അസ്സാസിൻസ്

14th-century painting of the assassination of Nizam al-Mulk by an assassin.

എ.ഡി. 11ആം നൂറ്റാണ്ടിൻറെ അവസാനം നിസാരി ഇസ്മായിലി വിഭാഗത്തിനിടയിൽ രൂപമെടുത്ത ഒരു രഹസ്യ സംഘമാണ് അസ്സാസിൻസ് (അറബി: حشّاشين Ḥashshāshīn[1]). ഷിയാക്കളിലെ അവാന്തര വിഭാഗമായ ഇസ്മാഈലികളിലെ ഉപവിഭാഗമായ നിസാരി ഇസ്മായിലികളായിരുന്നു ഇവർ ദുർഘടമായ മലമുകളിലുള്ള കോട്ടകളായിരുന്നു ഇവരുടെ കേന്ദ്രങ്ങൾ. ഹസ്സൻ സബ്ബാഹ് എന്ന വ്യക്തിയായിരുന്നു നേതാവ്. ഹഷാഷിൻ എന്ന് അറബിയിൽ ഇവർ അറിയപ്പെട്ടു. Assassin എന്ന വാക്ക് രൂപം കൊണ്ടത്‌ ഈ പേരിൽ നിന്നാണ്.

പരിശീലനം സിദ്ധിച്ച കൊലയാളികളായിരുന്നു ഇവർ. അക്കാലത്തെ പല രാജാക്കന്മാരുടെ കൊലകൾക്ക് പിന്നിലും ഇവരായിരുന്നു.

മംഗോളിയൻ പടയോട്ടകാലത്താണ് അസാസിസുകൾ നാമാവശേഷമായത്. അലാമൗത്തിലെയും ലാംബ്സാറിലെയും മസ്യാഫിലെയും കോട്ടകളുടെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു.

അസ്സാസിൻ നേതാവായ ഹസൻ സബ്ബാഹ്

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "hashish - definition of hashish by the Free Online Dictionary, Thesaurus and Encyclopedia". Thefreedictionary.com. Retrieved ഏപ്രിൽ 11, 2013.