ആൻഡ്രിയ ഡെൽ വെറോച്ചിയോ

ആൻഡ്രിയ ഡെൽ വെറോച്ചിയോ
ദി ബാപ്റ്റിസം ഒഫ് ക്രൈസ്ററ്. 177 x 151 cm.
ലിയനാർഡോ ഡാ വിഞ്ചി യോടൊപ്പം ചെയ്തത്.
Uffizi Gallery, ഫ്ലോറൻസ്
ജനനം
ആൻഡ്രിയ ഡി മൈക്കൽ ഡി ഫ്രാൻസെസ്കോ ഡെ' കയോണി

c. 1435
ഫ്ലോറൻസ്, ഇറ്റലി
മരണം1488
വെനീസ്, ഇറ്റലി
ദേശീയതഇറ്റാലിയൻ
അറിയപ്പെടുന്നത്പെയിന്റിങ്ങ്, ശിൽപ്പി
അറിയപ്പെടുന്ന കൃതി
ടൊബിയാസ്സ് ആന്റ് ദി ഏഞ്ചൽ (painting)
ദി ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് (painting) – ലിയനാർഡോ ഡാ വിഞ്ചിയോടൊപ്പം വരച്ചത്
ക്രൈസ്റ്റ് ആന്റ് എസ്.ടി തോമസ്സ് ([വെങ്കല പ്രതിമ]])
പുട്ടോ വിത്ത് എ ഡോൾഫിൻ (വെറോച്ചിയോ)
പ്രസ്ഥാനംഇറ്റാലിയൻ റെനിസ്സൻസ്

ആൻഡ്രിയ ഡെൽ വെറോച്ചിയോ (ഇറ്റാലിയൻ ഉച്ചാരണം: [anˈdrɛa del verˈrɔkkjo]; c. 1435 – 1488). ഫ്ലോറൻസിലെ പ്രധാനപ്പെട്ട ഒരു പണിപ്പുരയുടെ യജമാനനായിരുന്ന ആൻഡ്രിയ ഡി മൈക്കൽ ഡി ഫ്രാൻസെസ്കോ ഡി' കയോണി, ഒരു ഇറ്റാലിയൻ പെയിന്ററും, ശിൽപ്പിയും, ഗോൾഡ് സ്മിത്തും ആയിരുന്നു."സത്യമായ കണ്ണ്" എന്ന് അർത്ഥം വരുന്ന :വെറോച്ചിയോ" എന്ന ചെല്ലപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. അതുതന്നെ അദ്ദേഹത്തിന്റെ കലാപരമായ വിജയങ്ങൾക്ക് കാരണങ്ങളായി. പ്രശസ്തരായ ലിയനാർഡോ ഡാ വിഞ്ചി,പീറ്റ്രോ പെറുഗ്വിനോ,ലോറൻസോ ഡി ക്രെഡി തുടങ്ങിയ ചിത്രകാരന്മാർ വെറോച്ചിയോയുടെ കീഴിൽ ചിത്രകല അഭ്യസിച്ചവരാണ്. വെറോച്ചിയോയുടെ ഏറ്റവും പ്രധാനപ്പെട്ടതും, അവസാനത്തെ സൃഷ്ടിയും കൂടിയായിരുന്ന വെനീസ് -ലെ, ഇക്യുസ്റ്റ്രൈൻ സ്റ്റാച്ച്യൂ ഓഫ് ബാർട്ടൂലൂമിയോ കോല്ലെനി എന്നത് അദ്ദേഹത്തിന്റെ മാസ്റ്റർപീസും കൂടിയാണ്.

