ഇകൊമേഴ്സ്

ഇന്റർനെറ്റും മറ്റ് കമ്പ്യൂട്ടർ നെറ്റ് വർക്കുകളും ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംവിധാനത്തിനാണ് ഇകൊമേഴ്സ് (ഇലക്ട്രോണിക് കൊമേഴ്സ് / ഇ-കോം എന്നും അറിയപ്പെടുന്നു) എന്ന് പറയുന്നത്. ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (ഇലക്ട്രോണിക് സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ധന വിനിമയം), സപ്ലൈ ചെയിൻ മാനെജ്മെന്റ്,ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കച്ചവടം, ഇലക്ട്രോണിക് ഡാറ്റ കൈമാറ്റം തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.

സമയരേഖ

ഇ - വാണിജ്യത്തിന്റെ ഒരു സമയരേഖ താഴെക്കൊടുക്കുന്നു:

  • 1979: മിഷേൽ ആൽറിഷ് ആദ്യ ഓൺലൈൻ ഷോപ്പിങ് പദ്ധതി നടപ്പിലാക്കി.
  • 1981: യു. കെ. യിലെ തോംസൺ ഹോളിഡേയ്സ് ആദ്യ business-to-business online shopping system നടപ്പിലാക്കി.
  • 1982: മിനിറ്റെൽ എന്ന ഫ്രാൻസ് ടെലകോമിന്റെ കീഴിൽ ഫ്രാൻസ് മുഴുവൻ online ordering നുള്ള സംവിധാനം ഏർപ്പെടുത്തി.
  • 1984: ആദ്യ online home shopper ആയ Mrs Snowball, 72 നിലവിൽ വന്നു.
  • 1984: കമ്പ്യൂസെർവ് എന്ന കമ്പനി യു. എസിലും കാനഡായിലും ഇലക്ട്രോനിക് മാൾ തുടങ്ങി.
  • 1989: ടിം ബെർണേഴ്സ് ലീ ആദ്യ വെബ് ബ്രൗസർ ആയ വേൾഡ് വൈഡ് വെബ് എഴുതി.
  • 1992: ബുക്സ് സ്റ്റാക്സ് അൺലിമിറ്റഡ് എന്ന കമ്പനി ക്രഡിറ്റ് കാർഡുപയോഗിച്ച് പുസ്തകങ്ങൾ ഓൺലൈനായി വിൽക്കാനായി www.books.com എന്ന വെബ്സൈറ്റ് തുടങ്ങി.
  • 1995: ജെഫ് ബെസോസ് ആമസോൺ ഡോട് കോം തുടങ്ങി. പിയറേ ഒമിദ്യാർ ഈബേ തുടങ്ങി.

ഇ - കൊമേഴ്സിന്റെ ബിസിനെസ്സിലുള്ള ഉപയോഗം

  • സ്വദേശീയമായതോ അന്താരാഷ്ട്രിയമായതോ ആയ പണമിടപാടുകൾക്കുള്ള സംവിധാനം
  • വാർത്താ സംഘങ്ങൾ
  • ഓൺ ലൈൻ ബാങ്കിങ്
  • ഓൺ ലൈൻ ഷോപ്പിങ്
  • ടെലി കോൺഫറൻസിങ്
  • ഇലക്ട്രോണിക് ടിക്കറ്റ്
  • സോഷ്യൽ നെറ്റ് വർക്കിങ്
  • ഇൻസ്റ്റന്റ് മെസേജിങ്

ഗവണ്മെന്റ് നിയന്ത്രണങ്ങൾ

രീതികൾ

ആഗോള പ്രവണതകൾ

വിതരണ ശൃംഖലകൾ

Commerce==ഇതും കാണുക==

അവലംബം