ഇൻ്റൽ കോർ 2
Produced | From July 26, 2006 to June 8, 2012[1] |
---|---|
Common manufacturer(s) |
|
Max. CPU clock rate | 1.06 GHz to 3.5 GHz |
FSB speeds | 533 MT/s to 1600 MT/s |
Min. feature size | 65 nm to 45 nm |
Instruction set | x86, x86-64 |
Microarchitecture | Core |
Cores | 1, 2, or 4 |
Core name(s) |
|
Socket(s) |
|
Predecessor | Pentium D (dual-core) (desktop) Pentium 4 (single-core) (desktop) Yonah (mobile) |
Successor | Core i3, i5, i7, i9 |
ഇന്റലിന്റെ x86-64 ഇൻസ്ട്രക്ഷൻ സെറ്റിലുള്ള 64-ബിറ്റ് ഡ്യുവൽ കോർ, 2x2 എംസിഎം(MCM-മൾട്ടി-ചിപ്പ് മൊഡ്യൂൾ) ക്വാഡ്-കോർ സിപിയു ബ്രാൻഡാണ് കോർ 2. കോർ മൈക്രോ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള സിംഗിൾ, ഡ്യുവൽ, ക്വാഡ് കോർ മൈക്രോപ്രൊസസ്സറുകൾ ഉൾപ്പെടുത്തിയിരിയിക്കുന്നു. സിംഗിൾ-ഡ്യുവൽ-കോർ മോഡലുകൾ സിംഗിൾ-ഡൈ ആണ്, അതേസമയം ക്വാഡ്-കോർ മോഡലുകളിൽ രണ്ട് ഡൈകൾ ഉൾപ്പെടുന്നു, ഓരോന്നിനും രണ്ട് കോറുകൾ വീതം അടങ്ങിയിരിക്കുന്നു, ഇത് മൾട്ടി-ചിപ്പ് മൊഡ്യൂളിൽ പാക്കേജ് ചെയ്‌തിരിക്കുന്നു.[2]ഫ്രണ്ട് സൈഡ് ബസ് ഉപയോഗിക്കുന്ന ഇന്റൽ ഡെസ്‌ക്‌ടോപ്പ് പ്രോസസറുകളിൽ അവസാനത്തെ മുൻനിര ശ്രേണിയാണ് കോർ 2 ശ്രേണി.
കോർ 2 ന്റെ വരവോട് കൂടി പെന്റിയം ബ്രാൻഡിനെ മിഡ്-റേഞ്ച് വിപണിയിലേക്ക് തരംതാഴ്ത്തി, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ് സിപിയു ലൈനുകൾ വിപണന ആവശ്യങ്ങൾക്കായി ഒരേ ഉൽപ്പന്നത്തിന്റെ പേരിൽ പുനഃസംയോജിപ്പിച്ചു, മുൻകാലങ്ങളിൽ പെന്റിയം 4, പെന്റിയം ഡി, പെന്റിയം എം ബ്രാൻഡുകളായി വിഭജിക്കപ്പെട്ടു.
കോർ 2 പ്രോസസർ ലൈൻ 2006 ജൂലൈ 27-ന് അവതരിപ്പിച്ചു,[3]2007-ൽ ക്വാഡ് (ക്വാഡ് കോർ) കൂടാതെ സോളോ (സിംഗിൾ-കോർ) ഉപ ബ്രാൻഡുകളും, ഡ്യുവോ (ഡ്യുവൽ കോർ), എക്‌സ്ട്രീം (ഡ്യുവൽ അല്ലെങ്കിൽ ക്വാഡ് കോർ സിപിയു എന്ത്യൂസിയസ്റ്റുകൾക്ക് വേണ്ടിയുള്ളത്(enthusiasts):-ഒരു പ്രത്യേക പ്രവർത്തനത്തിലോ വിഷയത്തിലോ വളരെ താൽപ്പര്യമുള്ള ഒരു വ്യക്തി.) എന്നിവ ഉൾപ്പെടുന്നു,[4]വിപ്രോ(vPro) സാങ്കേതികവിദ്യയുള്ള ഇന്റൽ കോർ 2 പ്രോസസറുകളിൽ (ബിസിനസ്സുകൾക്കായി രൂപകൽപ്പന ചെയ്‌തത്) ഡ്യുവൽ കോർ, ക്വാഡ് കോർ എന്നീ ബ്രാഞ്ചുകൾ ഉൾപ്പെടുന്നു. [5]
വുഡ്‌ക്രെസ്റ്റ് പ്രോസസറുകളും കോർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അവ സിയോൺ ബ്രാൻഡിന് കീഴിൽ ലഭ്യമാണ്. 2006 ഡിസംബർ മുതൽ, എല്ലാ കോർ 2 ഡ്യുവോ പ്രൊസസറുകളും അരിസോണയിലെ ഫാബ് 12 ഫാക്ടറിയിലും, അയർലണ്ടിലെ കൗണ്ടി കിൽഡെയറിലെ ഫാബ് 24-2 ഫാക്ടറിയിലും വെച്ച് 300 മില്ലിമീറ്റർ പ്ലേറ്റുകളിൽ നിന്നാണ് നിർമ്മിച്ചിട്ടുള്ളത്.
