വടക്കേ ഇന്ത്യ
വടക്കേ ഇന്ത്യ | |
സമയരേഖ | ഐ.എസ്.ടി (UTC+5:30) |
വിസ്തീർണ്ണം | 1,624,160 km² |
സംസ്ഥാനങ്ങളും ഭരണ പ്രദേശങ്ങളും | ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, മദ്ധ്യ പ്രദേശ് |
ഏറ്റവുമധികം ജനസംഘ്യയുള്ള നഗരങ്ങൾ (2008) | ന്യൂ ഡെൽഹി, കാൻപൂർ, ജയ്പൂർ, ലക്നൌ, ഇൻഡോർ, ലുധിയാന |
ഔദ്യോഗിക ഭാഷകൾ | ഹിന്ദി, പഞ്ചാബ, കശ്മീരി, ഉർദ്ദു, ഇംഗ്ലീഷ് |
ജനസംഖ്യ | 504,196,432 |
ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയും, ഝാർഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങൾ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. [1][2]. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യൻ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.
അവലംബം
- ↑ "State Profile". Bihar Government website. Archived from the original on 2018-12-26.
- ↑ "Food riots, anger as floods swamp South Asia". Reuters India. Archived from the original on 2008-09-07.
g