ജീവിതം

ഏകദേശം 1435 -കളിൽ ഫ്ലോറൻസിലായിരുന്നു വെറോച്ചിയോ ജനിച്ചത്. മൈക്കൽ ഡി ഫ്രാൻസെസ്കോ കയോണി എന്ന് പേരുള്ള വെറോച്ചിയോയുടെ അച്ഛൻ ടൈൽ, ചെങ്കല്ല് തുടങ്ങിയവ നിർമ്മിക്കുന്ന തൊഴിലാളിയായിരുന്നു, പിന്നീട് നികുതി പിരിക്കുന്നയാളുമായി. വെറോച്ചിയോ വിവാഹം കഴിച്ചിട്ടില്ല. കുടുംബത്തിലെ മറ്റ് അംഗങ്ങൾ നൽകിയ ധന സഹായത്തോടെ അദ്ദേഹം ജീവിച്ചു. അദ്ദേഹം ഒരു ഗോൾഡ് സ്മിത്തിന്റെ കീഴിലായിരുന്നു ആദ്യമായി പഠനം നിർവഹിച്ചത്. അത് നമ്മോട് ഓർമ്മിപ്പിക്കുന്നത് പിന്നീടദ്ദേഹം ഡോണാട്ടെല്ലോയുടെ കീഴിലാണ് പഠനം നടത്തിയത് എന്നാണ്. പക്ഷെ ഇതിന് ഒരു തെളിവുകളുമില്ല. പിന്നീട് അദ്ദേഹത്തിന്റെ ആദ്യകാലം പ്രവർത്തനങ്ങളുടെ രൂപത്തിന്റെ അടിസ്ഥാനത്തിൽ ജോൺ പോപ്പ് ഹെനെസ്സി പരിഗണിക്കപ്പെട്ടത് നിഷേധിക്കപ്പെട്ടു.ഇത് നമ്മോട് പറയുന്നത് അദ്ദേഹം ഫ്രാ ഫിലിപ്പോ ലിപ്പി യുടെ കീഴിൽ ചിത്രകല അഭ്യസിച്ചിട്ടുണ്ട് എന്നാണ്. [1] ചെറുതായി അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കിയതിൽ വച്ച് മനസ്സിലായത്,അദ്ദേഹത്തിന്റെ പ്രധാന വർക്കുകളെല്ലാം നിർമ്മിക്കപ്പെട്ടത് അവസാന ഇരുപത് വർഷങ്ങളിലായിരുന്നു പിന്നെ അദ്ദേഹത്തിന്റെ ഉയർച്ചകൾക്ക് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ലോറൻസ് ഡി' മെഡിസി ക്കും അദ്ദേഹത്തിന്റെ മകനുമാണ്, എന്നാണ്.അദ്ദേഹത്തിന്റെ പണിപ്പുര ഫ്ലോറൻസിലാണ്,അവിടെതന്നെയായിരുന്നു ഗിൽഡ് ഓഫ് എസ്.ടി ലൂക്ക് -ൽ അംഗത്വമുള്ളതും. അനേകം മഹത്തായ ചിത്രകാരന്മാർ അവിടെ ചേർന്നുപഠിക്കുകയോ,അതിലൂടെ കടന്നുപോയിട്ടോ ഉണ്ട്.ലിയനാർഡോ ഡാ വിഞ്ചി , ലോറൻസോ ഡി ക്രെഡി , ഡോമനിക്കോ ഗിർലാന്ഡൈയോ , ഫ്രാൻസെസ്കോ ബോട്ടിക്കിനി , പീറ്റ്രോ പെറുഗ്വിനോ തുടങ്ങിയവർ അതിനുദാഹരണമാണ്. ഇവരുടെ ആദ്യകാല ചിത്രങ്ങൾ വെറോച്ചിയോയുടെ സഹായത്തോടെ പണികഴിച്ചിട്ടുള്ളവയാണ്.[2] വെറോച്ചിയോയുടെ ജീവിതത്തിന്റെ അന്ത്യ ഘട്ടങ്ങളിൽ വെനീസിൽ പുതിയൊരു പണിപ്പുര നിർമ്മിച്ചു. അവിടെതന്നെയാണ് അദ്ദേഹം ബാർട്ടൊലൂമോ കോല്ല്യോനിയുടെ പ്രതിമ നിർമ്മിച്ചത്. ഫ്ലോറൻസിലെ പണിപ്പുര വിട്ടുവന്നത് അതിന്റെ അധികാരങ്ങളെയൊക്കെ ലോറൻസോ ഡി ക്രെഡി യ്ക്ക് നൽകിയിട്ടാണ്. വെറോച്ചിയോ വെനീസ്സിൽ 1488 -ൽ അന്തരിച്ചു.

