അവിഷ്ക ഗുണവർദ്ധനെ

അവിഷ്ക ഗുണവർദ്ധനെ
අවිශ්ක ගුණවර්ධන
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ദിഹാൻ അവിഷ്ക ഗുണവർദ്ധനെ
ജനനം (1977-05-26) 26 മേയ് 1977  (47 വയസ്സ്)
കൊളംബോ
ബാറ്റിംഗ് രീതിഇടം-കൈയ്യൻ
റോൾഓപ്പണിംഗ് ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 76)4 മാർച്ച് 1999 v പാകിസ്താൻ
അവസാന ടെസ്റ്റ്10 ഡിസംബർ 2005 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 93)26 ജനുവരി 1998 v സിംബാബ്‌വെ
അവസാന ഏകദിനം3 ജനുവരി 2006 v ന്യൂസിലൻഡ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക ഫസ്റ്റ് List A
കളികൾ 6 61 129 184
നേടിയ റൺസ് 181 1,708 6,680 5,362
ബാറ്റിംഗ് ശരാശരി 16.45 28.46 35.53 29.95
100-കൾ/50-കൾ -/- 1/12 12/40 6/35
ഉയർന്ന സ്കോർ 43 132 209 132
എറിഞ്ഞ പന്തുകൾ - - 18 -
വിക്കറ്റുകൾ - - - -
ബൗളിംഗ് ശരാശരി - - - -
ഇന്നിംഗ്സിൽ 5 വിക്കറ്റ് - - - -
മത്സരത്തിൽ 10 വിക്കറ്റ് - n/a n/a n/a
മികച്ച ബൗളിംഗ് - - - -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/- 13/- 67/- 54/-
ഉറവിടം: ക്രിക്കിൻഫോ, 26 ജൂലൈ 2015

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു അവിഷ്ക ഗുണവർദ്ധനെ എന്ന പേരിലറിയപ്പെട്ടിരുന്ന ദിഹാൻ അവിഷ്ക ഗുണവർദ്ധനെ (ജനനം: 26 മേയ് 1977 കൊളംബോ[1]) ടെസ്റ്റിലും ഏകദിനത്തിലും ശ്രീലങ്കയ്ക്കായി കളിച്ച ഇദ്ദേഹം നിരവധി വർഷങ്ങളായി ശ്രീലങ്കൻ എ ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ഠിച്ചിരുന്നു[2][3]. 2017-ൽ ആദ്യമായി അദ്ദേഹത്തെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു.

അന്താരാഷ്ട്ര കരിയർ

1998-ലെ കോമൺവെൽത്ത് ഗെയിംസിൽ സൗത്താഫ്രിയ്ക്കയുമായുള്ള സെമിഫൈനൽ മത്സരത്തിലാണ് അവിഷ്ക എന്ന ബാറ്റ്സ്മാനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്, ഈ കളിയിൽ ലങ്ക പരാജയപ്പെട്ടെങ്കിലും അർദ്ധ ശതകത്തോടെ അദ്ദേഹം ടീമിന്റെ ടോപ് സ്കോററായിരുന്നു[4]. 1998 ജനുവരി 26ന് കൊളംബോയിൽ സിംബാബ്‌വേയ്ക്കെതിരായ മൂന്നാം ഏകദിന മത്സരമാണ് അവിഷ്കയുടെ കന്നി അന്താരാഷ്ട്ര മത്സരം. ഈ കളിയിൽ 11 പന്തുകളിൽ നിന്നായി മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ മികച്ച ഒരു തുടക്കം ലഭിച്ചെങ്കിലും 12 റൺസിന് പുറത്തായി, ഈ മത്സരത്തിൽ ജയസൂര്യയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ലങ്ക നാല് വിക്കറ്റുകൾക്ക് വിജയിച്ചു[5]. 2000-ൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നെയ്‌റോബിയിൽ നേടിയ 132 റൺസാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ ഏക സെഞ്ച്വറി. ആ മത്സരത്തിൽ, ശ്രീലങ്കൻ ഇന്നിംഗ്സിനെ 10/2 എന്ന തകർച്ചയിൽ നിന്ന് നിന്ന് 287/6 മികച്ച സ്കോറിലേക്ക് എത്തിച്ച അദ്ദേഹം ശ്രീലങ്കയ്ക്ക് 108 റൺസിന്റെ തകർപ്പൻ വിജയം നേടാൻ സഹായിക്കുകയു ചെയ്തു. 2006 ജനുവരി മൂന്നിന്ടെ ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻഡിനെതിരായി നടന്ന രണ്ടാം ഏകദിനമാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ അന്താരാഷ്ട്ര മത്സരം, ഈ കളിയിൽ പതിനേഴ് പന്തുകൾ നേരിട്ട അദ്ദേഹം മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ഉപുൽ തരംഗ ഈ മത്സരത്തിൽ ശതകം നേടിയെങ്കിലും ലങ്ക രണ്ട് ഓവർ ശേഷിക്കേ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു[6]. ടെസ്റ്റ് മത്സരങ്ങളിൽ വേണ്ട വിധത്തിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.

