ആർട്ടിക് സ്കൂവ

ആർട്ടിക് സ്കൂവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Charadriiformes
Family:
Stercorariidae
Genus:
Stercorarius
Species:
S. parasiticus
Binomial name
Stercorarius parasiticus
(Linnaeus, 1758)

ഒരിനം കടൽ പക്ഷികളാണ് ആർട്ടിക് സ്കൂവ (ശാസ്ത്രീയനാമം: Stercorarius parasiticus) Parasitic Jaeger, Parasitic Skua എന്നും പേരുകളുണ്ട്. പക്ഷി ലോകത്തിലെ കടൽക്കൊള്ളക്കാർ എന്ന് ഇവ അറിയപ്പെടുന്നു. മറ്റ് പക്ഷികളുടെ കൊക്കിൽ നിന്ന് ആഹാരം തട്ടിപ്പറിയ്ക്കാൻ ഇവയ്ക്ക് ഒരു മടിയുമില്ല. അതിനുവേണ്ടി മറ്റ് പക്ഷികളുമായ് ആകാശയുദ്ധങ്ങൾ വരെ ഇവ നടത്താറുണ്ട്. അതിനാലാണ് ഇവയെ പക്ഷി ലോകത്തിലെ കടൽക്കൊള്ളക്കാർ എന്ന് അറിയപ്പെടുന്നത്. ദേശാടന പക്ഷികളായ സ്കൂവകൾ ജീവിതകാലത്തിലധികവും നടുക്കടലിലെ ദ്വീപുകളിലായിരിക്കും. മുട്ടയിടാൻ സമയമാകുമ്പോൾ മാത്രമേ ഇവ കരയിലേക്ക് വരാറുള്ളു.

37-44 സെ.മീ നീളവും 100-115 സെ.മീ ചിറകു വിരിപ്പും 385- 600 ഗ്രാം തൂക്കവും കാണും.വിരലുകൾക്കിടയിൽ പാടാകെട്ടിയ ഇരുണ്ട കാലുകളുണ്ട്. അറ്റം കറുത്ത ഇരുണ്ട തവിട്ടു നിറമുള്ള കൊക്കുകളാണ് ഉള്ളത്.

പ്രജനനം

മെയ്- ജൂൺ മാസങ്ങ്ലിൽ നിലത്തുണ്ടാക്കുന്ന ആഴം കുറഞ്ഞ കുഴികളിലാണ് 1-2 മുട്ടകളിടുന്നത്. പൂവനും പിടയും അടയിരുന്നു് 24-28 ദിവസങ്ങ്ല് കൊണ്ട് മുട്ട വിരിയുന്നു. 30 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാകുന്നു.

ചിത്രശാല

അവലംബം