ഇന്ത്യൻ ഹാർബർ ബീച്ച്
ഇന്ത്യൻ ഹാർബർ ബീച്ച്, ഫ്ലോറിഡ | ||
---|---|---|
City of Indian Harbour Beach | ||
Indian Harbour Beach Skyline | ||
| ||
Motto(s): "The Greatest Little City in Florida!" | ||
Location in Brevard County and the state of Florida | ||
Coordinates: 28°9′7″N 80°35′42″W / 28.15194°N 80.59500°W | ||
Country | United States of America | |
State | Florida | |
County | Brevard | |
• ആകെ | 2.67 ച മൈ (6.91 ച.കി.മീ.) | |
• ഭൂമി | 2.09 ച മൈ (5.42 ച.കി.മീ.) | |
• ജലം | 0.57 ച മൈ (1.49 ച.കി.മീ.) | |
ഉയരം | 10 അടി (3 മീ) | |
(2010) | ||
• ആകെ | 8,225 | |
• കണക്ക് (2019) | 8,557 | |
• ജനസാന്ദ്രത | 4,088.39/ച മൈ (1,578.91/ച.കി.മീ.) | |
സമയമേഖല | UTC-5 (Eastern (EST)) | |
• Summer (DST) | UTC-4 (EDT) | |
FIPS code | 12-33450[2] | |
GNIS feature ID | 0284502[3] | |
വെബ്സൈറ്റ് | www |
ഇന്ത്യൻ ഹാർബർ ബീച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് ബ്രെവാർഡ് കൗണ്ടിയിലെ ഒരു തീരദേശ നഗരമാണ്. 2010 ലെ അമേരിക്കൻ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 8,225 ആയി കണക്കാക്കിയിരുന്നു.[4] പാം ബേ-മെൽബൺ-ടൈറ്റസ്‌വില്ലെ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമാണിത്. ഇന്ത്യലാന്റിക് പട്ടണത്തിന് 3 മൈൽ (4.8 കിലോമീറ്റർ) വടക്കുഭാഗത്തായും സാറ്റലൈറ്റ് ബീച്ചിന് തെക്കുഭാഗത്തായുമാണ് ഇതിൻറെ സ്ഥാനം. രാജ്യത്തിന്റെ കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ആദ്യത്തെയും ഏകവുമായ ഒരു NOAA സുനാമി റെഡി സമൂഹമാണിത്.[5]
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.6 ചതുരശ്ര മൈൽ (6.7 ചതുരശ്റ കിലോമീറ്റർ) ആണ്. ഇതിൽ 2.1 ചതുരശ്ര മൈൽ (5.4 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും 0.5 ചതുരശ്ര മൈൽ (1.3 ചതുരശ്ര കിലോമീറ്റർ) അതായത് 18.63 ശതമാനം പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.
ചരിത്രം
ഡബ്ല്യൂ. ലാൻസിംഗ് ഗ്ലീസൺ, ജോൺ എച്ച്. നീഫി, ലൂയിസ് എസ്. ഹെൻറി എന്നിവർ ചേർന്ന് 1955 ജൂൺ 6 നാണ് ഇന്ത്യൻ ഹാർബർ ബീച്ച് നഗരം സ്ഥാപിച്ചത്. ഏരിയവിബ്സ് ലിവിബിലിറ്റി സ്കോർ അനുസരിച്ച് 2013 ൽ പാം ബീച്ചിനും സാനിബെലിനുമൊപ്പം ഫ്ലോറിഡയിൽ മികച്ച ജീവിതസാഹചര്യമുള്ള ആദ്യത്തെ 3 സ്ഥലങ്ങളിൽ ഇന്ത്യൻ ഹാർബർ ബീച്ചും സ്ഥാനം നേടിയിരുന്നു.[6]
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 2, 2020.
- ↑ "U.S. Census website". United States Census Bureau. Retrieved ജനുവരി 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Indian Harbour Beach city, Florida". United States Census Bureau. Retrieved ജനുവരി 30, 2012.
- ↑ "NOAA News Online (Story 2470)". noaa.gov. Retrieved February 1, 2017.
- ↑ "Indian Harbour Beach ranked 3 place to live in Florida". carpenterkessel.com. August 24, 2013. Retrieved February 1, 2017.