ഈസ്റ്റ് ഇന്ത്യാമാൻ

The East Indiaman Repulse (1820) in the East India Dock Basin.

17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ പ്രധാന യൂറോപ്യൻ വ്യാപാര ശക്തികളിലെ ഏതെങ്കിലും ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ ലൈസൻസിന്റെയോ അധികാര പത്രങ്ങളുടേയോ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന യാനങ്ങളെ പൊതുവായി വിളിച്ചിരുന്ന പേരായിരുന്നു ഈസ്റ്റ് ഇന്ത്യാമാൻ. അതിനാൽ ഈ സംജ്ഞ ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ് അല്ലെങ്കിൽ സ്വീഡിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനികളുടെ യാനങ്ങളെക്കുറിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചാർട്ടർ ചെയ്തിരുന്ന ചില ഈസ്റ്റ് ഇന്ത്യാമാൻ യാനങ്ങൾ "ടീ ക്ളിപ്പേഴ്സ്" എന്നറിയപ്പെട്ടു.[1]

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Villiers, Allan (1 Jan 1966). The Cutty Sark. UK: Hodder. Retrieved 3 June 2014.