ഒനോമറ്റോപ്പിയ

ശബ്ദശാസ്ത്രപ്രകാരം വാക്കുകളെ സ്വരസൂചകമായി അനുകരിക്കുന്നതിനെയാണ് ഒനോമറ്റോപ്പിയ എന്നറിയപ്പെടുന്നത്. ശബ്ദത്തെ അനുകരിക്കുന്നത് എന്നാണ് ഇംഗ്ലീഷിൽ ഈ പദത്തിനുള്ള അർത്ഥം. മൃഗങ്ങളുടെ ശബ്ദം, ക്ലോക്കിന്റെ ശബ്ദം എന്നിവ അനുകരിച്ചുപറയുന്നത് ഇതിനുദാഹരണമാണ്. വിവരിച്ചുപറയുന്ന വസ്തുതയെ അല്ലെങ്കിൽ വസ്തുവിനെ അനുകരിച്ച് ഒരു ശബ്‌ദപ്രഭാവം സൃഷ്ടിക്കുന്നതുവഴി വിവരണം കൂടുതൽ പ്രകടവും രസകരവുമാക്കുന്നതാണ് ഒനോമറ്റോപ്പിയ.[1]

ശബ്ദപ്രഭാവം സൃഷ്ടിക്കുന്നതിനായി വാക്കുകളോ അക്ഷരശ്രേണികളോ ഉപയോഗിക്കുന്നുണ്ട്. [2] മ്യാവൂ, ബൗ ബൗ, ഗ്‍ർർ പോലുള്ള മൃഗങ്ങളുടെ ശബ്ദങ്ങൾ ഒനോമറ്റോപ്പിയ പ്രയോഗത്തിന് ഉദാഹരണമാണ്. സാഹിത്യത്തിൽ ഈ രീതി ഉപയോഗിക്കുന്നതുവഴി, ഒരു വാക്കിന്റെ തനത് അർത്ഥത്തിനപ്പുറം ആലങ്കാരികരൂപമായി വാക്ക് മാറുന്നു. ചിലപ്പോൾ, സ്വാഭാവിക ശബ്ദങ്ങളെ അടിസ്ഥാനമാക്കി എഴുത്തുകാർ പുതിയ വാക്കുകൾ നിർമ്മിക്കുന്നതും ഒനോമറ്റോപ്പിയയുടെ ഭാഗമാണ്.[3]

പുറത്തേയ്ക്കുള്ള കണ്ണികൾ

  1. ഒനോമറ്റോപ്പിയ- 50 ഇംഗ്ലീഷ് ഉദാഹരണങ്ങൾ

അവലംബം

  1. "Onomatopoeia Definition".
  2. "Snap, Crackle, Pop: Definition and Examples of Onomatopoeia". January 20, 2020. Retrieved February 02, 2022. {cite web}: Check date values in: |access-date= (help)
  3. "Poetry 101: What Is Onomatopoeia? Learn How to Use Onomatopoeia in Poetry and Literature With Examples". Nov 8, 2020. Retrieved 11/02/2022. {cite web}: Check date values in: |access-date= (help)