ഉഡോൺ താനി

ഉഡോൺ താനി

อุดรธานี

Udon
City Municipality
City of Udon Thani
เทศบาลนครอุดรธานี
Udon Thani
Udon Thani
Official seal of ഉഡോൺ താനി
Seal
ഉഡോൺ താനി is located in Thailand
ഉഡോൺ താനി
ഉഡോൺ താനി
Location in Thailand
Coordinates: 17°25′0″N 102°45′00″E / 17.41667°N 102.75000°E / 17.41667; 102.75000
CountryThailand
ProvinceUdon Thani
DistrictMueang Udon Thani
ഭരണസമ്പ്രദായം
 • MayorItthipol Treewatanasuwan
വിസ്തീർണ്ണം
 • City Municipality47 ച.കി.മീ.(18 ച മൈ)
 • മെട്രോ
1,095 ച.കി.മീ.(423 ച മൈ)
ജനസംഖ്യ
 (Aug 2012)
 • City Municipality153,329
 • ജനസാന്ദ്രത3,262/ച.കി.മീ.(8,450/ച മൈ)
 • മെട്രോപ്രദേശം
430,000
 • മെട്രോ സാന്ദ്രത393/ച.കി.മീ.(1,020/ച മൈ)
സമയമേഖലUTC+7 (ICT)
Postcode
41000
Area code(+66) 42
വെബ്സൈറ്റ്udoncity.go.th

ഉഡോൺ താനി തായ്ലാന്റിലെ ഇസാൻ മേഖലയിലെ നാല് പ്രധാന നഗരങ്ങളിലൊന്നാണ്. (ഖൊറാത്ത്, ഉബോൺ രാറ്റ്ചതാനി, ഉഡോൺ താനി, ഖോൻ കായെൻ) എന്നിവയാണ് ഈ നാലു നഗരങ്ങൾ. ഇവ "ഇസാനിലെ വലിയ നാലുകൾ" എന്ന് അറിയപ്പെടുന്നു). ഈ നഗരം ഉഡോൺ താനി പ്രവിശ്യയുടെ തലസ്ഥാനമാണ്.

സ്ഥാനം

ഉഡോൺ താനി നഗരം സ്ഥിതിചെയ്യുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം 17°25′N 102°45′E / 17.417°N 102.750°E / 17.417; 102.750 ബാങ്കോക്കിൽ നിന്ന് ഏകദേശം 560 കിലോമീറ്റർ അകലെയാണ്. വടക്കൻ ഇസാനിലെ ഒരു പ്രധാന ഔദ്യോഗിക, വ്യാവസായിത കേന്ദ്രവുംകൂടിയായ ഈ നഗരം ലാവോസ്, തെക്കൻ വിയറ്റ്നാം, തെക്കൻ ചൈന എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടവുംകൂടിയാണ്.[1]

ചരിത്രം

വിയറ്റ്നാം യുദ്ധകാലത്ത് ഉഡോൺ റോയൽ തായ് എയർ ഫോഴ്സുമായുള്ള ഇതിന്റെ സാമീപ്യം നഗരത്തിന്റെ സമ്പദ്‍വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി. ഇവിടെ സ്ഥിതിചെയ്യുന്ന പഴയ കാലത്തെ ബാറുകൾ, കോഫി ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവ സമൃദ്ധമായ ആ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നതാണ്. ഹോട്ടലുകളിൽ അക്കാലത്ത് പാശ്ചാത്യ വിഭവങ്ങൾ വിളമ്പിയിരുന്നു. ഹോട്ടലുകൾ, നൈറ്റ്ക്ലബുകൾ എന്നിവ കൂണുകൾ പോലെ മുളച്ചുപൊന്തിയിരുന്ന ഇത് അക്കാലത്ത് ഏറ്റവും തിരക്കേറിയ ഒരു നഗരമായിരുന്നു.[2]