പെയിന്റിങ്ങ്

ആന്ഡ്രിയ ഡെൽ വെറോച്ചിയോ ആൻഡ് ലോറൻസോ ഡി ക്രെഡി, ദി വെർജിൻ ആന്റ്‍ ചൈൽഡ് വിത്ത് ടു ഏഞ്ചൽസ്, ഏകദേശം 1476-8 കളിൽ
ടോബിയാസ്സ് ആന്റ് ദി ഏഞ്ചൽ (നാഷ്ൽ ഗാലറി, ലണ്ടൺ).

വെറോച്ചിയോയുടെ പണിപ്പുരയിൽ ചെറുപ്പക്കാരായ ചിത്രകാരന്മാരെ പരിശീലിപ്പിക്കുന്നതിന് പ്രധാന്യമുണ്ടെങ്കിലും വിവധ തരം ആരോപണത്തിന്റെ പേരിൽ അവരിലെ ചിലരുടെ ചിത്രങ്ങൾ മാത്രാമയിരുന്നു ലോകം കണ്ടത്.[3]

ഒരു പട്ടികയിൽ കുട്ടികളോടൊപ്പം ഇരിക്കുന്ന മഡോണ എന്ന കുഞ്ഞു ചിത്രം (ഇപ്പോൾ ബെർലിൻ സ്റ്റേറ്റ് മ്യൂസിയം ത്തിൽ സ്ഥിതിചെയ്യുന്നു.)1468/70 കളിലെ ആദ്യകാല ചിത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. [4]

ലണ്ടൺ -ൽ സ്ഥിതിചെയ്യുന്ന നാഷ്ണൽ ഗാലറി യിലെ ഒരു പെയിന്റിങ്ങ് ആയ ടെമ്പറ യിലെ വെർജിൻ ആന്റ് ചൈൽഡ് വിത്ത് ടു ഏഞ്ചൽസ് യതാർത്ഥത്തിൽ വെറോച്ചിയോക്ക് സ്വന്തമായിരുന്നില്ല.പിന്നീട് 2010 -ൽ ക്ലീനും റീസ്റ്റോറും ചെയ്ത്, 1467/69 എന്ന തിയ്യതിയും എഴുതി വെറോച്ചിയോയുടെ പേരിൽ പുനസ്ഥാപന ചെയ്തു.[5]

അച്ഛന്റെ കാഴ്ചയില്ലായ്മ പരിഹരിക്കാനായി ഒരു മീനിനേയും കൊണ്ടുപോകുന്ന ടോബിയാസ്സ് ആർച്ചേഞ്ചൽ റാഫേൽ -നോടൊപ്പം പോകുന്ന ചിത്രം തികച്ചും വ്യക്തിപരമായ ഒന്നാണ്. ഇതിൽ പോല്ലായുലോ -നും മറ്റു ചിത്രകാരന്മാർക്കുമാണ് അവകാശമുള്ളത്. കോവി തിങ്ങ്സ് എന്നത് ഗിർലാന്റ്യോ -ടൊപ്പം ചേർന്ന വരച്ചതാണ്.അതിപ്പോൾ ലണ്ടണിലെ നാഷ്ണൽ ഗാലറിയിലാണ് വെച്ചിരിക്കുന്നത്.[6]

