ആന്റി ക്രൈസ്റ്റ് (ചലച്ചിത്രം)

ആന്റിക്രൈസ്റ്റ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആന്റിക്രൈസ്റ്റ് (വിവക്ഷകൾ) എന്ന താൾ കാണുക. ആന്റിക്രൈസ്റ്റ് (വിവക്ഷകൾ)
ആന്റിക്രൈസ്റ്റ്
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംലാർസ് വോൺ ട്രെയർ
നിർമ്മാണംMeta Louise Foldager
രചനലാർസ് വോൺ ട്രെയർ
അഭിനേതാക്കൾവില്യം ഡാഫോ
ഷാർലറ്റ് ഗയിൻസ് ബർഗ്
ഛായാഗ്രഹണംAnthony Dod Mantle
ചിത്രസംയോജനംAnders Refn
സ്റ്റുഡിയോZentropa
വിതരണംNordisk Film (Scandinavia)
IFC Films
(United States)
Artificial Eye
(United Kingdom)
റിലീസിങ് തീയതി2009 മേയ് 20 (ഡെന്മാർക്ക്)
2009 സെപ്റ്റംബർ 10 (ജർമ്മനി)
രാജ്യംജർമ്മനി
ഫ്രാൻസ്
ഡെന്മാർക്ക്
സ്വീഡൻ
ഇറ്റലി
പോളണ്ട്
ഭാഷഇംഗ്ലീഷ്
ബജറ്റ്$11 മില്ല്യൺ[1]
സമയദൈർഘ്യം103 minutes

2009 ൽ പുറത്തിറങ്ങിയ ഇംഗ്ലിഷ് ചലച്ചിത്രമാണ് ആന്റി ക്രൈസ്റ്റ്. ലാർസ് വോൺ ട്രയർ സംവിധാനം ചെയ്ത ഈ ചിത്രം ആന്ദ്രേ തർക്കോവ്സ്കിക്കായി സമർപ്പിച്ചിരിക്കുന്നു. വില്യം ഡാഫോയും ചാർലറ്റ് ഗയിൻസ് ബർഗും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒരു ഭീകര സിനിമയുടെ ആഖ്യാനതന്ത്രമാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു അവതാരികയും നാലദ്ധ്യായങ്ങളും പിന്നുരയും ഉള്ള ചിത്രമാണിത്. ഭാര്യയും ഭർത്താവും ലൈഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് അവരുടെ മകൻ നിക്ക് ജനാലയിലൂടെ കെട്ടിടത്തിന്റെ പുറത്തേയ്ക്ക് വീണ് മരിക്കുന്നു. ഇതേ തുടർന്ന് വലിയ മാനസികാഘാതത്തിന് വിധേയമാകുന്ന ഭാര്യയെ സൈക്കോ തെറാപ്പിക്ക് വിധേയമാക്കുകയാണ് ഭർത്താവായ മനശാസ്ത്രഞ്ജൻ. അതിന് വേണ്ടി അവർ കാടിനുള്ളിൽ ഒരു മരക്കുടിലിൽ താമസിക്കുന്നു. അതികഠിനമായ മാനസിക വ്യതിയാനങ്ങളിലൂടെ രണ്ട് പേരും കടന്നുപോകുന്നു. ഭർത്താവിന് ഈ വേളയിൽ ക്രൂരമായ പീഡങ്ങൾ ഭാര്യയിൽ നിന്നും എൽക്കേണ്ടിവരുന്നു. ദുഃഖം, വേദന, നിരാശ, മൂന്നുയാചകർ എന്നിങ്ങനെയാണ് അദ്ധ്യായങ്ങളുടെ പേരുകൾ.

അവലംബം

  1. Rehlin, Gunnar (2008-07-30). "Von Trier's 'Antichrist' moves ahead - Financing complete on English-language film". Variety. Retrieved 2008-12-27

പുറത്തേക്കുള്ള കണ്ണികൾ