സിഐഎ ബ്ലാക്ക് സൈറ്റിലെ ഒരു സ്ഥാനമാണ് ഉഡോൺ താനിയുടെ റോയൽ എയർ ഫോഴ്സ് ബേസ് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഭ്യന്തരമായി ഇത് "ഡിറ്റൻഷൻ സൈറ്റ് ഗ്രീൻ" എന്നറിയപ്പെടുന്നതും ഒസാമ ബിൻ ലാദന്റെ മുൻ ലഫ്റ്റനന്റ്മാരിൽ ഒരാളെന്നു കരുതപ്പെടുന്ന 31 കാരനായ സൌദിയിൽ‌ ജനിച്ച പാലസ്തീനിയൻ പൌരനായ അബു സുബൈദയെ ചോദ്യം ചെയ്യാൻ ഉപയോഗിച്ചിരുന്നതുമാണ്. 2014 ഡിസംബറിൽ അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റ് സെലക്ട് സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ് (SSCI) സി.ഐ.എ ടെക്നിക്കുകളെ സംബന്ധിച്ചുള്ള 6,000 പേജു വരുന്ന ഒരു റിപ്പോർട്ടിന്റെ എക്സിക്യൂട്ടീവ് സംഗ്രഹം പുറത്തിറക്കിയിരുന്നു. എട്ട് മുതിർന്ന തായ് ഉദ്യോഗസ്ഥന്മാർ ഈ രഹസ്യ സൈറ്റിനെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. 2002 ഡിസംബറിൽ ഈ സൈറ്റ് അടച്ചുപൂട്ടി.[3] ഒരു മുൻകാല റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടിരുന്നത് ഉഡോൺ താനി പ്രവിശ്യയിലെ ബാൻ ഡങ് ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശത്തു സ്ഥിതിചെയ്യന്ന വോയിസ് ഓഫ് അമേരിക്ക റിലേ സ്റ്റേഷനാണ് സിഐഎ ബ്ലാക്ക് സൈറ്റെന്നാണ്.

[4]

കാലാവസ്ഥ

ഉഡോൺ താനിയിൽ ഒരു ഉഷ്ണമേഖലാ സാവന്നാ കാലാവസ്ഥയാണ് (Köppen കാലാവസ്ഥാ തരംതിരിക്കൽ Aw) അനുഭവപ്പെടാറുള്ളത്. ശിശിരകാലം വരണ്ടതും താരമ്യന ഇളം ചൂടുള്ളതുമാണ്. ഏപ്രിൽ വരെയുള്ള കാലത്ത് താപനില ഉയരുകയും ചൂടോടുകൂടിയ ശരാശരി പ്രതിദിന പരമാവധി താപനില 36.3 °C (97.3 °F) ആയിരിക്കുന്നതുമാണ്. മൺസൂൺ കാലം ഇവിടെ ഏപ്രിൽ വൈകി ആരംഭിക്കുകയും ഒക്ടോബർ മാസം വരെ തുടരുകയും ചെയ്യുന്നു. കനത്ത മഴയുള്ള ഇക്കാലത്ത് പകൽസമയം തണുത്തതാണെങ്കിലും രാത്രികളിൽ ഇളംചൂട് അനുഭവപ്പെടുന്നു. നഗരത്തിൽ വിശ്വസനീയമായി രേഖപ്പെടുത്തിയിട്ടുള്ള താപനിലകൾ 2.5 °C (36.5 °F) മുതൽ 43.9 °C (111.0 °F)വരെയാണ്.

