അസോസ്പൈറില്ലം

പച്ചക്കറി കൃഷിയിൽ സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒരു ജീവാണുവളമാണ് അസോസ്പൈറില്ലം. ഇവ അന്തരീക്ഷത്തിലുള്ള പാക്യജനകത്തെ നേരിട്ട് വലിച്ചെടുക്കുകയും അത് അമോണിയ ആക്കിമാറ്റി സസ്യങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ മണ്ണിൽ നിന്നും അലേയമൂലകങ്ങളെ ചെടികൾക്കു ഉപയോഗപ്രദമാകുന്ന രീതിയിൽ ഹോർമോണുകൾ ഉത്പാദിപ്പിച്ച് സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും സഹായിക്കുന്നു.