ഡ്യുവോ,ക്വാഡ്,എക്സ്ട്രീം
ഇൻറൽ കോർ 2 പ്രോസസ്സർ കുടുംബം | ||||||
---|---|---|---|---|---|---|
ലോഗോ * | ഡെസ്ക്ടോപ്പ് | ലാപ്‌ടോപ്പ് | ||||
കോഡ് നേം | കോർ | Date released | കോഡ് നേം | കോർ | Date released | |
കോണോർ Allendale വൂൾഫ്ഡേൽ |
ഡ്യുവൽ (65 nm) ഡ്യുവൽ (65 nm) ഡ്യുവൽ (45 nm) |
ഓഗസ്റ്റ് 2006 ജനുവരി 2007 ജനുവരി 2008 |
മെറോം പെന്റൈൻ |
ഡ്യുവൽ (65 nm) ഡ്യുവൽ (45 nm) |
ജൂലൈ 2006 ജനുവരി 2008 | |
കോണോർ XE കെൻറസ്ഫീൽഡ് XE യോർക്ഫീൽഡ് XE |
ഡ്യുവൽ (65 nm) ക്വാഡ് (65 nm) ക്വാഡ് (45 nm) |
ജൂലൈ 2006 നവംബർ 2006 നവംബർ 2007 |
മെറോം XE പെന്റൈൻ XE പെന്റൈൻ XE |
ഡ്യുവൽ (65 nm) ഡ്യുവൽ (45 nm) ക്വാഡ് (45 nm) |
ജൂലൈ 2007 ജനുവരി 2008 ഓഗസ്റ്റ് 2008 | |
കെൻറസ്ഫീൽഡ് യോർക്ഫീൽഡ് |
ക്വാഡ് (65 nm) ക്വാഡ് (45 nm) |
ജനുവരി 2007 മാർച്ച് 2008 |
പെന്റൈൻ | ക്വാഡ് (45 nm) | ഓഗസ്റ്റ് 2008 | |
മെറോം പെന്റൈൻ |
സോളോ (65 nm) സോളോ (45 nm) |
സെപ്റ്റംബർ 2007 മേയ് 2008 | ||||
* Sort by initial date released List of Intel Core 2 microprocessors |
പ്രോസസ്സർ കോർ
കോണോർ
കോണോർ എന്ന് കോഡ് നേമിൽ അറിയപ്പെട്ട ആദ്യ ഇൻറൽ കോർ 2 പ്രോസസ്സറുകൾ 2006, ജൂലൈ 27-ന് പുറത്ത് വന്നു. ഈ പ്രോസസ്സറുകൾ 65 nm നിർമ്മാണ പ്രക്രിയ വഴി 300 എം.എം. വാഫറുകളിൽ ചേർത്താണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പെൻറിയം ഡി പ്രോസസ്സറുകളേൽക്കാൽ 40 ശതമാനം കൂടുതൽ പെർഫോമൻസ് കോണോറിനുണ്ടെന്ന് ഇൻറൽ പറയുന്നു.
പ്രോസസ്സർ മോഡൽ | ഫ്രണ്ട് സൈഡ് ബസ് | Matched memory and maximum bandwidth സിംഗിൽ ചാനൽ / ഡ്യുവൽ ചാനൽ | ||
---|---|---|---|---|
DDR1 | DDR2 | DDR3 | ||
മൊബൈൽ: T5200, T5300, U2n00, U7n00 | 533 MT/s | PC-2100 (DDR-266) 2.133 GB/s / 4.267 GB/s |
PC2-4200 (DDR2-533) 4.264 GB/s / 8.528 GB/s PC2-8500 (DDR2-1066) 8.500 GB/s / 17.000 GB/s |
PC3-8500 (DDR3-1066) 8.530 GB/s / 17.060 GB/s |
ഡെസ്ക്ടോപ്പ്: E6n00, E6n20, X6n00, E7n00, Q6n00 and QX6n00 മൊബൈൽ: T9400, T9600, P7350, P8400, P8600, P9500, X9100 |
1066 MT/s | |||
മൊബൈൽ: T5n00, T5n50, T7n00, L7200, L7400 | 667 MT/s | PC-2700 (DDR-333) 2.667 GB/s / 5.334 GB/s |
PC2-5300 (DDR2-667) 5.336 GB/s / 10.672 GB/s |
PC3-10600 (DDR3-1333) 10.670 GB/s / 21.340 GB/s |
ഡെസ്ക്ടോപ്പ്: E6n40, E6n50, E8nn0, Q9nn0, QX6n50, QX9650 | 1333 MT/s | |||
മൊബൈൽ: T5n70, T7n00 (Socket P), L7300, L7500, X7n00, T8n00, T9300, T9500, X9000 desktop: E4n00, Pentium E2nn0, Celeron 4n0 |
800 MT/s | PC-1600 (DDR-200) 1.600 GB/s / 3.200 GB/s PC-3200 (DDR-400) 3.200 GB/s / 6.400 GB/s |
PC2-3200 (DDR2-400) 3.200 GB/s / 6.400 GB/s PC2-6400 (DDR2-800) 6.400 GB/s / 12.800 GB/s |
PC3-6400 (DDR3-800) 6.400 GB/s / 12.800 GB/s PC3-12800 (DDR3-1600) 12.800 GB/s / 25.600 GB/s |
ഡെസ്ക്ടോപ്പ്: QX9770, QX9775 | 1600 MT/s |
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "Product Change Notification #110665-00" (PDF). Intel Corp. June 6, 2011. Retrieved October 14, 2019.
- ↑ "Intel Clovertowns step up, reduce power". TG Daily. Archived from the original on September 11, 2007. Retrieved September 5, 2007.
- ↑ "Intel Unveils World's Best Processor". Intel. Archived from the original on April 3, 2007. Retrieved August 14, 2007.
- ↑ "Intel to unify product naming scheme". TG Daily. Archived from the original on September 26, 2007. Retrieved August 6, 2007.
- ↑ "Intel Centrino 2 with vPro technology and Intel Core2 processor with vPro technology" (PDF). Intel. Retrieved August 7, 2008.