ഒസ്‌ലം ടുറേസി
ബിയോൺടെക്കിന്റെ സഹസ്ഥാപകയും ചീഫ് മെഡിക്കൽ ഓഫീസറുമായ ഒരു തുർക്കിഷ് - ജർമൻ ഡോക്ടറാണ് ഒസ്‌ലം ടുറേസി (Özlem Türeci) (ജനനം 1967) [1] [2] ഇവർ ജർമ്മനി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ കാൻസർ ഇമ്മ്യൂണോതെറാപ്പി (സിഐഎംടി)യായ മെയിൻസിനെ പ്രസിഡണ്ടും മെയിൻസ് സർവകലാശാലയിലെ ലക്ചററും ആണ്.[3] [4] കാൻസർ ഇമ്മ്യൂണോതെറാപ്പിക്ക് തുടക്കമിട്ടവരിൽ ഒരാൾ ടുറേസിയാണ്.
2001 ൽ, ടുറേസിയും ചേർന്ന് ഉണ്ടാക്കിയ ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസിന്റെ ചീഫ് സയന്റിഫിക് ഓഫീസറായി സ്ഥാനമേറ്റു. 2008 ൽ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി.[3] ജർമ്മനിയിലെ അന്നത്തെ ഏറ്റവും വലിയ ബയോടെക് ഇടപാടിൽ 2016 ൽ 1.3 ബില്യൺ ഡോളറിന് 2016 ൽ ഏറ്റെടുത്ത ഗാനിമെഡ് ഇപ്പോൾ ആസ്റ്റെല്ലസ് ഫാർമയുടെ അനുബന്ധ സ്ഥാപനമാണ്.[2][4]
2020 കാലയളവിൽ കോവിഡ്-19 പാൻഡെമിക്കിനെതിരെ വാക്സിൻ കണ്ടുപിടിക്കുന്നതിന് ടുറേസിയുടെ ഗവേഷണങ്ങൾ സഹായകമായി. ടെറസിയും സംഘവും വികസിപ്പിച്ചെടുത്ത വാക്സിൻ വൈറസിന് പ്രതിരോധശേഷി നൽകുന്നതിൽ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് 2020 നവംബർ 11 ന് ഫൈസർ റിപ്പോർട്ട് ചെയ്തു.
സ്വകാര്യ ജീവിതം
ലോവർ സാക്സോണിയിലെ ലാസ്റ്റ്റൂപ്പിൽ തുർക്കി-കുടിയേറ്റ മാതാപിതാക്കൾക്ക് ജനിച്ച ടുറേസി സ്വയം ഒരു " പ്രഷ്യൻ തുർക്ക്" എന്ന് തന്നെത്തന്നെ വിശേഷിപ്പിക്കുന്നു.[5] സാർലാൻഡ് യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിനിൽ എംഡി നേടി.[3] ഭർത്താവിനൊപ്പം അവർ സമ്പന്നരായ മികച്ച 100 ജർമ്മൻകാരിൽ ഉൾപ്പെടുന്നു.
തന്റെ ബയോമെഡിക്കൽ ഗവേഷകനായ ഉഗൂർ സഹിനെ 2002 ൽ വിവാഹം കഴിച്ച അവർ വിവാഹദിനത്തിൽത്തന്നെ പരീക്ഷണശാലയിലേക്ക് തിരികെപ്പോയി ജോലിതുടർന്നവരാണ്.
അവലംബം
- ↑ Forster, Sven (10 November 2020). "Auf diesem "Ausnahme"-Ehepaar ruhen jetzt alle Hoffnungen". 20 Minuten (in ജർമ്മൻ). Retrieved 29 November 2020.
- ↑ 2.0 2.1 Rodríguez Fernánde, Clara (9 October 2017). "The Woman Developing the Next Generation of Cancer Immunotherapy". Labiotech.eu. Retrieved 9 November 2020.
- ↑ 3.0 3.1 3.2 "Leadership". BioNTech (in ഇംഗ്ലീഷ്). Archived from the original on 2020-11-09. Retrieved 9 November 2020.
- ↑ 4.0 4.1 "Chairpersons – Cluster for Individualized Immune Intervention (Ci3) e.V." Cluster for Individualized Immune Intervention (Ci3) e.V. Retrieved 9 November 2020.
- ↑ "Uğur Şahin and Özlem Türeci: German 'dream team' behind vaccine". the Guardian (in ഇംഗ്ലീഷ്). 10 November 2020. Retrieved 12 November 2020.
പുറത്തേക്കുള്ള കണ്ണികൾ
- Literature by and about ഒസ്‌ലം ടുറേസി in the German National Library catalogue