ഓർമ്മപ്പുസ്തകം
യുനെസ്കോ തയ്യാറാക്കുന്ന, വരുംതലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കേണ്ട അപൂർവ്വരേഖകളുടെ പട്ടികയാണ് ഓർമ്മപ്പുസ്തകം (Memory of the World). ആഗോളതലത്തിൽ വിവിധരാജ്യങ്ങളിൽ നിന്ന് 193 ലേറെ ഇനങ്ങൾ ഈ പുസ്തകത്തിൽ ഇതിനിടയ്ക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. [1] പ്രകൃതിദുരന്തങ്ങൾ, മനുഷ്യരുടെ അവഗണന, സൂക്ഷിക്കുന്നതിലെ വിമുഖത എന്നിവ പരിഗണിച്ചാണ് യുണസ്കോ ഇത്തരം രേഖകൾ ഭാവിതലമുറയ്ക്കായി സൂക്ഷിക്കാൻ തയ്യാറായത്. 1992 ലാണ് ഈ പദ്ധതി രൂപപ്പെടുന്നത്.
നിർവ്വഹണം
യുണസ്കോ ഡറക്ടർ ജനറൽ നിർദ്ദേശിക്കുന്ന 14 അംഗങ്ങൾ ചേർന്ന ഇന്റർനാഷണൽ അഡ്വൈസറി കമ്മിറ്റി (IAC)(International Advisory Committee- IAC)യാണ് പദ്ധതി നടപ്പിലാക്കുന്നത്. സാങ്കേതി, നിയമ, സാമ്പത്തികരൂപരേഖ തയ്യാറാക്കുന്നത് ഈ സമിതിയാണ്. ബ്യൂറോ, ടെക്നിക്കൽ സബ്ബ്കമ്മിറ്റി, മാർക്കറ്റിംഗ് സബ്ബ്കമ്മിറ്റി, രജിസ്റ്റർ സബ്ബ്കമ്മിറ്റി എന്നിങ്ങനെ സബ്സിഡിയറി ശാഖകളും ഇതിനുണ്ട്.
പുസ്തകത്തിലേയ്ക്കുള്ള നാമനിർദ്ദേശം
ഏത് സംഘടനയ്ക്കും രജിസ്റ്ററിലേയ്ക്ക് ഡോക്യുമെന്റുകൾ നിർദ്ദേശിക്കാം. ഐ.എ.സി ഇതിൻമേൽ ഉചിതമായ തീരുമാനമെടുക്കും. ഇതിനായി സമയം, സ്ഥലം , ജനങ്ങൾ, വിഷയം, തീം, രൂപം, സാമൂഹ്യ-സാമുദായിക-പ്രാധാന്യം ഇവ പരിഗണിച്ച് പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിക്കും.
ഇതുവരെ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളവ
IAC Session | Year | Site | Date | IAC chairperson | Number of nominations evaluated | Number of inscriptions to the Register | References |
---|---|---|---|---|---|---|---|
1st | 1993 | Pułtusk, Poland | September 12–14 | Jean-Pierre Wallot (Canada) | none | none | |
2nd | 1995 | Paris, France | May 3–5 | Jean-Pierre Wallot (Canada) | none | none | |
3rd | 1997 | Tashkent, Uzbekistan | September 29–October 1 | Jean-Pierre Wallot (Canada) | 69 | 38 | |
Bureau Meeting | 1998 | London, United Kingdom | September 4–5 | Jean-Pierre Wallot (Canada) | none | none | |
4th | 1999 | Vienna, Austria | June 10–12 | Bendik Rugaas (Norway) | 20 | 9 | |
5th | 2001 | Cheongju, South Korea | June 27–29 | Bendik Rugaas (Norway) | 42 | 21 | |
6th | 2003 | Gdańsk, Poland | August 28–30 | Ekaterina U. Genieva (Russian Federation) | 41 | 23 | |
7th | 2005 | Lijiang, China | June 13–18 | Deanna Marcum (USA) | 53 | 29 | |
8th | 2007 | Pretoria, South Africa | June 11–15 | Alissandra Cummins (Barbados) | 53 | 38 | |
9th | 2009 | Bridgetown, Barbados | July 27–31 | Roslyn Russell (Australia) | 55 | 35 | |
10th | 2011 | Manchester, United Kingdom | May 22–25 | Roslyn Russell (Australia) | 84 | 45 |
സംഭാവനകളുടെ എണ്ണം
Region | Number of inscriptions to the Register | Number of countries/organizations |
---|---|---|
Africa | 12 | 9 |
Arab States | 6 | 3 |
Asia and the Pacific | 42 | 18 |
Europe and North America | 97 | 33 |
Latin America and the Caribbean | 33 | 21 |
International Organizations | 3 | 3 |
Total | 193 | 87 |
ഇന്ത്യയിൽ നിന്നുള്ളവ
ഓർമ്മപ്പുസ്കത്തിൽ ഇന്ത്യയിൽ നിന്ന് നാല് അപൂർവ്വഗ്രന്ഥങ്ങൾ ചേർത്തിട്ടുണ്ട്. 2007 ലാണ് ഋഗ്വേദം ഉൾപ്പെടുത്തപ്പെടുന്നത്. പൂനെയിലെ ഭണ്ടാർക്കർ ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഋഗ്വേദത്തിന്റെ ലിഖിതരൂപമാണിത്. 1997 ലാണ് ചെന്നൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിലെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രാചീന തമിഴ് കൃതികൾ ഇതിൽ ചേർക്കുന്നത്. 2003 ൽ ഇന്ത്യയിൽ സൂക്ഷിച്ചിട്ടുള്ള ഡച്ച് ലിഖിതങ്ങളും 2005 ൽ പുതുച്ചേരി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശൈവലിഖിതങ്ങളും ഉൾപ്പെടുത്തി.
അവലംബം
- ↑ മാതൃഭൂമി ഇയർബുക്ക് 2013, പേജ് 468