ആർ.വി. തോമസ്

സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവും തിരു-കൊച്ചി നിയമസഭാ സ്പീക്കറും ഭരണഘടനാരൂപീകരണ സമിതി അംഗവുമായിരുന്നു ആർ.വി. തോമസ്.[1] പാലാ മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ മുനിസിപ്പൽ ചെയർമാൻ കൂടിയായ അദ്ദേഹം ആദ്യത്തെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗവുമായിരുന്നു.[2]

സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ ആദ്യകാല നേതാവുമായ ഏലിക്കുട്ടി തോമസാണ് ഇദ്ദേഹത്തിന്റെ ഭാര്യ.[1] മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്ന സിറിയക് തോമസ് ഇദ്ദേഹത്തിന്റെ മകനാണ്.

അവലംബം