കാട

Perdicinae
Grey Partridge (Perdix perdix)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae

Horsfield, 1821
Subfamily:
Perdicinae

Horsfield, 1821
Genus

Alectoris
Ammoperdix
Anurophasis
Arborophila
Bambusicola
Caloperdix
Coturnix
Dendroperdix
Francolinus
Galloperdix
Haematortyx
Lerwa
Margaroperdix
Melanoperdix
Ophrysia
Peliperdix
Perdicula
Perdix
Pternistis
Ptilopachus
Rhizothera
Rollulus
Scleroptila
Tetraogallus
Tetraophasis
Xenoperdix

പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട അഥവാ കാടക്കോഴി. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ്‌ കാട[1]. ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം ആയിരം കോഴിയ്ക്ക് അര കാട എന്നൊരു ചൊല്ലു പോലും ഉണ്ട്. കാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തു പക്ഷികളാക്കി വ്യവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തത്​ ജപ്പാൻകാരാണ്​. അതുകൊണ്ടാണ്​ ഇവ 'ജാപ്പനീസ്​ ക്വയിൽ' (ജാപ്പനീസ്​ കാട) എന്നറിയപ്പെടുന്നത്​. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി ഗവേഷണ കേന്ദ്രത്തിൽ ഈ പക്ഷികളെക്കുറിച്ചുള്ള ആദ്യ പഠനങ്ങൾ ആരംഭിച്ചത്​ 1974ലാണ്​. കുറഞ്ഞ തീറ്റച്ചെലവ്, മുട്ടവിരിയിക്കാൻ ചുരുങ്ങിയ ദിവസം, വളർത്താൻ കുറഞ്ഞ സ്​ഥലം എന്നിവ പ്രത്യേകതകളാണ്​. ആറാഴ്​ച പ്രായമാകു​േമ്പാൾ കാടകൾ മുട്ടയിട്ടു തുടങ്ങും. മുട്ടയും മാംസവും സ്വാദിഷ്​ടവും ഔഷധമേന്മയുള്ളതുമാണ്​. കാടകൾ വർഷത്തിൽ 250 മുതൽ 300 വരെ മുട്ടകൾ ഇടുന്നു. ഏറ്റവും കൂടുതൽ മുട്ടയിടുക എട്ട്​ ആഴ്​ച മുതൽ 25 ആഴ്​ച വരെയുള്ള കാലത്താണ്​. കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ്ണവളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തുക്കം ഉണ്ടായിരിക്കുകയും ചെയ്യും.[2]. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. തുറന്നു വിട്ടു വളർത്താവുന്ന പക്ഷികൾ അല്ല കാട. പ്രത്യേക രീതിയിൽ ഉള്ള കൂടുകളിൽ ഇവയെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തി കാണാറുണ്ട്[2].

കാടയുടെ സവിശേഷതകൾ

വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ്[3]. കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും[3]. മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു[3]. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും[3].

വിവിധയിനം കാടകൾ

ജാപ്പനീസ് കാടകൾ, ബോബ്‌വൈറ്റ് കാടകൾ, സ്റ്റബിൾ ബോബ്‌വൈറ്റ് കാടകൾ, ഫാറൊ ഈസ്റ്റേൺ കാടകൾ തുടങ്ങിയകാടകൾ ഉണ്ടെങ്കിലും ജാപ്പനീസ് കാടകളാണ് വ്യവസായികാടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്നത്[4].

ചിത്രസഞ്ചയം

അവലംബം

  1. കർഷകശ്രീ മാസിക ഡിസംബർ 2007 ലെ ഡോ.നൈസീ തോമസ്, ഡോ.സിജു ജോസഫ് എന്നിവരുടെ ലേഖനം. താൾ 59
  2. 2.0 2.1 "കാർഷികകേരളം എന്ന വെബ്സൈറ്റിൽ നിന്ന് ശേഖരിച്ചത്". Archived from the original on 2013-06-27. Retrieved 2009-01-12.
  3. 3.0 3.1 3.2 3.3 "കാർഷികകേരളം എന്ന വെബ്സൈറ്റിൽ നിന്ന് ശേഖരിച്ചത്". Archived from the original on 2016-03-05. Retrieved 2009-01-12.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-01-12.