അപ്പാച്ചെ സബ്‌വെർഷൻ

സബ്‌വെർഷൻ, സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങളുടെ വെർഷൻ നിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു സോഫ്‌റ്റ്‌വെയറാണ്. പരക്കെ svn (എസ്‌വീയെൻ എന്ന് ഉച്ചാരണം‍)എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സബ്‌വെർഷൻ, മറ്റൊരു വെർഷൻ നിയന്ത്രണ സോഫ്‌റ്റ്‌വെയറായ സിവി‌എസ്സിന്റെ (CVS) അടുത്ത തലമുറയിൽപ്പെട്ടതാണ്.

ഉപക്രമം

സവിശേഷതകൾ

കമ്മിറ്റുകളുടെ അറ്റോമികത

സബ്‌വെർഷന്റെ പ്രധാന സവിശേഷത കമ്മിട്ടുകൾ അറ്റോമികമാണ് എന്നതത്രേ. അതായത്, സോഴ്‌സ് കോഡ് മാറ്റിയെഴുതുമ്പോൾ, ഒന്നിലധികം ഫയലുകളിൽ മാറ്റങ്ങളുണ്ടെങ്കിലും അവയെ എല്ലാം ഒന്നായി സബ്‌വെർഷൻ രേഖപ്പെടുത്തുന്നു. ഓരോ കമ്മിറ്റും ക്രമാനുഗതമായി ഉയരുന്ന ഒരു ശ്രേണിയിലെ ഒരു സംഖ്യയായി രേഖപ്പെടുത്തുന്നു. ഓരോ പ്രോഗ്രാമറും സൃഷ്ടിക്കുന്ന മാറ്റങ്ങളെ മറ്റു പ്രോഗ്രാമർമാർ ഈ കമ്മിറ്റ് സംഖ്യയിലൂടെ സെർവറിൽ നിന്ന് സ്വന്തം കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്നു. സിവി‌എസ് പോലെയുള്ള പാക്കേജുകളിലാവട്ടെ ഓരോ ഫയലിനും വ്യത്യസ്ത വെർഷനുകൾ കൊടുക്കപ്പെടുന്നതിലൂടെ ഈ ആറ്റമികത ലഭ്യമല്ല.

സൗകര്യപ്രദമായ കമാൻഡുകൾ

സിവി‌എസ്സിനോട് സദൃശമായ കമാൻഡുകളാണ് എസ്‌വി‌എന്നിനും ഉള്ളത്. ചെക്കൌട്ട്, കമ്മിറ്റ്, സ്റ്റാറ്റസ്, അപ്ഡേറ്റ്, മെർ‌ജ് തുടങ്ങി ധാരാളം കമാൻഡുകൾ എസ്‌വി‌എന്നിലും ലഭ്യമാണ്.

നാനാവിധ പ്രോട്ടോക്കോളുകൾ

എസ്‌വി‌എൻ നാനാവിധമായ പ്രോട്ടോക്കോളുകൾ പ്രോഗ്രാമർക്ക് പ്രദാനം ചെയ്യുന്നു. എച്ച്‌ടിടിപി, എസ്‌എസ്‌എച്ച്, ക്ലയന്റ്/സെർവർ, ഫയൽ സിസ്റ്റം തുടങ്ങി പല പ്രോട്ടോക്കോൾ സംവിധാനങ്ങളും ലഭ്യമാണ്. ഉപയോക്താക്കൾക്കനുസൃതമായ പ്രോട്ടോക്കോൾ തെരഞ്ഞെടുക്കാവുന്നതാണ്.

ബൈനറി ലഭ്യത

ടെക്സ്റ്റ് ഫയലുകൾ മാത്രമല്ല, ബൈനറി ഫയലുകളും എസ്‌വി‌എന്നിൽ വെർഷൻ നിയന്ത്രിതമായി സൂക്ഷിക്കാവുന്നതാണ്. ഡിസ്‌ക് ഉപയോഗം നിയന്ത്രിച്ചു കൊണ്ടു തന്നെയാണ് ഇതു സാധ്യമാക്കിയിരിക്കൂന്നത്.

സിംബോളിക ലിങ്കുകളെ വെർഷൻ ചെയ്യാം

ഡാറ്റാബേസ്/ഫയൽ സിസ്‌റ്റം റെപ്പോസിറ്ററി

ടാഗുകളും ബ്രാഞ്ചുകളും സുഗമമായി സൃഷ്ടിക്കാം

നിർമ്മാതാക്കൾ

സാങ്കേതിക വിശദാംശങ്ങൾ

ബന്ധപ്പെട്ട സോഫ്‌റ്റ്‌വെയർ സംരംഭങ്ങൾ