ആന്റിവൈറസ്

ക്ലാം‌എവി ആന്റിവൈറസ് എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ സോഴ്‌സ് ആന്റിവൈറസ് ക്ലാം‌ടികെ, 2001 ൽ ടോമാസ് കോജ് വികസിപ്പിച്ചെടുത്തത്

കമ്പ്യൂട്ടറുകളെ വൈറസുകളിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണു ആന്റിവൈറസ്. ഇവ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള വൈറസുകൾ കണ്ടുപിടിക്കാനും, അവയെ നീക്കംചെയ്യാനും പുതിയ വൈറസുകൾ പ്രവേശിക്കാതെ കാത്തുസൂക്ഷിക്കുവാനും സാധിക്കും. എന്നിരുന്നാലും, മറ്റ് തരത്തിലുള്ള മാൽവെയറുകളുടെ വ്യാപനത്തോടെ, ആന്റിവൈറസ് സോഫ്റ്റ്വെയർ മറ്റ് കമ്പ്യൂട്ടർ ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകാൻ തുടങ്ങി. പ്രത്യേകിച്ചും, ആധുനിക ആന്റിവൈറസ് സോഫ്റ്റ്‌വെയ‌ർ ഉപയോഗിച്ച് സംശയകരമായ സോഫ്റ്റവെയറുകളിൽ നിന്ന് കമ്പ്യൂട്ടർ ഉപയോക്താക്കളെ പരിരക്ഷിക്കാൻ കഴിയും ഉദാ: മലിഷ്യസ് ബ്രൗസർ ഹെൽപ്പർ ഒബ്ജക്റ്റുകൾ (ബി‌എച്ച്ഒകൾ), ബ്രൗസർ ഹൈജാക്കർമാർ, റാൻസംവെയർ, കീലോഗറുകൾ, ബാക്ക്ഡോർ, റൂട്ട്കിറ്റുകൾ, ട്രോജൻ ഹോഴ്സ്, വേമ്സ്, മലിഷ്യസ് എൽ‌എസ്‌പി, ഡയലറുകൾ, ഫ്രോഡ്ടൂൾസ്, ആഡ്‌വെയർ, സ്‌പൈവെയർ.[1]ഇൻഫെറ്റഡായതും മലിഷ്യസായ യുആർഎല്ലുകൾ(URL), സ്പാം, സ്കാമുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ഓൺലൈൻ ഐഡന്റിറ്റി (സ്വകാര്യത), ഓൺലൈൻ ബാങ്കിംഗ് ആക്രമണങ്ങൾ, സോഷ്യൽ എഞ്ചിനീയറിംഗ് ടെക്നിക്കുകൾ, നൂതന പെർസിസ്റ്റന്റ് ഭീഷണി (APT), ബോട്ട്‌നെറ്റ് ഡിഡിഒഎസ്(DDoS) ആക്രമണങ്ങൾ എന്നിവയിൽ നിന്നുള്ള പരിരക്ഷയും ചില ഉൽപ്പന്നങ്ങൾ നൽകുന്നു.[2]

പ്രവർത്തന രീതികൾ

ആന്റിവൈറസ്സുകൾ വൈറസ്സുകളെ കണ്ടുപിടിക്കാൻ രണ്ടു മാർഗ്ഗങ്ങളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.

1 . വൈറസ്‌ നിഘണ്ടു

ഈ രീതിയിൽ , ആന്റിവൈറസ്സ് സോഫ്റ്റ്‌വെയർ സ്കാൻ ചെയ്യുന്ന ഫയലിനെ , ഡാറ്റബെയിസിൽ സൂക്ഷിച്ചിരിക്കുന്ന വൈറസ് അടയാളങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുന്നു.ഫയലിലെ കോഡും വൈറസ്‌ അടയാളവും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടെങ്കിൽ ഉപയോക്താവിനെ അറിയിക്കുകയോ , ആ ഫയല് ഡിലീറ്റ് ചെയ്യുകയോ ,മാറ്റി വെയ്കുകയോ ചെയ്യും. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ വൈറസുകളുടെ പട്ടികയിലേക്ക് പുതിയതായി കണ്ടെത്തിയ വൈറസ്സ്കളുടെ പേരും അടയാളങ്ങളും കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത് .

2 . പ്രോഗ്രാമുകളുടെ പ്രവർത്തനത്തിന്റെ നിരീക്ഷണം

ആന്റി വൈറസ് കമ്പ്യൂട്ടറിലെ പ്രവർത്തിക്കുന്ന പ്രോഗ്രാമുകളെ ഒക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും , സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ഉപഭോകതാവിനെ അറിയിക്കുകയും ചെയ്യുന്നു. വൈറസ് നിഘണ്ടുവിൽ ഇല്ലാത്ത വൈറസുകളെ പോലും കണ്ടുപിടിക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം.

