അഷ്ദോദ്
Ashdod | |||
---|---|---|---|
ഇസ്രായേലിലെ മുൻസിപ്പാലിറ്റി | |||
Skyline of Ashdod | |||
| |||
ജില്ല | തെക്ക് | ||
സ്ഥാപിതം | 1956 | ||
• മേയർ | Yehiel Lasri | ||
• ആകെ | 47,242 dunams (47.242 ച.കി.മീ. or 18.240 ച മൈ) | ||
(2013) | |||
• ആകെ | 240,400 | ||
ഇസ്രയേലിന്റെ തെക്ക് ഭാഗത്ത് മെഡിറ്ററേനിയൻ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായികനഗരമാണ് അഷ്ദോദ് (ഹീബ്രു: אַשְׁדּוֹד അറബി: اشدود). ഇസ്രേലിന്റെ മെഹോസ് ഹദാരൊം (ഹീബ്രു: מחוז הדרום) എന്ന തെക്കൻ ജില്ലയിലെ ഏറ്റവും വലിയ നഗരവും ഇസ്രേലിലെ അഞ്ചാമത്തെ വലിയ നഗരവുമാണിത്. [1] അഷ്ദോദ് തുറമുഖം ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമാണ്. ഇസ്രായേലിന്റെ അറുപത് ശതമാനം വാണിജ്യ ഇറക്കുമതി കയറ്റുമതി നടക്കുന്നത് ഈ തുറമുഖം വഴിയാണ്. [2] പലസ്തീനിലെ ഗാസ പ്രദേശവുമായുള്ള സാമീപ്യം കാരണം ആഷ്ദോദ് നഗരം പലപ്പോഴും ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിനിരയാകാറുണ്ട്.[3]
ആഷ്ദോദ് വളരെ പ്രാചീനമായൊരു നഗരമാണ്. ബി സി പതിനേഴാം നൂറ്റാണ്ടിലെ കാനാനൈറ്റ് സംസ്കാരത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ഒരു നഗരമാണിതെന്നാണ് ആർക്കിയോളജിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്[4]
അവലംബം
- ↑ "ഇസ്രായേൽ ടൂറിസം ബോർഡ്". Archived from the original on 2014-09-01. Retrieved 2014-07-17.
- ↑ "ആഷ്ദോദ് പോർട്ട്". Archived from the original on 2014-08-20. Retrieved 2014-07-17.
- ↑ "സ്കൈ ന്യൂസ്". Archived from the original on 2014-08-15. Retrieved 2014-07-17.
- ↑ ആർക്കിയോളജിക്കൽ എക്സ്ക്കവേഷൻസ്