ഉഷ എൻ.

ഉഷ
ജനനം
ഹസീന

(1969-05-10) 10 മേയ് 1969  (54 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽസിനിമ നടി
സജീവ കാലം1988–present
ജീവിതപങ്കാളി(കൾ)ടി.എസ് സുരേഷ്ബാബു (വിവാഹമോചനം)
നാസർ അബ്ദുൾ ഖാദർ (2011-present)

ഒരു മലയാള സിനിമാ നടിയും ഗായികയും ആണ് ഉഷ. [1] മലയാളചലച്ചിത്രങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു. 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. [2]

ജീവിതരേഖ

ഹസീന എന്നാണ് ഉഷയുടെ യഥാർത്ഥ പേര്. ആലപ്പുഴ ആലിശേരിയിൽ എ.എസ്.ഐ മുഹമ്മദ് ഹനീഫയുടെയും ഹഫ്സ ബീവിയുടെയും മകളാണ് ഉഷ .[3] ഉഷയുടെ രണ്ട് സഹോദരങ്ങളാണ് ഹസീബ്, ഹെയ്ൻസ്. ഇരുവരും സിനിമാ രംഗത്താണ്. [4] ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴയിലെ ഗവ. മുഹമ്മദ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നായിരുന്നു. ഒരു സിനിമാകലാകാരിയായി തീർന്നതിനു മുൻപ് അവൾ നാടക നടിയായിരുന്നു. 1988 ൽ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ നായികയായി അരങ്ങേറ്റം കുറിച്ചു. [5] പ്രശസ്ത തെന്നിന്ത്യൻ സംവിധായകനായ ടി.എസ്.സുരേഷ് ബാബുവുമായി വിവാഹം കഴിഞ്ഞെങ്കിലും വിവാഹമോചനത്തിൽ അവസാനിച്ചു. [6] പിന്നീട് 2011 ൽ ചെന്നൈയിലെ ബിസിനസുകാരനായ നാസർ അബ്ദുൾ ഖാദറെ വിവാഹം ചെയ്തു. [7]

സിനിമകൾ (അപൂർണ്ണം‌)

  • രാത്സസൻ (2018) ... അരുണിന്റെ അമ്മ
  • മിട്ടായി തെരുവ്
  • ജന്നത്
  • ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ ...
  • ലോലൻസ് (2018) ...
  • ആകാശമിട്ടായി (2017) ... പളനിയുടെ ഭാര്യ
  • കറുത്ത ജൂതൻ (2017)
  • അച്ചായൻസ് (2017) ... ജെസ്സിക്കയുടെ അമ്മ
  • ശിവപുരം (2016) ...
  • ഗോഡ്സ് ഔൺ കൺട്രി (2014) ... Muhammed's wife
  • പിഗ്മാൻ (2013) ... Sreekumar's sister
  • ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ (2013)
  • അജന്ത (2012)
  • ഞാൻ സഞ്ചാരി (2010) ... അശോകന്റെ ഭാര്യ
  • അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഒൺലി (2010) ... പങ്കജവല്ലി
  • ചെറിയ കള്ളനും വലിയ പോലീസും (2010) ... പദ്മിനി
  • ഡീസന്റ് പാർട്ടീസ് (2009)
  • പറയാൻ മറന്നത് (2009)
  • ട്വന്റി :20 (2008) ... ലത
  • ചെമ്പട (2008) ... ഗോമതി
  • ബുള്ളറ്റ് (2008) ... ഗായത്രിയുടെ സഹോദരി
  • അതിശയൻ (2007) ... Koshy's wife
  • അവൻ ചാണ്ടിയുടെ മകൻ (2007) .... കൊച്ചുറാണി
  • വാസ്തവം (2006) ... ശുഭ
  • അച്ഛനുറങ്ങാത്ത വീട് (2006) ... ലിലികുട്ടി
  • നൊമ്പരം (2005) ... ദേവ്
  • ശാപഹാലം (2003)
  • ഗുണ്ടാ (2003)
  • അഖില (2002) ... ബിന്ദു
  • www .അണുകുടുംബം.കോം (2002) ... സുശീല ഡുട്ടൻ
  • നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി (2002) ... ചീരു
  • എന്നും സംഭവാമി യുഗേ യുഗേ (2001) ....
  • ക്യാപ്റ്റൻ (1999) .... കസ്തുരി
  • പഞ്ചലോഹം (1998) ... സുലോചന
  • മായാജാലം (1998) ... വേലക്കാരി
  • ഒരു വിളിയും കാതോർത്തു (1998) ... സ്നേഹലത
  • ദ്രാവിഡൻ (1998) ... ട്രീസ
  • വർണപ്പകിട്ട് (1997) ... ടോണിചെന്റെ ഭാര്യ
  • അടുക്കള രഹസ്യം അങ്ങാടിപ്പാട്ടു (1997) ... ജെന്ന
  • ഇക്കരെയാണെന്റെ മാനസം (1997) ... മാലതി
  • വംശം (1997) ... ആലിസ്
  • അഞ്ചരക്കല്യാണം (1997) ... സുശീല
  • ഗുരു ശിഷ്യൻ (1997) ... സുമതി
  • സ്ട്രീറ്റ് (1995) ... കനകം
  • അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995) ... ജലജ
  • തോവാളപ്പൂക്കൾ (1995) ... ശോഭ
  • കടൽ (1994) ... അമ്മിണി
  • വധു ഡോക്ടറാണ് (1994) ... നിർമ്മല
  • മലപ്പുറം ഹാജി മഹാനായ ജോജി (1994) ... പ്രേമലത
  • ഭീസ്മചാര്യ (1994) ... സതി
  • കുടുംബ വിശേഷം (1994) ... വിദ്യ
  • വാര്ധക്യപുരാണം (1994) ... മോളികുട്ടി
  • തലമുറ (1993) ... മാളു
  • ചെങ്കോൽ (1993) ... ലത
  • സ്ത്രീധനം (1993) ... വനജ
  • മിഥുനം (1993) ... ശ്യാമ
  • ആധാരം (1992) ... ഷാഹിദ
  • ഉത്സവമേളം (1992) ... അശ്വതി
  • അങ്കിൾ ബൻ (1991)
  • കൂടിക്കാഴ്ച (1991) ... ആനി
  • അപൂർവം ചിലർ (1991) ... ഹേമ
  • പാവം പാവം രാജകുമാരൻ (1990) ... ഉമാ
  • അനന്ത വൃത്താന്തം (1990) ... വിജയലക്ഷ്മി
  • അർഹത (1990) ... സിന്ധു
  • കോട്ടയം കുഞ്ഞച്ചൻ (1990) ... സൂസി
  • തൂവൽസ്പർശം (1990) ... ഇന്ദു
  • പൊന്നരഞ്ഞാണം (1990) ... സാവിത്രി
  • വടക്കുനോക്കിയന്ത്രം (1989) ... തങ്കമണി
  • വർണ്ണം (1989) ... Ammu's friend
  • കിരീടം (1989) ... ലത
  • കാർണിവൽ (1989) ... വനജ
  • ആറ്റിനക്കരെ (1989)
  • അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു (1989) ... പൊന്നംമ്മ
  • കണ്ടതും കേട്ടതും (1988) ... മുത്ത് ലക്ഷ്മി
  • കുടുംബപുരാണം (1988)
  • ഉപ്പു (1987)
  • അന്നൊരു രാവിൽ (1986)
  • കഥ ഇതുവരെ (1985)
  • നോക്കെത്താദൂരത്തു കണ്ണും നാട്ടു (1984) ...
  • ഇതാ ഇന്ന് മുതൽ (1984)

