എബൊണൈറ്റ്

സ്വാഭാവിക റബ്ബറും സൾഫറുമായുളള സങ്കീർണ്ണമായ രാസപ്രക്രിയയുടെ അന്തിമ ഉത്പന്നമാണ് എബോണൈറ്റ്. ഉറപ്പും കാഠിന്യവുമേറിയ ഈ രാസപദാർത്ഥത്തിൽ 30 ശതമാനത്തിലേറെയാണ് സൾഫറടങ്ങിയിട്ടുളളത്. ആദ്യ കാലങ്ങളിൽ എബണി മരത്തിനു പകരമായി ഉപയോഗിച്ചിരുന്നതിനാലാണ് എബൊണൈറ്റ് എന്ന പേരു വന്നത്.

രസതന്ത്രം

പോളി ഐസോപ്രീനിലെ അപൂരിത ബോണ്ടുകളിലൂടെയാണ് സൾഫർ തന്മാത്രകൾ ശൃംഖലകളെ തലങ്ങും വിലങ്ങും കൂട്ടിക്കെട്ടുന്നത്. സൾഫറിൻറെ തോതും അതുമൂലം കെട്ടുകളുടെ എണ്ണവും വർദ്ധിക്കുന്നതോടെ റബ്ബറിൻറെ ഇലാസ്തികത പൂർണ്ണമായും നഷ്ടപ്പെടുന്നു.

"Vulcanization curve" showing the increase in viscosity of the polymeric material during crosslinking. The steepness of the curve is strongly affected by the nature of the accelerators and other additives.

കാർബൺ ബ്ലാക്കോ ഉരച്ചു പൊടിയാക്കിയ എബോണൈറ്റ് തന്നെയോ ആണ് ഫില്ലറായി ഉപയോഗിക്കാറ്. വൈദ്യുതി, താപം രാസപദാർത്ഥങ്ങൾ ഇവയൊന്നും തന്നെ എബൊണൈറ്റിൽ ഒരു മാറ്റവും വരുത്തുന്നില്ല.

ഉപയോഗമേഖലകൾ

തടിയേയെന്നപോലെ എബോണൈറ്റും പണിയായുധങ്ങളോ, യന്ത്രങ്ങളോ ഉപയോഗിച്ച് നിഷ്പ്രയാസം രൂപപ്പെടുത്തുകയും മിനുസപ്പെടുത്തുകയും ചെയ്യാം.

Rubber ball obtained from a vulcanization process

ബൌളിംഗ് പന്തുകൾ എബോണൈറ്റ് കൊണ്ടാണുണ്ടാക്കുന്നത്.

അവലംബം

Maurice Morton (1987). Rubber Technology (3 ed.). Springer. ISBN 0412539500.