നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977)[1][2]. 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.
1937 മുതൽ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ വൈസ് ചാൻസലർ (195759) ചാൻസലർ (196875) റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1977-ൽ ഇദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങൾ
ബാലിമെഡൽ (ശാസ്ത്രസംഭാവനകൾ -1929)
നോബൽ സമ്മാനം (മസ്തിഷ്ക-നാഡീവ്യൂഹ പഠനം - 1932)
റോയൽ മെഡൽ (1934)
ഓർഡർ ഒഫ് മെരിറ്റ് (1942)
പ്രഭുസ്ഥാനം (1955)
കൃതികൾ
ചില പ്രധാന കൃതികൾ:-
ദി ബേസിസ് ഒഫ് സെൻസേഷൻ (The Basis of Sensation - 1928)
ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ (The Mechanism of nervous action-1932),
ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ (The Physical Basis of Perception-1947)
അവലംബം
↑GRO Register of Births: DEC 1889 1a 650 HAMPSTEAD - Edgar Douglas Adrian
↑GRO Register of Deaths: SEP 1977 9 0656 CAMBRIDGE - Edgar Douglas Adrian, DoB = 30 Nov 1889
പുറത്തേക്കുള്ള കണ്ണികൾ
Karl Grandin, ed. (1932). "Edgar Adrian Biography". Les Prix Nobel. The Nobel Foundation. Archived from the original on 2001-10-30. Retrieved 2008-07-23. {cite web}: |author= has generic name (help)