ആപ്ലിക്കേഷൻ ലെയർ

ISOOSI റഫറൻസ് മോഡൽ സ്കീമാറ്റിക് ഡയഗ്രം
ഒ.എസ്.ഐ. മാതൃക
7 ആപ്ലിക്കേഷൻ ലെയർ
6 പ്രസന്റേഷൻ ലേയർ
5 സെഷൻ ലേയർ
4 ട്രാൻസ്‌പോർട്ട് ലേയർ
3 നെറ്റ്‌വർക് ലേയർ
2 ഡാറ്റാ ലിങ്ക് ലേയർ
  • എൽ.എൽ.സി. സബ്‌ലേയർ
  • എം.എ.സി. സബ്‌ലേയർ
1 ഫിസിക്കൽ ലേയർ

കമ്പ്യൂട്ടർ ശൃംഖലാ സംവിധാനത്തിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഘടകങ്ങൾക്കിടയിൽ ആശയവിനിമയ നിബന്ധകളുടെയും രീതികളുടെയും സംഗ്രഹമായാണ് ആപ്ലിക്കേഷൻ ലെയർ പ്രവർത്തിക്കുന്നത്.[1]എച്ച്ടിടിപി(HTTP), എഫ്ടിപി(FTP) മുതലായ പ്രോട്ടോകോളുകളും ഡിഎൻഎസ്(DNS), എസ്എസ്എച്ച്(SSH)മുതലായ സൗകര്യങ്ങളും ഈ ലെയറിലാണ് വരുക. ഒരു ശൃംഖലാ മാതൃകയുടെ (Network Reference Model) മുകളിലത്തെ ലെയറാണ് ആപ്ലിക്കേഷൻ ലെയർ. ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിലും (TCP/IP) ഒഎസ്ഐ(OSI)മോഡലിലും ഒരു ആപ്ലിക്കേഷൻ ലെയർ അബ്സ്ട്രാക്ഷൻ ഉണ്ട്[2]രണ്ട് മോഡലുകളും അവയുടെ ഉയർന്ന തലത്തിലുള്ള ലെയറിനായി ഒരേ പദമാണ് ഉപയോഗിക്കുന്നതെങ്കിലും, നിർവചനങ്ങളും ഉദ്ദേശ്യങ്ങളും വ്യത്യസ്തമാണ്.[3]

ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ട്

ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിൽ, ഒരു ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP) കമ്പ്യൂട്ടർ ശൃംഖലയിലുടനീളമുള്ള പ്രോസസ്സ്-ടു-പ്രോസസ് കമ്മ്യൂണിക്കേഷനുകളിൽ ഉപയോഗിക്കുന്ന ആശയവിനിമയ പ്രോട്ടോക്കോളുകളും ഇന്റർഫേസ് രീതികളും ആപ്ലിക്കേഷൻ ലെയറിൽ അടങ്ങിയിരിക്കുന്നു.[4]ആപ്ലിക്കേഷൻ ലെയർ ആശയവിനിമയത്തെ സ്റ്റാൻഡേർഡൈസ് ചെയ്യുന്നു, കൂടാതെ ഹോസ്റ്റ്-ടു-ഹോസ്റ്റ് ഡാറ്റ ട്രാൻസ്ഫർ ചാനലുകൾ സ്ഥാപിക്കുന്നതിനും ക്ലയന്റ്-സെർവർ അല്ലെങ്കിൽ പിയർ-ടു-പിയർ നെറ്റ്‌വർക്കിംഗ് മോഡലിൽ ഡാറ്റാ എക്സ്ചേഞ്ച് നിയന്ത്രിക്കുന്നത് ട്രാൻസ്പോർട്ട് ലെയർ പ്രോട്ടോക്കോളുകളെ ആശ്രയിച്ചിരിക്കുന്നു.[5]ആശയവിനിമയം നടത്തുമ്പോൾ ആപ്ലിക്കേഷനുകൾ പരിഗണിക്കേണ്ട നിർദ്ദിഷ്ട നിയമങ്ങളോ ഡാറ്റാ ഫോർമാറ്റുകളോ ടിസിപി/ഐപി(TCP/IP) ആപ്ലിക്കേഷൻ ലെയർ വിവരിക്കുന്നില്ലെങ്കിലും, യഥാർത്ഥ സ്പെസിഫിക്കേഷൻ (RFC 1123-ൽ) ആപ്ലിക്കേഷൻ രൂപകൽപ്പനയ്ക്ക് ഇത് കരുത്ത് നൽകുകയും ചെയ്യുന്നു.[6][7]

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Application Layer | Layer 7". The OSI-Model (in ഇംഗ്ലീഷ്). Retrieved 2019-11-05.
  2. "Four Layers of TCP/IP model, Comparison and Difference between TCP/IP and OSI models". www.omnisecu.com. Retrieved 2019-11-05.
  3. "What is the difference between TCP/IP and IP protocol?". SearchNetworking (in ഇംഗ്ലീഷ്). Retrieved 2019-11-05.
  4. "What is the difference between TCP/IP and IP protocol?". SearchNetworking (in ഇംഗ്ലീഷ്). Retrieved 2019-11-05.
  5. SEO, Bradley Mitchell An MIT graduate who brings years of technical experience to articles on; computers; Networking, Wireless. "What Is Transmission Control Protocol/Internet Protocol (TCP/IP)?". Lifewire (in ഇംഗ്ലീഷ്). Retrieved 2019-11-05.
  6. Robert Braden, ed. (October 1989). "RFC 1123: Requirements for Internet Hosts – Application and Support". Network Working Group of the IETF.
  7. "What is the Application Layer?". www.tutorialspoint.com. Retrieved 2019-11-05.