ഇന്ത്യൻ പ്രീമിയർ ലീഗ്
ഇന്ത്യൻ പ്രീമിയർ ലീഗ് | |
---|---|
രാജ്യങ്ങൾ | ഇന്ത്യ |
കാര്യനിർവാഹകർ | BCCI |
ഘടന | Twenty20 |
ആദ്യ ടൂർണമെന്റ് | 2008 |
അടുത്ത ടൂർണമെന്റ് | 2024 |
ടൂർണമെന്റ് ഘടന | Double round-robin and playoffs |
ടീമുകളുടെ എണ്ണം | 9 |
നിലവിലുള്ള ചാമ്പ്യന്മാർ | കൊൽക്കത്ത നൈറ്റ് |
ഏറ്റവുമധികം വിജയിച്ചത് | മുംബൈ ഇന്ത്യൻസ് (4 തവണ) |
ഏറ്റവുമധികം റണ്ണുകൾ | വിരാട് കോഹലി(5944,)[1] |
ഏറ്റവുമധികം വിക്കറ്റുകൾ | yuzvendra chahal (187, )[2] |
വെബ്‌സൈറ്റ് | iplt20.com |
2023 Indian Premier League |
ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) (സ്‌പോൺസർഷിപ്പ് കാരണങ്ങളാൽ ടാറ്റ ഐപിഎൽ എന്നും അറിയപ്പെടുന്നു) ഒരു പുരുഷന്മാരുടെ ട്വന്റി 20 (ടി 20) ക്രിക്കറ്റ് ലീഗാണ്, ഇത് ഇന്ത്യയിൽ വർഷം തോറും നടക്കുന്നു, കൂടാതെ നഗരം അടിസ്ഥാനമാക്കിയുള്ള പത്ത് ഫ്രാഞ്ചൈസി ടീമുകൾ മത്സരിക്കുന്നു. 2007-ൽ BCCI ലീഗ് സ്ഥാപിച്ചു. സാധാരണയായി എല്ലാ വർഷവും മാർച്ചിനും മെയ് മാസത്തിനും ഇടയിലാണ് മത്സരം നടക്കുന്നത്, കൂടാതെ ICC ഫ്യൂച്ചർ ടൂർ പ്രോഗ്രാമിൽ ഒരു പ്രത്യേക ജാലകമുണ്ട്; ഐപിഎൽ സീസണുകളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂറുകൾ കുറവാണ്.
മത്സരക്രമം
2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ് സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).
എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ ഉണ്ടാകും.
ആകെ 10 ടിമുകളാണ് മത്സരിക്കുന്നത്.ഇവർ മറ്റ് 79ടീമുകളുമായി ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും[3]
ഭരണം
2007 സെപ്റ്റംബർ മുതൽ ലളിത് മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു[4].[5]
ഫ്രാഞ്ചൈസികൾ
ടീമിന്റെ പേര് | City | ഉടമ(s) | തുക | ക്യാപ്റ്റൻ | പരിശീലകൻ | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Current Teams | |||||||||||||||
ചെന്നൈ സൂപ്പർ കിംഗ്സ് | ചെന്നൈ | എൻ. ശ്രീനിവാസൻ (India Cements) | US$91 million | എം.എസ്. ധോണി | Stephen Fleming | ||||||||||
ഡെൽഹി ഡെയർഡെവിൾസ് | ന്യൂ ഡൽഹി | GMR Group | US$84 million | കെവിൻ പീറ്റേഴ്സൺ | Eric Simons | ||||||||||
കിങ്സ് XI പഞ്ചാബ് | മൊഹാലി (ചണ്ഡീഗഢ്) | പ്രീതി സിൻഡ, Ness Wadia (Bombay Dyeing), Mohit Burman (Dabur) Karan Paul (Apeejay Surendera Group) |
US$76 million | ജോർജ് ബെയ്ലി | Darren Lehmann | ||||||||||
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | കൊൽക്കത്ത | ഷാരൂഖ് ഖാൻ (Red Chillies Entertainment) ജൂഹി ചാവ്ല, Jay Mehta |
US$75.09 million | ഗൗതം ഗംഭീർ | Trevor Bayliss | ||||||||||
മുംബൈ ഇന്ത്യൻസ് | മുംബൈ | മുകേഷ് അംബാനി (റിലയൻസ് ഇൻഡസ്ട്രീസ്) | US$111.9 million | രോഹിത് ശർമ | John Wright | ||||||||||
ഗുജറാത്ത് ലയൺസ് | രാജ്കോട്ട് | സുരേഷ് റെയ്ന | ബ്രാഡ് ഹോഡ്ജ് | ||||||||||||
രാജസ്ഥാൻ റോയൽസ് | ജയ്പൂർ | Lachlan Murdoch (Emerging Media) ശിൽപ്പ ഷെട്ടി, Raj Kundra |
US$67 million | ഷെയ്ൻ വാട്സൺ | Paddy Upton | ||||||||||
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | ബാംഗ്ലൂർ | വിജയ് മല്യ (UB Group) | US$111.6 million | വിരാട് കോഹ്ലി | Ray Jennings | ||||||||||
