എലീനർ മാർക്സ്

എലീനർ മാർക്സ്
Eleanor "Tussy" Marx
ജനനം
ജെന്നി ജൂലിയ എലീനർ മാർക്സ്

(1855-01-16)16 ജനുവരി 1855
ലണ്ടൻ, ഇംഗ്ലണ്ട്
മരണം31 മാർച്ച് 1898(1898-03-31) (പ്രായം 43)
ലണ്ടൻ, ഇംഗ്ലണ്ട്
മരണ കാരണംആത്മഹത്യ
തൊഴിൽSocialist activist, translator
പങ്കാളി(കൾ)എഡ്വേർഡ് അവെലിംഗ്
മാതാപിതാക്ക(ൾ)

ജെന്നി ജൂലിയ എലീനർ മാർക്സ് (ജീവിതകാലം: 16 ജനുവരി 1855 - മാർച്ച് 31, 1898), ചിലപ്പോഴൊക്കെ എലീനർ അവേലിംഗ് എന്നുകൂടി അറിയപ്പെട്ടിരുന്ന കാൾ മാർക്സിന്റെ ഇംഗ്ലണ്ടിൽ ജനിച്ച ഏറ്റവും ഇളയമകളായിരുന്നു. കുടുംബാംഗങ്ങൾക്കിടയിൽ അവർ‌ ടസ്സി എന്ന പേരിലറിയപ്പെട്ടിരുന്നു. സ്വയമേവതന്നെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകയായിരുന്ന എലീനർ ചില അവസരങ്ങളിൽ ഒരു സാഹിത്യ വിവർത്തകയായും പ്രവർത്തിച്ചിട്ടുണ്ട്. 1898 മാർച്ചിൽ അവരുടെ പങ്കാളിയും ഒരു പ്രമുഖ ബ്രിട്ടീഷ് മാർക്സിസ്റ്റ് പ്രവർത്തകനുമായിരുന്ന എഡ്വേഡ് അവേലിംഗ് തലേ വർഷം ജൂണിൽ ഒരു യുവ നടിയെ രഹസ്യമായി വിവാഹം ചെയ്തിരുന്ന വിവരം അറിയാനിടവന്ന എലീനർ 43 വയസ്സുള്ളപ്പോൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ജീവിതരേഖ

എലീനർ മാർക്സ് 1855 ജനുവരി 16-ന് ലണ്ടനിൽ കാൾ മാർക്സിന്റേയും അദ്ദേഹത്തിന്റ പത്നി ജെന്നി വോൺ വെസ്റ്റ്ഫാലന്റേയും ആറാമത്തെ കുട്ടിയും നാലാമത്തെ മകളുമായി ജനിച്ചു. ചെറുപ്രായത്തിൽത്തന്നെ അവർ "ടസ്സി" എന്നു വിളിക്കപ്പെട്ടു. ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ താത്പര്യംജനിച്ച അവർ തന്റെ ചെറുപ്പകാലം മുതൽക്കുതന്നെ രാഷ്ട്രീയനേതാക്കൾക്ക് എഴുതാറുണ്ടായിരുന്നു.

അവലംബം