എലിസബത്ത് വോൺ ആർണിം

Elizabeth von Arnim
Pencil sketch of Elizabeth von Arnim
Pencil sketch of Elizabeth von Arnim
ജനനംMary Annette Beauchamp
(1866-08-31)31 ഓഗസ്റ്റ് 1866
Kirribilli Point, Australia
മരണം9 ഫെബ്രുവരി 1941(1941-02-09) (പ്രായം 74)
Charleston, South Carolina, United States
അന്ത്യവിശ്രമംTylers Green, Bucks, England
തൂലികാ നാമംElizabeth
തൊഴിൽWriter
ദേശീയതBritish
Period1898–1936

എലിസബത്ത് വോൺ ആർണിം (ജീവിതകാലം 31 ആഗസ്റ്റ് 1866 – 9 ഫെബ്രുവരി 1941), born മേരി ആനെറ്റ് ബ്യൂച്ചാമ്പ് എന്ന പേരിൽ ജനിച്ച് ആസ്ട്രേലിയൻ ജനിച്ച ബ്രിട്ടിഷ് നോവലിസ്റ്റായിരുന്നു. വിവാഹത്തോടെ അവർ ഗ്രാഫിൻ വോൺ ആർണിസ് ഷ്ലാഗെൻതിൻ എന്നും രണ്ടാം വിവാഹത്തോടെ കൌണ്ടസ് റസൽ എന്നും പേരു മാറി. ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം വായനക്കാരുടെയിടയിലും സുഹൃത്തുകളുടെയിടയിലും മേരി എന്നറിയപ്പെട്ടിരുന്നു. കുടുബത്തിനുള്ളിൽ എലിസബത്ത് എന്നാണറിയപ്പെട്ടിരുന്നത്.[1] ആലിസ കോൾമോൺഡലെ എന്ന തൂലികാനാമത്തിലും കൃതികൾ രചിച്ചിട്ടുണ്ട്.

ആസ്ട്രേലിയയിൽ കുടുംബത്തിൻറെ അവധിക്കാല വസതി സ്ഥിതി ചെയ്തിരുന്ന കിരിബില പോയിൻറിലാണ് എലിസബത്ത് വോൺ ആർണിം ജനിച്ചത്. അവർക്ക് 3 വയസു പ്രായമുള്ളപ്പോൾ കുടുംബം ഇംഗ്ലണ്ടിലേയ്ക്കു തിരിച്ചുവന്നു. അവിടെയാണ് കുട്ടിക്കാലം ചിലവഴിച്ചത്. മാതാപിതാക്കൾ വ്യവസായിയായ ഹെൻട്രി ഹെറോൺ ബ്യൂച്ചാമ്പും (1825-1907) എലിസബത്ത് (ലൂയി) വെയിസ് ലാസെറ്ററുമായിരുന്നു (1836-1919). എലിസബത്ത് ആർണിമിന് 4 സഹേദരന്മാരും ഒരു സഹോദരിയുമാണുണ്ടായിരുന്നത്. അവരുടെ ഒരു കസിൻ കാതറീൻ ബ്യൂച്ചാമ്പ് ന്യൂസിലാൻറിൽ ജീവിച്ചിരുന്നു. അവർ പിന്നീട് ജോൺ മിഡിൽട്ടൺ മുറേ എന്നയാളെ വിവാഹം കഴിക്കുകുയം കാതറീൻ മാൻസ്ഫീൽഡ് എന്ന തൂലികാനാമത്തിൽ എഴുതുകയും ചെയ്തിരുന്നു.

തെരഞ്ഞെടുത്ത കൃതികൾ