സൺറൈസേഴ്സ് ഹൈദരാബാദ് | ഹൈദരബാദ് | സൺ ടിവി നെറ്റ്വർക്ക് | US$159 million | ശിഖർ ധവാൻ | ടോം മൂഡി | ||||||||||
lucknow super giants | lucknow | ||||||||||||||
ahmedabad lions | ahmedabad | ||||||||||||||
Defunct | |||||||||||||||
കൊച്ചി ടസ്കേഴ്സ് കേരള |
കൊച്ചി | കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് Ltd | US$333 million | മഹേല ജയവർധനെ | Geoff Lawson | ||||||||||
ഡെക്കാൺ ചാർജേഴ്സ് |
ഹൈദരബാദ് | ഡെക്കാൺ ക്രോണിക്കിൾ | US$107 million | കുമാർ സംഗക്കാര | Darren Lehmann | ||||||||||
പൂനെ വാറിയേഴ്സ് ഇന്ത്യ |
പൂനെ | Subrata Roy (Sahara India Pariwar) | US$370 million | ഏഞ്ചലോ മാത്യൂസ് | അലൻ ഡൊണാൾഡ്
|
വിജയികൾ
വിവാദങ്ങൾ
കൊച്ചി ഐപിഎൽ ടീമും ഐപിഎൽ ചെയർമാൻ ലളിത് മോദിയും തമ്മിൽ ഉടലെടുത്ത തർക്കം ടീമുകൾക്കുള്ളിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വാതു വെപ്പുകളെ കുറിച്ചും ഉള്ള കഥകൾ പുറത്തു വരാൻ ഇടയായി.
- ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖർജി ലോക്‌സഭയിൽ അറിയിച്ചു[6].
- ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ച കൊച്ചി ഐപിഎൽ വിവാദത്തിൽ അകപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.
- ഐ.പി.എൽ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെപ്പുകളിൽനിന്ന് ഇന്ത്യയിൽ ഒരുവർഷം ഒഴുകുന്നത് 25,000 കോടി രൂപക്കും 40,000 കോടി രൂപക്കും ഇടയിലുള്ള തുകയാണ് എന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊൽക്കത്തയിലെ 'ദ ടെലഗ്രാഫ്' പത്രം പുറത്തു വിട്ടു[7].
- ആദായനികുതി വകുപ്പ് മുംബൈയിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആസ്ഥാനത്തും ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട സ്ഥാപങ്ങളിലും റെയ്ഡ് നടത്തി[8]. കൂടാതെ റെയ്ഡിന് ശേഷം ഐപിഎൽ ചെയർമാൻ ലളിത് മോഡിയെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു[9].
- സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഐ.പി.എൽ ചെയർമാൻ സ്ഥാനത് നിന്നും നിന്നും ബി.സി.സി.ഐ നേതൃത്വം 2010 ഏപ്രിൽ 25 ന് ലളിത് മോഡിയെ സസ്പെൻഡ് ചെയ്തു.
പുറത്തേക്കുളള കണ്ണികൾ
- ഔദ്യോഗിക സൈറ്റ് - ഹോം പേജ്
- cricket20 - Indian Premier League Coverage Archived 2009-04-06 at the Wayback Machine
അവലംബം
- ↑ "Indian Premier League / Records / Most runs". Cricinfo.
- ↑ "Indian Premier League / Records / Most wickets". Cricinfo.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-18. Retrieved 2008-02-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-29. Retrieved 2010-04-26.
- ↑ IPL 2017
- ↑ http://thatsmalayalam.oneindia.in/news/2010/04/19/india-hc-dismisses-plea-for-probe-against-ipl.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-10. Retrieved 2010-04-21.
- ↑ http://thatsmalayalam.oneindia.in/news/2010/04/21/india-ipl-row-it-raid-on-world-sport-roup-msm.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://thatsmalayalam.oneindia.in/news/2010/04/16/india-it-raids-ipl-office-lalit-modi-summoned.html[പ്രവർത്തിക്കാത്ത കണ്ണി]