ചില ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ

വില കൊടുത്തു വാങ്ങേണ്ടവ

  • ഡിജിറ്റൽ പട്രോൾ ആന്റിവൈറസ്[3]
  • കെ7 ആന്റിവൈറസ്
  • ഈസ്കാൻ ആന്റിവൈറസ്
  • കൊമോഡോ ആന്റിവൈറസ്
  • ഡോ. വെബ് ആന്റിവൈറസ്
  • ഡിജിറ്റൽ ഡിഫെൻഡർ ആന്റിവൈറസ്
  • നോർമൻ ആന്റിവൈറസ്
  • എഫ്-പ്രോട്ട് ആന്റിവൈറസ്
  • കാസ്പെർസ്കൈ ആൻറിവൈറസ്
  • ട്രെൻഡ് മൈക്രോ ആൻറിവൈറസ്
  • സോഫോസ് ആൻറിവൈറസ്
  • ഇസെറ്റ് ആൻറിവൈറസ്
  • സോളോ ആൻറിവൈറസ്
  • ട്വിസ്റ്റെർ ആൻറിവൈറസ്
  • വിബിഎ32 ആൻറിവൈറസ്
  • ക്വിക്‌ഹീൽ ആൻറിവൈറസ്
  • ആർകാവീർ ആൻറിവൈറസ്
  • വിഐറോബോട്ട് ആൻറിവൈറസ്
  • സിസ്റ്റംഷീൽഡ് ആൻറിവൈറസ്
  • സിഎസ്എഎം ആൻറിവൈറസ്
  • ബ്ലു പോയിന്റ് ആൻറിവൈറസ്
  • നെറ്റ്‌പ്രൊട്ടക്റ്റർ ആൻറിവൈറസ്
  • ഇആക്സിലറേഷൻ ആൻറിവൈറസ്
  • പാറെറ്റോലോജിക് ആൻറിവൈറസ് പ്ലസ്
  • ബ്ലിങ്ക് പെഴ്സൊണൽ ആൻറിവൈറസ്
  • ഡ്രൈവ് സെൻട്രി
  • എഫ്എസ്ബി ആൻറിവൈറസ്
  • നോർട്ടൻ ആൻറിവൈറസ്
  • കൊറാന്റി ആൻറിവൈറസ്
  • അഷാമ്പൂ ആൻറി-മാൽവെയർ
  • ട്രസ്റ്റ്പോർട്ട് ആൻറിവൈറസ്
  • വെബ്റൂട്ട് ആൻറിവൈറസ്
  • എഫ്-സെക്ക്യൂർ ആൻറിവൈറസ്
  • ബുൾഗ്വാഡ് ആൻറിവൈറസ്
  • സിഎ ആൻറിവൈറസ്
  • ജിഡാറ്റ ആൻറിവൈറസ്
  • മാക്സ് സെക്ക്യൂർ ആൻറിവൈറസ്
  • ഔട്പോസ്റ്റ് ആൻറിവൈറസ്
  • സോൺ അലാം ആൻറിവൈറസ്
  • ബിറ്റ്ഡിഫൻഡർ ആൻറിവൈറസ്
  • റ്റൈസെർ ആൻറിവൈറസ്
  • മക്അഫീ ആന്റിവൈറസ്
  • വൈപ്രെ ആന്റിവൈറസ്

സൗജന്യമായി ലഭ്യമായവ

  • ക്ലാം ആന്റിവൈറസ്
  • മൈക്രോസോഫ്റ്റ് സെക്ക്യൂരിറ്റി എസൻഷ്യൽസ്
  • മൈ ഫ്രീ ആന്റിവൈറസ്
  • ക്ലാംവിൻ ആന്റിവൈറസ്
  • ബൈദു ആന്റിവൈറസ്
  • എക്സ്-റേ ആന്റിവൈറസ്
  • ഷർദാന ആന്റി വൈറസ് റെസ്ക്യൂ ഡിസ്ക് യൂട്ടിലിറ്റി

രണ്ടു രീതിയിലും ലഭ്യമായവ

  • അവിര ആന്റിവൈറസ്
  • അവാസ്റ്റ് ആന്റിവൈറസ്
  • എ.വി.ജി. ആന്റിവൈറസ്
  • ഇമ്മ്യൂണെറ്റ് പ്രൊട്ടക്റ്റ്
  • എംസിസോഫ്റ്റ് ആന്റി മാൽവെയർ
  • പാണ്ട ക്ലൗഡ് ആന്റിവൈറസ്
  • ഫോർട്ടിക്ലയന്റ് ആന്റിവൈറസ്
  • ആഡ്-അവയർ ഇന്റെർനെറ്റ് സെക്ക്യുരിറ്റി
  • റൈസിങ് ആന്റിവൈറസ്
  • കിങ് സോഫ്റ്റ് ആന്റിവൈറസ്
  • സില്ല്യ! ആന്റിവൈറസ് [4][5]

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