1999-ലെ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാർച്ച് നാലിന് ലാഹോറിൽ പാകിസ്താനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, തന്റെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോറായ 43 റൺസ് ആദ്യ ഇന്നിംഗ്സിൽ കണ്ടെത്തി. രണ്ടാം ഇന്നിംഗ്സിൽ 37 റൺസ് നേടിയ[7] അദ്ദേഹത്തിന് പിന്നെയുള്ള അഞ്ച് ടെസ്റ്റുകളിൽ നിന്നായി ആകെ 101 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 2004 ഡിസംബർ 10ന് ഡെൽഹിയിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റാണ് അദ്ദേഹം ഒടുവിലായി കളിച്ച ടെസ്റ്റ്, ഈ കളിയിൽ 25ഉം 9ഉം റൺസാണ് നേടിയത്. മത്സരത്തിൽ പത്ത് വികറ്റ് വീഴ്ത്തിയ കുംബ്ലെ കളിയിലെ താരമായപ്പോൾ ഇന്ത്യയുടെ വിജയം 188 റൺസിനായിരുന്നു[8]. ആറ് ടെസ്റ്റുകളിൽ നിന്നായി 16.45 ശാരാശരിയോടെ 181 റൺസാണ് അവിഷ്ക നേടിയത്.

ഏതാനും അർദ്ധശതകങ്ങൾ നേടിയിട്ടും, ഒഴിവാക്കാനാവാത്ത പുറത്താക്കലുകൾ മൂലം ഗുണവർദ്ധനെയ്ക്ക് ടീമിലെ സ്ഥിരമായ സ്ഥാനം നഷ്ടമാക്കി. 2004-ലെ ഏഷ്യാ കപ്പിൽ മർവൻ അട്ടപ്പട്ടുവിന് ഒരു കളിയിൽ വിശ്രമം അനുവദിച്ചപ്പോഴാണ് ഗുണവർദ്ധനെയ്ക്ക് ടീമിൽ അവസരം ലഭിച്ചത്. 2004 മുതൽ തന്നെ ട്വന്റി-20 ക്രിക്കറ്റിൽ ഗുണവർദ്ധനെ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനും മറ്റ് നാല് ശ്രീലങ്കക്കാർക്കും ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ ചേർന്നതിന് ചുമത്തിയ വിലക്ക് 2008 സെപ്റ്റംബറിൽ പിൻ‌വലിച്ചു. അതിന് ശേഷം അദ്ദേഹത്തിന് ശ്രീലങ്കയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അനുമതി ലഭിച്ചു.

ക്രിക്കറ്റിന് ശേഷം

നിലവിൽ സിംഹള സ്പോർട്സ് ക്ലബിന്റെ മുഖ്യ ക്രിക്കറ്റ് പരിശീലകനാണ് അവിഷ്ക. എസ്‌എൽ‌പി‌എൽ 2012 വിജയിച്ച ടീമായ യുവ നെക്സ്റ്റിന്റെ പരിശീലകനായിരുന്നു അദ്ദേഹം. ഇതുകൂടാതെ ലെഗസി ട്രാവൽസ് (പ്രൈവറ്റ്) ലിമിറ്റഡിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

അവലംബം