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2020 ലെ സെൻസസിൽ 171 ആയി കുറഞ്ഞിരുന്നു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള മുനിസിപ്പാലിറ്റിയും അലാസ്ക സംസ്ഥാനത്തെ ഏറ്റവും തെക്കുഭാഗത്തുള്ള പട്ടണവുമാണ്.[1] പട്ടണത്തിൽ മുമ്പ് അഡാക് കരസേനാ താവളവും നാവിക സേനാ താവളവും നിലനിന്നിരുന്നു. പട്ടണത്തിൻറെ 200 മൈൽ (320 കി.മീ.) ചുറ്റളവിൽ റേഡിയോ സ്റ്റേഷനുകളൊന്നും തന്നെ നിലനിൽക്കുന്നില്ല.

ഭൂമിശാസ്ത്രം

അഡാക് ദ്വീപ് ഉൾപ്പെടുന്ന കുളുക് ഉൾക്കടലിലാണ് അഡാക് പട്ടണത്തിന്റെ സ്ഥാനം. അഡാക്കിന് 1200 മൈൽ (1,930 കിലോമീറ്റർ) തെക്കു പടിഞ്ഞാറായി ആങ്കറേജ് പട്ടണവും 450 മൈൽ (724 കി.മീ.) പടിഞ്ഞാറായി ഡച്ച് ഹാർബർ പട്ടണവും സ്ഥിതി ചെയ്യുന്നു. അഗ്നിപർവ്വത സ്ഫോടനഫലമായി ഉടലെടുത്തിട്ടുള്ള ഈ ദ്വീപസമൂഹങ്ങൾ ചങ്ങലപോലെ കമാനാകൃതിയിൽ റഷ്യൻ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്നു. ഇവിടെ നിന്ന് ആങ്കറേജിലേയ്ക്കുള്ള വിമാനയാത്രയ്ക്ക് കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം 3 മണിക്കൂറെങ്കിലുമെടുക്കാറുണ്ട്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 127.3 ചതുരശ്ര മൈൽ (330 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 122.4 ചതുരശ്ര മൈൽ (317 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 4.9 ചതുരശ്ര മൈൽ (13 ചതുരശ്ര കിലോമീറ്റർ) അതായത് 3.87 ശതമാനം ഭാഗം വെള്ളവുമാണ്.

ചരിത്രം

19-ആം നൂറ്റാണ്ട്

അല്യൂഷ്യൻ ദ്വീപുകൾ ചരിത്രപരമായി ഇപ്പോൾ അല്യൂട്ടുകൾ എന്നറിയപ്പെടുന്ന ഉനംഗകളുടെ ആധിപത്യത്തിലായിരുന്നു. അലൂഷ്യൻ ദ്വീപിലെ വേട്ടക്കാർ റഷ്യൻ രോമവ്യാപാരം കിഴക്കോട്ട് വ്യാപിപ്പിക്കുകയും ആൻഡ്രിയാനോഫ് ദ്വീപ സമൂഹത്തിൽ ക്ഷാമം ഉണ്ടാകുകയും ചെയ്തതിനാൽ 19-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഒരു കാലത്ത് വളരെയധികം ജനസംഖ്യയുണ്ടായിരുന്ന ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടു. എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് വരെ അവർ വർഷങ്ങളായി ദ്വീപിന് ചുറ്റും സജീവമായി വേട്ടയാടുകയും മത്സ്യബന്ധനം നടത്തുകയും ചെയ്തിരുന്നു.

സൈനിക സാന്നിദ്ധ്യവും നാവിക നിലയവും

ജാപ്പനീസ് അധീനതയിലായിരുന്ന കിസ്ക, അട്ടു ദ്വീപുകൾക്കെതിരെ വിജയകരമായ ആക്രമണം നടത്താൻ അഡാക്കിലെ സൈനിക വിന്യാസം യുഎസ്, കനേഡിയൻ സേനകളെ അനുവദിച്ചു. യുദ്ധാനന്തരം, അഡാക്ക് ഒരു നാവിക എയർ സ്റ്റേഷനായി വികസിപ്പിച്ചെടുക്കുകയും ശീതയുദ്ധകാലത്ത് ഒരു അന്തർവാഹിനി നിരീക്ഷണ കേന്ദ്രമെന്ന നിലയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. 1957, 1964, 1977 വർഷങ്ങളിൽ വലിയ ഭൂകമ്പങ്ങൾ ദ്വീപിനെ പിടിച്ചുലച്ചിരുന്നു.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Attu Station, Alaska, is technically east and is not incorporated.