ഫ്ലോറൻസിലെ ഉഫീസി ഗാലറി യിലെ ക്രിസ്തുവിന്റെ മാമോദീസ (വെറോച്ചിയോ) എന്ന പെയിന്റിങ്ങ് വരച്ചത് 1474/75 കളിലായിരുന്നു.ഇവിടെ വെറോച്ചിയോയിടൊപ്പമുണ്ടായിരുന്നത് ലിയനാർഡോ ഡാ വിഞ്ചി ആയിരുന്നു,ചെറുപ്പക്കാരനും ആ പണിപ്പുരയിലെ ഒരംഗവുമായിരുന്ന മറ്റൊരു ചിത്രകാരനായിരുന്നു അടുത്തിരിക്കുന്ന മാലാഖയേയും, പിന്നിലുള്ള സ്ഥലത്തേയും വരച്ചത്.അതുപ്രകാരം വാസരി, ആന്ഡ്രിയ എന്നിവർ പിന്നീട് ബ്രഷ് തൊട്ടതേയില്ല,കാരണം ലിയനാർഡോയാണ്.അദ്ദേഹത്തിന്റെ ശിഷ്യനും, അവരേക്കാൾ അത്രത്തോളം മികച്ചതായിരുന്നു,പക്ഷെ പിന്നീട് നിരൂപകർ വിചിന്തനം ചെയ്തു ഇത് ഒരു കെട്ടിചമച്ച കഥയാണെന്ന്.

വെറോച്ചിയോ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ വെനീസ്സിൽ ഇരിക്കെയായിരുന്നു പിസ്റ്റോറിയ കാത്തെഡ്രാ പൂർത്തിയാക്കാതിരുന്ന മഡോണ എൻത്രോണെഡ് വിത്ത് ജോൺ ദി ബാപ്റ്റിസ്റ്റ് ആന്റ് എസ്‍.ടി ഡൊണാട്ടോ എന്ന ചിത്രം ലോറൻസോ ഡി ക്രെഡി പൂർത്തിയാക്കിയത്.

ശിൽപ്പി

ഏകദേശം 1465 -കളിൽ അദ്ദേഹം ഫ്ലോറൻസിലെ ലോവോബോയുടെ പുരാതനപള്ളിചമയമുറിയിൽ ഒരു വർക്ക് നടത്തണമെന്ന് വിശ്വസിച്ചിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ വർക്കുകൾ ലാവോബോ അംഗീകരിച്ചില്ല.കോവിയുടെ നിരൂപണങ്ങൾ പറയുന്നത് ഇവയുടെ നീളങ്ങളും,വ്യതിയാനങ്ങളുമനുസരിച്ച് അത് നിർവഹിച്ചത് 1464/69 കളിൽ വെറോച്ചിയോയും,വെറോച്ചിയോയുടെ പണിപ്പുരയുമാണ് എന്ന് വിലയിരുത്താം, എന്നാണ്.https://en.wikipedia.org/wiki/Andrea_del_Verrocchio#cite_note-8

1465 1467 കളിലെ ഇടയ്ക്കായി അദ്ദേഹം അതേ പള്ളിയുടെ ആൾട്ടറിനുകീഴെയുള്ള നിലവറയ്ക്കായി കോസീമോ ഡി മെഡിസി-യ്ക്കായി ശവസംസ്കാരത്തസംബന്ധിച്ച സ്മാരകചിഹ്നം നിർവഹിച്ചു,പിന്നെ പഴയ പള്ളിചമയമുറിയിലെ വൈദ്യന്മാരായ പിയറോ യ്ക്കും, ഗ്യോവാനി ഡി യ്ക്കുമായുള്ള സ്മാരകം ചിഹ്നം 1472 -ൽ പൂർത്തിയാക്കി.

