അസ്ഥിസന്ധി
സന്ധി | |
---|---|
![]() Diagram of a typical synovial (diarthrosis) joint | |
![]() Depiction of an intervertebral disk, a cartilaginous joint | |
Details | |
System | Musculoskeletal system Articular system |
Identifiers | |
Latin | Articulus Junctura Articulatio |
MeSH | D007596 |
TA | A03.0.00.000 |
FMA | 7490 |
Anatomical terminology |
രണ്ടോ അതിൽ അധികമോ അസ്ഥികൾ ചേരുന്ന ഭാഗത്തെ അസ്ഥിസന്ധി എന്നു പറയുന്നു. ചലത്‌സന്ധികൾ എന്നും അചലത്‌സന്ധികൾ എന്നും രണ്ടു തരമുണ്ട്.
ചലത്‌സന്ധി
ചലനം സാദ്ധ്യമാവുന്ന സന്ധികളാണ് ഇവ. സന്ധിയിലെ അസ്ഥികളൂടെ അറ്റം തരുണാസ്ഥികൾ കൊണ്ട് മൂടിയിരിക്കും. ഇത് ഘർഷണം കുറയ്ക്കുന്നു. അസ്ഥിയുടെ അഗ്രങ്ങൾക്കിടയിൽ സ്നായു നിർമ്മിതമായ സ്രാവസമ്പുടം എന്ന സഞ്ചിയുണ്ട്. ഈ സഞ്ചിയെ അവ്വരണാം ചെയ്യുന്ന നേർത്ത സ്ഥരം ഒരു തരം ദ്രവം സ്രവിപ്പിക്കുന്നു. ഇതും ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.സന്ധിയിലെ അസ്ഥികളെ തമ്മിൽ ബലമുള്ള സ്നായു എന്ന നാടകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു.
ചലത്‌സന്ധികളിൽ ഉലൂഖ സന്ധി, വിജാഗിരി സന്ധി , കീല സന്ധി, വഴുതുന്ന സന്ധി എന്നിങ്ങനെ പലതരമുണ്ട്.
അചലത്‌സന്ധി
ചലനം ഉണ്ടാകാത്ത സന്ധികളാണ് ഇവ.
അവലംബം
ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്