അർശസ്

അർശസ്
സ്പെഷ്യാലിറ്റിGeneral surgery Edit this on Wikidata

പൈൽസ് മൂലം ഉണ്ടാകുന്ന നടുവേദാനക്ക് ഉള്ള പ്രതിവിധി

കാരണങ്ങൾ

മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. [1] നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു.

പ്രതിവിധി

വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ (പ്രത്യേകിച്ച് കോഴിയിറച്ചിയും മുട്ടയും) എന്നിവ തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും.

ചികിത്സ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ജലാംശം നിലനിർത്താൻ ഓറൽ ദ്രാവകങ്ങൾ കഴിക്കുന്നത്, വിശ്രമം എന്നിവ അർശസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പൈൽസ് മൂർഛിച്ച അവസ്ഥയിൽ ആധുനിക വൈദ്യശാസ്ത്രത്തിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല.


അവലംബം

  1. Schubert MC, Sridhar S, Schade RR, Wexner SD (2009). "What every gastroenterologist needs to know about common anorectal disorders". World J. Gastroenterol. 15 (26): 3201–9. doi:10.3748/wjg.15.3201. PMC 2710774. PMID 19598294. {cite journal}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)