എ ഫോർ ആപ്പിൾ
എ ഫോർ ആപ്പിൾ | |
---|---|
സംവിധാനം | ബി. മധു, എസ്. കുമാർ എന്നിവർ |
നിർമ്മാണം |
|
കഥ | പി.എഫ്. മാത്യൂസ് |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | ജെറി അമൽദേവ്, ബിജിബാൽ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | വി.ടി. ശ്രീജിത്ത് |
സ്റ്റുഡിയോ | സ്വർണ്ണാലയ സിനിമാസ് |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ |
|
ബജറ്റ് | ₹ 2.5 കോടി |
സമയദൈർഘ്യം | 140 മിനിട്ട് |
ആകെ | ₹ |
2019-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് എ ഫോർ ആപ്പിൾ. മധു എസ്. കുമാർ എന്ന പേരിൽ അറിയപ്പെടുന്ന ബി. മധു, എസ്. കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമിച്ചത് സുദർശനൻ കാഞ്ഞിരംകുളം ആണ്.[1] സംഗീതസംവിധാനം ജെറി അമൽദേവും ഗാനരചന ശ്രീകുമാരൻ തമ്പിയും പശ്ചാത്തലസംഗീതം ബിജിബാലും നിർവഹിച്ചിരിക്കുന്നു. നെടുമുടി വേണു, ഷീല, സലീം കുമാർ, ദേവൻ,[2] സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3]
കഥ
കുട്ടിക്കാലത്ത് ഒളിച്ചോടിയ ഒരു അനാഥബാലൻ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. അവൾ സ്വന്തം ജീവിതലക്ഷ്യങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഭൂതകാലത്തിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താനായി അവർ ഒന്നിക്കുന്നു.[1]
അഭിനേതാക്കൾ
- ഗൗരവ് മേനോൻ (ബാലതാരം) & ടോണി സിജിമോൻ - അച്ചു
- ബേബി നിരഞ്ജന (ബാലതാരം) & ജാൻവി ബൈജു - വിഷ്ണുപ്രിയ
- നെടുമുടി വേണു - നാരായണൻ
- ഷീല - ലക്ഷ്മി
- കൃഷ്ണകുമാർ - അഡ്വക്കേറ്റ് റാം മോഹൻ
- ദേവൻ - അഹമദ് ഹാജി
- സന്തോഷ് കീഴാറ്റൂർ - സബ് ഇൻസ്പെക്ടർ ജയശങ്കർ
- സലിം കുമാർ - മുഹമ്മദ്
- സജൽ എസ്.എസ്. - അനീഷ്
- പ്രദീപ് കോട്ടയം
- സേതു ലക്ഷ്മി
- സാജു നവോദയ
- കല്യാണി നായർ
സംഗീതം
സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ജെറി അമൽദേവാണ്. ബിജിബാൽ പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നു.[4] ശ്രീകുമാരൻ തമ്പിയാണ് ഗാനരചന. ശബ്ദമിശ്രണം കൃഷ്ണനുണ്ണി.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "എത്ര സുന്ദരം" | കെ.എസ്. ചിത്ര, അഭിജീത് ഭട്ടാചാര്യ | 5:58 | |||||||
2. | "തൊട്ടു തൊട്ടു വിടർന്നു" | ചിന്മയി, വിജയ് യേശുദാസ് | 3:46 | |||||||
3. | "ഉണരാം ഉയരാം" | ഡോ. രശ്മി മധു | 3:46 | |||||||
ആകെ ദൈർഘ്യം: |
13:30 |
അവലംബം
- ↑ 1.0 1.1 Antony, Deepa (19 ജൂലൈ 2019). "A FOR APPLE MOVIE REVIEW". timesofindia.indiatimes.com. TNN. Retrieved 28 ഓഗസ്റ്റ് 2020.
- ↑ "A For Apple Malayalam Movie". nowrunning.com. nowrunning.com. Retrieved 28 ഓഗസ്റ്റ് 2020.
- ↑ "A For Apple". filmibeat.com. filmibeat.com. Retrieved 28 ഓഗസ്റ്റ് 2020.
- ↑ "ഷീലയുടെ പുതിയ ചിത്രം 'എ ഫോർ ആപ്പിളി'ലെ പുതിയ ഗാനം". TOI സമയം. Retrieved 28 ഓഗസ്റ്റ് 2020.