Udon Thani (1981–2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 37.6
(99.7)
39.2
(102.6)
42.0
(107.6)
43.0
(109.4)
41.2
(106.2)
38.7
(101.7)
37.7
(99.9)
36.5
(97.7)
35.8
(96.4)
36.5
(97.7)
37.0
(98.6)
35.6
(96.1)
43.0
(109.4)
ശരാശരി കൂടിയ °C (°F) 30.0
(86)
32.5
(90.5)
34.9
(94.8)
36.3
(97.3)
34.4
(93.9)
33.2
(91.8)
32.6
(90.7)
32.0
(89.6)
31.9
(89.4)
31.6
(88.9)
30.7
(87.3)
29.1
(84.4)
32.4
(90.3)
പ്രതിദിന മാധ്യം °C (°F) 22.8
(73)
25.3
(77.5)
28.0
(82.4)
29.8
(85.6)
28.9
(84)
28.6
(83.5)
28.2
(82.8)
27.8
(82)
27.6
(81.7)
26.9
(80.4)
24.9
(76.8)
22.4
(72.3)
26.8
(80.2)
ശരാശരി താഴ്ന്ന °C (°F) 16.5
(61.7)
18.9
(66)
21.9
(71.4)
24.4
(75.9)
24.8
(76.6)
25.0
(77)
24.9
(76.8)
24.6
(76.3)
24.2
(75.6)
22.9
(73.2)
19.7
(67.5)
16.3
(61.3)
22.0
(71.6)
താഴ്ന്ന റെക്കോർഡ് °C (°F) 7.0
(44.6)
9.8
(49.6)
11.4
(52.5)
17.2
(63)
20.5
(68.9)
21.5
(70.7)
21.2
(70.2)
21.1
(70)
21.0
(69.8)
14.2
(57.6)
8.4
(47.1)
4.2
(39.6)
4.2
(39.6)
വർഷപാതം mm (inches) 6.3
(0.248)
22.0
(0.866)
49.7
(1.957)
74.1
(2.917)
198.5
(7.815)
229.0
(9.016)
210.9
(8.303)
285.1
(11.224)
239.5
(9.429)
90.1
(3.547)
10.3
(0.406)
2.9
(0.114)
1,418.4
(55.843)
ശരാ. മഴ ദിവസങ്ങൾ 1.7 3.1 5.5 8.0 16.9 19.0 19.6 22.0 17.3 9.5 2.4 1.0 126.0
% ആർദ്രത 65 63 60 63 74 78 78 81 81 76 69 67 71
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 272.8 259.9 275.9 243.0 198.4 156.0 120.9 117.8 144.0 198.4 252.0 257.3 2,496.4
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 8.8 9.2 8.9 8.1 6.4 5.2 3.9 3.8 4.8 6.4 8.4 8.3 6.9
Source #1: Thai Meteorological Department[5]
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun and humidity)[6]

ജനസംഖ്യാ കണക്കുകൾ

ഉഡോൺ താനി പ്രവിശ്യയിലെ ആകെ ജനസംഖ്യയായ 1,572,786 പേരിൽ 399,535 പേരും ഈ നഗരത്തിൽ മാത്രം വസിക്കുന്നവരാണ്. 1900 കളുടെ മധ്യത്തിൽ ഏകദേശം 46,700 വിയറ്റ്നാം യുദ്ധകാല അഭയാർഥികൾ ഉഡോൺ താനി നഗരത്തിലേയ്ക്കു കുടിയേറി. അവരുടെ പിന്മുറക്കാർ ഇപ്പോഴും ഈ നഗരത്തിൽ താമസിക്കുന്നു. ഇന്ന്, തായ്ലാന്റിലെ ഏറ്റവും വലിയ വിയറ്റ്നാ സമൂഹം താമസിക്കുന്നത് ഉഡോൺ താനി നഗരത്തിലാണ്.

ചിത്രശാല

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Udon Thani". Tourism Authority of Thailand (TAT). Archived from the original on 23 June 2012. Retrieved 22 August 2015.
  2. Jablon, Philip (13 February 2017). "Enjoying the Vista". Bangkok Post. Retrieved 13 February 2017.
  3. "CIA director Gina Haspel's Thailand torture ties". BBC News. 2018-05-04. Retrieved 15 May 2018.
  4. Crispin, Shawn W (2008-01-25). "US and Thailand: Allies in Torture". Asia Times. Archived from the original on 2014-11-10. Retrieved 2014-11-10.
  5. "Climatological Data for the Period 1981–2010". Thai Meteorological Department. p. 9. Retrieved 1 August 2016.
  6. "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in Thai). Office of Water Management and Hydrology, Royal Irrigation Department. p. 43. Retrieved 1 August 2016.{cite web}: CS1 maint: unrecognized language (link)