ഈജിയൻ ദ്വീപുകൾ
Aegean Islands (Greece)
Νήσοι Αιγαίου | |
---|---|
Region of Greece | |
Country | Greece |
Aegean Islands (Turkey)
Ege Adaları | |
---|---|
Region of Turkey | |
Country | Turkey |
ഈജിയൻ കടലിൽ കിടക്കുന്ന ദ്വീപുസമൂഹമാണ് ഈജിയൻ ദ്വീപുകൾ. (Greek: Νησιά Αιγαίου, transliterated: Nisiá Aigaíou; Turkish: Ege Adaları). ഈ ദ്വീപുകളുടെ വടക്കും പടിഞ്ഞാറും ഗ്രീസും കിഴക്ക് ടർക്കിയും സ്ഥിതിചെയ്യുന്നു; തെക്ക് ക്രീറ്റ് ദ്വീപ് ഈ ദ്വീപിന്റെ തെക്കുള്ള കടലിന്റെ അതിർത്തി നിർണ്ണയിക്കുന്നു. തെക്കു-കിഴക്കു ഭാഗത്ത് റോഡ്സ്,കാർപ്പാത്തോസ്,കാസോസ് എന്നീ ദ്വീപുകളും സ്ഥിതിചെയ്യുന്നു. ഈജിയൻ കടലിന്റെ പ്രാചീനനാമമായ ആർക്കിപ്പെലാഗോ (ἀρχιπέλαγος, archipelagos) എന്ന പേര‌് പിന്നീട് ഈജിയൻ കടലിലെ ദ്വീപുകൾക്കു പ്രത്യേകിച്ചും മറ്റേതുതരം ദ്വീപുസമൂഹങ്ങൾക്കു പൊതുവേയും ഉപയോഗിച്ചുവരുന്നു.
ഗ്രീസിന്റെ സ്വന്തമായ ഭൂരിഭാഗം ഈജിയൻ ദ്വീപുകളും 9 ഭരണമേഖലകളായി തിരിച്ചിരിക്കുന്നു. ഇമ്പ്രോസ്,ടെനഡോസ് എന്നീ വടക്കു-പടിഞ്ഞാറൻ ദ്വീപുകൾ ടർക്കിയുടെ ഭാഗമാണ്. ടർക്കിയുടെ പടിഞ്ഞാരൻ തീരത്തുള്ള വളരെ ചെറിയദ്വീപുകളും ആ രാജ്യത്തിന്റെ ഭാഗമായി നിലനിൽക്കുന്നു.
ഭൂരിഭാഗം ദ്വീപുകളിലും മെഡിറ്ററേനിയൻ കാലാവസ്ഥയായ ചൂടുള്ള ഉഷ്ണകാലവും തണുത്ത ശീതകാലവും അനുഭവപ്പെടുന്നു.
ദ്വീപുകളുടെ സമൂഹം
വടക്കുനിന്ന് തെക്കുവരെ ഈജിയൻ ദ്വീപുകളെ പരമ്പരാഗതമായി ഏഴു കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു:
- വടക്കു-കിഴക്കൻ ഈജിയൻ ദ്വീപുകൾ
- ഉത്തരഭാഗത്തുള്ള സ്ഫൊറാഡിസ്
- യുബോയിയ
- ആർഗോ-സറോണിക് ദ്വീപുകൾ
- സൈക്ലാഡിസ്
- ഡോഡിക്കാനിസ് (തെക്കൻ സ്ഫൊറാഡിസ്)
- ക്രീറ്റ്
എപ്പിസ്ക്കോപ്പൽ കടലുകൾ
Annuario Pontificio ൽ പട്ടികപ്പെടുത്തിയ, റോമൻ പ്രവിശ്യയിലെ ഇൻസുലെയിലെ (ഈജിയൻ ദ്വീപുകൾ) പ്രാചീന എപ്പിസ്ക്കോപ്പൽ കടലുകൾ താഴെക്കൊടുക്കുന്നു: [1]
Annuario Pontificio ൽ പട്ടികപ്പെടുത്തിയ, റോമൻ പ്രവിശ്യയിലെ ലെസ്ബോസിലെ (ഈജിയൻ ദ്വീപുകൾ) പ്രാചീന എപ്പിസ്ക്കോപ്പൽ കടലുകൾ താഴെക്കൊടുക്കുന്നു:
ഇതും കാണുക
- ഈജിയൻ ദ്വീപുകളുടെ പട്ടിക
- ഗ്രീസിലെ ദ്വീപുകളുടെ പട്ടിക
- ടർക്കിയിലെ ദ്വീപുകളുടെ പട്ടിക
അവലംബം
- ↑ Annuario Pontificio 2013 (Libreria Editrice Vaticana 2013 ISBN 978-88-209-9070-1), "Sedi titolari", pp. 819-1013
- Aegean Sea, The Columbia Encyclopedia, Sixth Edition. 2001-05.