അബ്ദുറഹ്‌മാൻ അൽ ഔസാഇ

അൽ ഔസാഇ
أبو عمرو عبدُ الرحمٰن بن عمرو الأوزاعي
മതംഇസ്‌ലാം
Personal
ജനനം707 CE
ബാൽബെക്, ലെബനോൻ
മരണം774 CE (66–67 വയസ്)
ബൈറൂത്ത്

ഔസാഇ മദ്‌ഹബിന്റെ ആചാര്യനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു അബൂ അംറ് അബ്ദുറഹ്‌മാൻ ഇബ്ൻ അംറ് അൽ ഔസാഇ എന്ന അബ്ദുറഹ്‌മാൻ അൽ ഔസാഇ. (അറബി: أبو عمرو عبدُ الرحمٰن بن عمرو الأوزاعي) (707–774). ബനൂ ഹംദാൻ ഗോത്രത്തിലെ ഔസാഇ കുടുംബത്തിലാണ് ജനനമെന്നത് കൊണ്ട് ഔസാഇ എന്ന പേര് കൂടെ വന്നു. പലപ്പോഴും ഔസാഇ എന്ന ചുരുക്കപ്പേരിൽ അദ്ദേഹം വിളിക്കപ്പെട്ടുവന്നു.[1]

ജീവിതരേഖ

സി.ഇ 707-ൽ ഇന്നത്തെ ലെബനോനിലെ ബാൽബെക് പ്രദേശത്താണ് അബ്ദുറഹ്‌മാൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സിന്ധിലാണ് ജനനം എന്നഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്.

പണ്ഡിതൻ

ഔസാഇയുടെ രചനകൾ വളരെക്കുറച്ച് മാത്രമേ നിലനിൽക്കുന്നുള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും സംഹിതകളുമൊക്കെ അബൂയൂസഫിന്റെ വിമർശന ഗ്രന്ഥമായ അൽ റദ്ദ് അല സിയാർ അൽ ഔസാഇ യിൽ വിവരിക്കപ്പെടുന്നുണ്ട്. ഔസാഇയുടെ മദ്‌ഹബ് സിറിയ, ഉത്തരാഫ്രിക്ക, അന്തലൂസ് എന്നിവിടങ്ങളിൽ വികാസം പ്രാപിച്ചുവെങ്കിലും അതേ ആശയത്തിൽ രംഗത്തുവന്ന മാലികീ മദ്‌ഹബിന്റെ വികാസത്തോടെ അതിൽ ലയിക്കുകയായിരുന്നു.

അന്ത്യം

774-ൽ ലെബനാനിലെ ബൈറൂത്തിൽ വെച്ച് ഔസാഇ അന്തരിച്ചു.[2]

അവലംബം

  1. "سير أعلام النبلاء". shamela (in Arabic). Archived from the original on 1 December 2017. Retrieved 28 November 2017.{cite web}: CS1 maint: unrecognized language (link)
  2. John Esposito, The Oxford Dictionary of Islam, Oxford University Press, 2003