ഇ-സിഗരറ്റ്

ആദ്യകാലത്തെ ഒരു ഇ-സിഗരറ്റ്
പലതരത്തിലുള്ള ഇ-സിഗരറ്റുകൾ

സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റ വശങ്ങൾ, അനുഭൂതി എന്നിവ നൽകുന്നതുമായ ഒരു ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. [1]എന്നാൽ ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയില കത്തിക്കാതെ പുകവലിയുടെ ചില പെരുമാറ്റ വശങ്ങൾ അനുകരിക്കുകയാണ് ഇ-സിഗരറ്റുകൾ ചെയ്യുന്നത്. [2] ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിനെ "വാപ്പിംഗ്" എന്നും ഉപയോക്താവിനെ "വാപ്പർ" എന്നും വിളിക്കുന്നു. സിഗരറ്റ് പുകയ്ക്ക് പകരം ഉപയോക്താവ് നീരാവി എന്ന് വിളിക്കുന്ന എയറോസോൾ ശ്വസിക്കുന്നു. [3]

പ്രവർത്തന രീതി

ഇ-സിഗരറ്റിന് സാധാരണഗതിയിൽ ഒരു പഫ് എടുക്കുന്നതിലൂടെ ഇ-ലിക്വിഡ് എന്ന ദ്രാവക ലായനി സ്വയം സജീവമാകുന്നു. സാധാരണ പുകയിലക്ക് പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതിൽ ഉപയോഗിക്കുന്നത്. പ്രോപ്പെലിൻ, ഗ്ലിസറിൻ, ഗ്ലൈക്കോൾ തുടങ്ങിയ രാസപദാർഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേർക്കുന്നു. പ്രവർത്തനം തുടങ്ങുന്നതോടെ നിക്കോട്ടിൻ നീരാവിയായി വലിച്ചെടുക്കപ്പെടുന്നു. [4]

അവലംബം

ഗുണങ്ങൾ / ദോഷങ്ങൾ

ഇ-സിഗരറ്റിന്റെ ഗുണങ്ങളും ആരോഗ്യ അപകടങ്ങളും നിലവിൽ നിർവചിക്കപെട്ടിട്ടില്ല. [5] [6] ഇ-സിഗരറ്റിലും നിക്കോട്ടിൻ തന്നെയാണ്‌ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഇത് സൃഷ്ടിക്കുന്ന ആസക്തിയും, ദൂഷ്യവശങ്ങളും പുകവലിക്ക് സമാനം തന്നെയാണ് എന്ന് കരുതപ്പെടുന്നു. പുകവലിയുടെ ദൂഷ്യവശങ്ങൾ ഇതിനും ഉണ്ടാകും. പുകവലി അവസാനിപ്പിക്കുന്നതിനേക്കാൾ ഫലപ്രദമാണെന്ന് അവ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-സിഗരറ്റിന്റെ ഉപയോഗം സഹായകമാണ്. പുകവലിക്കാരുടെ ആരോഗ്യം മാറ്റിനിർത്തിയാൽ, സാധാരണ പുകവലിയേക്കാൾ ഇ-സിഗരറ്റ് ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം കുറവാണ് എന്ന് പറയാം. സിഗരറ്റ് കത്തിയെരിഞ്ഞു ഉയരുന്ന പുക പോലെ ഇ-സിഗിൽ നിന്നും പുക ഉണ്ടാവുന്നില്ല എന്നുള്ളതാണ് അതിൻറെ പ്രധാന കാരണം. പുകവലി നിർത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് വാണിജ്യവൽക്കരിക്കപ്പെടുന്നതെങ്കിലും ഇതിനു ശാസ്ത്രീയ പിന്തുണ ഇനിയും നേടേണ്ടിയിരിക്കുന്നു. അവലംബം ചേർത്തു. [7] [8] [9]

അവലംബം