ഫ്ലോറൻസിലെസിലെ ദി ജുഡീഷ്യൽ ഓർഗൻ ഓഫ് ദി ഗിൽഡ്സും,ട്രിബൂനൽ ഡെല്ലാ മാർക്കാൻസിയയും വെറോച്ചിയോയോട് ക്രൈസ്റ്റ ആന്റ് എസ്.ടി തോമസ്സ് (വെറോച്ചിയോ) എന്ന ശില യഹൂദാരാനാലയത്തിന്റെ കേന്ദ്രത്തിനായി നിർമ്മിക്കാനായി ഒരു വെങ്കല ശില നിർമ്മാതാക്കളുടെ സംഘത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാലത് എടുത്ത മാറ്റപ്പെട്ട എസ്‍.ടി ലൂയിസ്സിന്റെ ടോൾഹൗസ്സ് എന്ന ശിലയെ പുനഃസ്ഥാപിക്കാനായി കിഴക്കിന്റെ മുഖപ്പായ ഓർസാമിക്കെലേ ഇത് നേരത്തേ ആവശ്യപ്പെട്ടിരുന്നു.അദ്ദേഹത്തിന് ആ സമയത്ത് ജീവനുള്ളതിനേക്കാൾ വലിപ്പമുള്ളതും,സത്യമായും ഉദ്ദിഷ്ടമായ ശിലകൾ രണ്ട് ആരാധനാലയങ്ങൾക്കായി നിർമ്മിച്ചുകൊടുക്കേണ്ടതിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.കോവി പറഞ്ഞതിനനുസരിച്ച്, ആ പ്രശ്നം "വളരെ മനോഹരമായ ഒരു കൊട്ടാരത്തിൽ" 1483 കളിൽ അതത് സ്ഥാനത്ത് വച്ചു.അ ദിവസത്തിന് ശേഷം പ്രതീക്ഷകളില്ലാതെ ആ ശില ഒരു മാസ്റ്റർപീസ് തന്നെയായി."[7]

1468 -ൽ വെറോച്ചിയോ കാന്റിൽസ്റ്റിക്ക് (1.57 മീറ്റർ ഉയരം) എന്ന പേരിൽ ഒരു വെങ്കല പ്രതിമ നിർമ്മിച്ചു.അതിപ്പോൾ ഫ്ലോറൻസിന്റെ സിഗ്നോറിയയായി ആംസ്റ്റർഡാം മ്യൂസിയം ത്തിൽ വെച്ചിരിക്കുന്നു.[8]

1468 കളിൽ അദ്ദേഹം ഫ്ലോറൻസിലെ ബ്രൂണേല്ലെസ്ച്ചി യുടെ വിളക്ക് എന്ന കുംബഗോപുരത്തിന് മുകളിലായി ഒരു സ്വർണ്ണ പന്ത് (പല്ല)നിർമ്മിക്കുന്നതിന് തുടക്കമിട്ടു. കോപ്പർ ഷീറ്റുകൾ തമ്മിൽ സോൾഡർ ചെയ്ത് ഒട്ടിച്ച്,ചുറ്റിക കൊണ്ട് തല്ലിപരത്തി രൂപത്തിലാക്കി, സ്വർണം മുക്കുകയാണ് ഈ പന്ത് നിർമ്മിച്ചിട്ടുള്ളത്.1471 -ലെ ഒരു മഞ്ഞ് സമയത്തായിരുന്നു ഇതിന്റെ പണി പൂർത്തിയായത്(ഏറ്റവും മുകളിലെ കുരിശ് മറ്റുള്ള കൈകളാണ് പണിതത്).ഈ പന്ത് 1602 ജനുവരി 27 ന് ഇടിമിന്നലുടെ ആഘാതത്തിൽ താഴെവീഴുകയും 1602 -ൽ പുനഃസ്ഥാപിക്കുകയും ചെയ്തു.[9]

1470 കൾക്കു മുമ്പ് അദ്ദേഹം റോം -ഇലേക്ക് ഒരു പര്യടനം നടത്തി.1747 കളിൽ റോമിൽ വച്ചായിരുന്നു അദ്ദേഹം ഫോർട്ടിഗ്വറി സ്മാരകം ചിഹ്നം പിസ്റ്റോറിയ യിലെ ഒരു പള്ളിക്കായി നിർവഹിച്ചത്.എന്നാലത് അദ്ദേഹം പാതിവഴിയിൽ ഉപേക്ഷിച്ചു.

