ആമസോൺ കിന്റിൽ
ആമസോൺ കമ്പനി പുറത്തിറക്കിയ ഇ-റീഡർ ആണ് ആമസോൺ കിന്റിൽ.
ചരിത്രം
പ്രമുഖ ഓൻലൈൻ പുസ്തക വിൽപനക്കാരായ Amazon.com ആണ് കിന്റിൽ എന്ന പുതിയ ഉൽപ്പന്നം ഇ-വായനക്കാർക്കായി സമർപ്പിച്ചിരിക്കുന്നത്. ഇ-റീഡർകൾക്കിടയിൽ ഇതിനോടകം ആമസോൺ കിൻഡിൽ ഒന്നാമതായി കഴിഞ്ഞു. [1]
PDF പ്രവർത്തിപ്പിക്കാൻ ഒന്നാമനായ Adobe Reader അടക്കമുള്ള മറ്റു ഇ-റീഡർകളിൽ നിന്നും വ്യതിരിക്തമായ ചില സവിശേഷതകൾ ഉണ്ട് കിൻഡിൽ ഇ-റീഡറിന്.
സവിശേഷതകൾ
ഒരുപാട് ഇ-പുസ്തകങ്ങൾ ഉപയോഗിക്കുന്നവർക്ക് Adobe Reader പോലുള്ള ഇ-റീഡർകളെക്കാൾ ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദമാണ് Kindle E Reader.
സോഫ്റ്റ്‌വെയറിനു ഉള്ളിൽ തന്നെ ഒരു ലൈബ്രറി പോലെ പുസ്തകങ്ങൾ തരം തിരിച്ചു സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരു ക്ലിക്കിൽ ഹോം സ്ക്രീനിൽ എത്തിച്ചേരുകയും അവിടെ നിന്ന് പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യാൻ സാധിക്കുന്നു.
വായനക്കിടയിൽ ഏതെന്കിലും പദങ്ങളുടെ അർഥം അറിയേണ്ടതായിട്ടുണ്ടെങ്കിൽ അതിൻ മേൽ Double Click ചെയ്‌താൽ മാത്രം മതിയാകും. നിങ്ങളെ കാത്തിരിക്കുന്നത് ഓക്സ്ഫോർഡ് അമേരിക്കൻ ഡിക്ഷ്ണറിയുടെ പുതിയ പതിപ്പാണ്.
വാക്കുകളും ഖണ്ഡികകളും തിരയാൻ മറ്റുള്ള റീഡർ സോഫ്റ്റ്‌വെയറുകളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ് Kindle E Reader.
Settings വ്യക്തിഗതമാക്കുവാൻ മറ്റു റീഡറുകളെ അപേക്ഷിച്ച് കുറെ കൂടി സൌകര്യമുണ്ട്.
Synchronise ചെയ്തു എവിടെ വച്ചും മറ്റേതൊരു Kindle ലും നാം വായിച്ചു നിർത്തിയിടത്തു നിന്നും തന്നെ തുടങ്ങാൻ സൗകര്യമുണ്ട്. Whispersync എന്ന് ആമസോൺ സ്വയം വിളിക്കുന്ന ഈ സാങ്കേതികവിദ്യ മറ്റു റീഡറുകളിൽ ഒന്നും തന്നെ കാണാത്തതാണ്. [2]
അടിസ്ഥാനപരമായി .mobi, .prc, .txt, .tpz, .azw എന്നീ ബുക്ക് ഫോർമാറ്റുകൾ ആണ് Kindle സപ്പോർട്ട് ചെയ്യുന്നതെങ്കിലും Kindle For PC ൽ PDF ഫോർമാറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ട്.
തലമുറകൾ
അവലംബം
- ↑ Eastcoastdaily [1][പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ചത് 2019 ജൂലൈ 18
- ↑ ഏഷ്യാനെറ്റ് [2] ശേഖരിച്ചത് 2019 ജൂലൈ 18