ടെലിവിഷൻ സീരിയലുകൾ

  • പടവുകൾ
  • ദേവമനോഹരി നീ
  • സഹയാത്രിക
  • മനസ്വിനി
  • മുഖങ്ങൾ
  • കഥ പറയുന്ന കണ്ണുകൾ
  • കൃഷ്ണതുളസി
  • വസുന്ധര മെഡിക്കൽസ്
  • 2005-ആലിലത്താലി ( സൂര്യ ടിവി )
  • 2010-ഇന്ദ്രനീലം (സൂര്യ ടിവി)
  • 2013-നിലപക്ഷി ( കൈരളി ടിവി )
  • 2016-ജാഗ്രത ( അമൃത ടിവി )
  • 2018 ഭാഗ്യജാതകം (മഴവിൽ മനോരമ)
  • 2023 കുങ്കുമ്മചെപ്പ് (Flowers TV)

മറ്റ് വിവരങ്ങൾ

സിനിമകളിൽ അഭിനയിക്കുക മാത്രമല്ല കൈരളി ടി വിയിലെ നിലപക്ഷി ഉൾപ്പെടെ ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. കൈരളി ടി വിയിലെ നന്മയുടെ നക്ഷത്രങ്ങൾ എന്ന ടെലിഫിലിമിൽ അഭിനയിച്ചു . കൈരളി ടി.വി.യിലെ തരോത്സവം, നക്ഷത്രദീപങ്ങൾ എന്നീ ജനപ്രിയ റിയാലിറ്റി ഷോകളിൽ അവർ പങ്കെടുത്തിട്ടുണ്ട്.

റെഫറൻസുകൾ

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-03-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-31. Retrieved 2019-03-18.
  3. "Mangalam Varika - 17-Dec-2012". mangalam.com. Archived from the original on 2019-01-10. Retrieved 28 February 2014.
  4. "Mangalam Varika 24-Dec-2012". mangalam.com. Archived from the original on 2019-01-09. Retrieved 28 February 2014.
  5. "Interview with Usha". starnet. Retrieved 28 February 2014.
  6. http://www.mangalam.com/mangalam-varika/113998
  7. "Actress Usha Marriage". asianetnews.com. Retrieved 28 February 2014.

ബാഹ്യ ലിങ്കുകൾ