ബാർട്ടലൂമിയോ കോല്ല്യോനി -യുടെ ശില

ബാർട്ടലൂമിയോ കോല്ല്യോനി യുടെ ശില വെറോച്ചിയോ നിർമ്മിച്ചത്, കാസ്റ്റ് ചെയ്തത് ലിയോപ്പാർഡി

1475 -ൽ റിപ്ലബിക്ക് ഓഫ് വെനീസിന്റെ ഫോർമർ കാമപ്റ്റൻ ജെനറലായ ബാർട്ടലൂമിയോ കോല്ല്യോനി മരിക്കുകയുണ്ടായി,ഒപ്പം അദ്ദേഹത്തിന്റെ സമ്പത്തിന്റെ കാര്യമായ ഭാഗം റിപ്ലബിക്കാനായി മാറ്റിവച്ചു.ആ അവസരത്തിൽ അദ്ദേഹത്തിന്റെ ഒരു ശില പിസാ സാൻ മാർകോ യിൽ ഉയരുകയും ചെയ്തു.1479-ൽ റിപബ്ലിക്ക് , ഈ ശില പാരമ്പര്യത്തെ അംഗീകരിക്കുന്നു,പക്ഷെ ( ഈ ശില എന്നാൽ പിസയിൽ അംഗീകരിച്ചിരുന്നില്ല.)ഈ ശില സാൻ മാർകോ -യിലെ "സ്കൗള" യുടെ മുൻവശത്തായി സ്ഥാപിക്കുന്നു എന്ന് പ്രഖ്യപാപിച്ചു.ഒരു കോമ്പറ്റീഷൻ നല്ലൊരു ശിലയെ,ശിൽപ്പിയെ തിരഞ്ഞെടുക്കാനായി ആരംഭിച്ചു.മൂന്നു ശീൽപ്പികൾ ആ കോൺട്രാക്റ്റിൽ പങ്കെടുത്തു. ഫ്ലോറൻസ് -ൽ നിന്നുള്ള വെറോച്ചിയോ, വെനീസ് ൽ നിന്നുള്ള അലെസ്സാന്ഡ്രോ ലിയോപ്പാർഡി പിന്നെ പാഡുവ -ൽ നിന്നുള്ള ബാർട്ടലൂമിയോ വെല്ലാനോ. വെറോച്ചിയോ മെഴുക് കൊണ്ടുള്ള ഒരു ശിലയാണ് നിർമ്മിച്ചത്.മറ്റുള്ളവരാണെങ്കിൽ മരവും,ചളിയും,കറുത്ത തോലും ഉപയോഗിച്ചായി- രുന്നു ശിലകൾ നിർമ്മിച്ചത്. അവസാനം പുരസ്കാരം വെറോച്ചിയോക്ക് ലഭിക്കുകയും, ആ മൂന്നു മോഡലുകളും 1483-ൽ പ്രദർശിപ്പിക്കുകയും ചെയ്തു.പിന്നീടദ്ദേഹം വെനീസ്സിൽ ഒരു പണിപ്പുര തുടങ്ങുകയും അവസാനത്തെ ഒരു ചെളികൊണ്ടുള്ള മോഡൽ വെങ്കലത്തിൽ നിർമ്മിക്കുകയും ചെയ്തു.എന്നാൽ ഈ ശില പൂർത്തിയായികഴിഞ്ഞ് 1488-ൽ അദ്ദേഹം മരണമടയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫ്ലോറൻസിലെ പണിപ്പുരയിലെ ഇപ്പോഴത്തെ അധികാരിയും, കണ്ണിലുണ്ണിയുമായ ലോറൻസോ ഡി ക്രെഡി യോട് വെറോച്ചിയോ ചോദിച്ചു. ഈ ശിലയെ പൂർത്തീകരിക്കാൻ ആരെ ഏൽപ്പിക്കണം.വെനീസ് മാതൃകയുള്ള ഒരു സംസ്ഥാനത്തിലെ അലക്സാൻഡ്രോ ലിയോപ്പാർഡി ധീരതയോടെ അതിന് മുതിരുകയും,ഇന്നീ ശിലനിൽക്കുന്ന വെനീസിലെ കാമ്പോ എസ്.എസ് ഗ്യോവാന്നി ഇ പോളോ എന്ന സ്ഥലത്ത് ശിലയുടെ തറ നിർമ്മിക്കുകയും ചെയ്തു.[10]

