കാനാൻ ദേശം

മെസൊപ്പൊട്ടാമിയയിൽ ഈർ എന്ന പട്ടണത്തിലെ ശിൽപ്പിയായ തേരഹിന്റെ പുത്രനായ അബ്രാം ഏക ദൈവമായ യഹോവയുടെ നിർദ്ദേശത്താൽ തന്റെ കുടുംബത്തോടൊപ്പം വന്ന് താമസിക്കാൻ പോകുന്നിടത്താണ് കാനാൽ ദേശത്തെപ്പറ്റിയുടെ ആദ്യ ബൈബിൾ പരാമർശം, അബ്രാഹം, അദ്ദേഹത്തിന്റെ ഭാര്യ സാറാ, പിതാവ് തേരഹ്, അബ്രാഹമിന്റെ സഹോദരപുത്രൻ എന്നിവരും കൽദായരുടെ ദേശമായിരുന്ന ഹൂറിൽ നിന്നും ഹാരാനിൽ വന്നു താമസിച്ചവരായിരുന്നു. ഹാരാനിൽ വച്ച് തേരഹ് മരണമടഞ്ഞു. തോറയിലെയും ബൈബിളിലെയും കണക്കുകൾ പ്രകാരം ബി.സി 1850-ൽ ദൈവ നിർദ്ദേശ പ്രകാരം അബ്രാം തന്റെ ഭാര്യ സാറായോടും സഹോദരപുത്രൻ ലോത്തിനോടും, ഹാരാനിൽ താമസിച്ചിരുന്നപ്പോൾ നേടിയ സമ്പത്തും ദാസൻമാരോടുമൊപ്പം കാനാനിൽ എത്തിച്ചേർന്നു. അബ്രാഹം എത്തിച്ചേരുമ്പോൾ അവിടെ കാനാൻകാരും താമസിച്ചിരുന്നു. പിന്നീട് ക്ഷാമം മൂലം ഈജിപ്റ്റ്ലേക്ക് കുടിയേറി. പിന്നീട് അബ്രാഹത്തിന്റെ സന്തതികൾ നാനൂറ് സംവത്സരക്കാലം ഈജിപ്തിൽ അടിമകളാക്കപ്പെട്ടു. മോശയുടെ നേതൃത്വത്തിൽ തങ്കളുടെ മാതൃദേശമായ കാനാൻദേശത്ത് തിരികെ എത്തിച്ചേർന്നു. ഈ കാനാൻ ദേശമാണ് ഇസ്രയേലായി യഹൂദർ അവകാശപ്പെടുന്നത്.