ലിയോപ്പാർഡി അങ്ങനെ വെങ്കല ശിലയെ രൂപപ്പെടുത്തുകയും വിജയകരമായി ലോകംമുഴുവനും ആരാധ്യകരമാക്കുകയും ചെയ്തു, എന്നാൽ പോപ്പ് ഹെനെസ്സെ പറഞ്ഞത്, ഇപ്പോൾ വെറോച്ചിയോക്ക് ഇത് മുഴുവനും തനിയെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഈ തലയും,മറ്റു ഭാഗങ്ങളുമൊക്കെ ഇതിലേക്കാളേറെ മിനുസമുള്ളതും, ഭംഗിയുള്ളതുമാക്കുമായിരുന്നു, എന്നാണ് [11] .എന്നാൽ ഈ ശില സ്ഥാപിതമായത് കോല്ല്യോനി ഉദ്ദേശിച്ച സ്ഥലത്തായിരുന്നില്ല.പിന്നീട് അതതിന്റെ ശരിയായ സ്ഥലത്ത് നിൽക്കേണ്ടതിന്റെ ആവശ്യകതയിൽ ഉന്നൽകൊടുക്കുകയും ചെയ്തു, "ഇതിലെ ചലനങ്ങളുടെ അത്ഭുതകരമായ ബോധം നിലവിലുള്ള ചമയഭാഗങ്ങൾ ഇതിന് വളരെ നല്ല ഗുണങ്ങൾ നൽകുന്നു".[12] പിന്നെ "ഇതൊരു ശില എന്ന രൂപത്തിൽ എടുക്കുമ്പോൾ ഈ നൂറ്റാണ്ട് ചിന്തിച്ചതിലും, കൊണ്ടതിലുമപ്പുറം അത്ഭുതപ്പെടുത്തുന്നുമുണ്ട്."[13] അദ്ദേഹം കൂട്ടിചേർത്തു, ഇതിലെ മനുഷ്യനും, കുതിരയുമെല്ലാം തുല്യവും,ഈ ശിലയുടെ ഭാഗവും കൂടിയാണ്.

വെറോച്ചിയോയ്ക്ക് കോല്ല്യോനിയെ കാണുക എന്നത് അസാദ്ധ്യാമാണ്,പിന്നെ ആ ശില,വെറും ഒരു മനുഷ്യന്റെ ചിത്രമല്ല,എന്നാൽ ആർദ്രനല്ലാത്ത, കാരിരുമ്പിന്റെ ശക്തിയുള്ള ഒരു മിലിട്ടറി കമാന്ററിന്റെ ചിതറുന്ന, "ടൈറ്റാനിക്കിന്റെ ശക്തിയും, ഊർജ്ജവും നിറഞ്ഞ" ചിന്തകളാണ്.[14] ഇതുപോലെയൊന്നുതന്നെയാണ് പാഡുവ യിലെ ഡോണാട്ടെല്ലോയുടെ ശിലയും. "ന്ശബ്ദമായ ആജ്ഞയുടെ അന്തരീക്ഷം" നിറഞ്ഞവ,അങ്ങനെ വെറോച്ചിയോയുടെ അദ്ധ്വാനം ഊർജ്ജങ്ങളുടേയും,കഷ്ടപ്പാടുകളുടേയും, ബോധങ്ങളുടേയും,ചലനങ്ങളുടേയും ഭാഷാന്തരത്തിന്റെ സമർപ്പണങ്ങളാകുന്നു.[15]

പുസ്തകങ്ങളും, പബ്ലിക്കേഷനുകളും

അവലംബം

  1. Syson & Dunkerton p.378
  2. Passavent p.45
  3. Covi p.174.
  4. Passavent pp.45–48.
  5. Syson & Dunkerton p.378.
  6. Passavent pp.48–51 & 188. Covi pp.201–3.
  7. Covi pp.71–87
  8. Covi pp.56–60
  9. Covi pp.63–9
  10. Passavent pp.62–3
  11. Pope-Hennessy pp.65 & 315
  12. Passavent p.65
  13. Passavent p.62
  14. Passavent p.64
  15. Peter & Linda Murray
    Penguin Dictionary of Art & Artists under 'Verrocchio'
  16. Brown, p. 182
  17. Wivel, Traces of Soul, Mind, and Body

കൂടുതൽ ലിങ്കുകൾ