കാറഡുക്ക

കാറഡുക്കകേരളത്തിലെ വടക്കൻ ജില്ലയായ കാസർഗോഡ് ജില്ലയിലെ ഒരു മലയോര പ്രദേശമാണ്. ഇത് ഈ സ്ഥലം ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്തിന്റെ പേരുമാണ്. കാറഡുക്ക പഞ്ചായത്തിന്റെ പതിനാലാം വാർഡാണ് കാറഡുക്ക. വാർഡു മെംബർ: തമ്പാൻ. എം[1]കാടകം എന്നും ഈ സ്ഥലത്തിനു പേരുണ്ട്.

ചരിത്രം

സ്വാതന്ത്ര്യ സമരത്തിലെ കാടകം സത്യഗ്രഹം ഇവിടെ നടന്നു.[2]

ഭൂപ്രകൃതി

പശ്ചിമഘട്ടത്തിന്റെ വടക്കൻഭാഗത്തെ ചെറുകുന്നുകൾ ചേർന്ന പ്രദേശം. കുറ്റിക്കാടുകളും വെളിംപ്രദേശങ്ങളും. കുറുക്കൻ, കാട്ടുപന്നി, അണ്ണാൻ, മിക്ക പക്ഷികളും ഇവിടെയുണ്ട്. അപൂവ്വയിനം ഓർക്കിഡുകളും പാറമുള്ള് തുടങ്ങിയ അനേകം തനതുസസ്യങ്ങളും ഇവിടെക്കാണാം. പലതും അന്യം നിന്നുപോകാറായിട്ടുണ്ട്. മഴസമയത്തു മാത്രം നിറയുന്ന തോടുകളാണു കൂടുതൽ എങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ ജലനിർഗ്ഗമനത്തിനായി തുരങ്കങ്ങൾ [3]ഉണ്ടാക്കി ജലമെടുത്ത്, കവുങ്ങുകൃഷിനടത്തുന്നു. പൊതുവെ വരണ്ട പ്രദേശമായതിനാൽ പറങ്കിമാവ് പ്രധാന കൃഷിയാണ്. ആഴംകൂടിയ കിണറുകളാണ് ജലസ്രോതസ്സുകൾ.

പ്രധാന സ്ഥലങ്ങൾ

ശാന്തിനഗർ (പന്ത്രണ്ടാം മൈൽ), കാടകം

കലകൾ

തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിനു വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്. ആയതിനാൽ ഇതിനു ചരിത്രാതീത പാരമ്പര്യമുണ്ട് എന്നു കരുതാം. രണ്ടോളം തെയ്യ താനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. മുണ്ടോൾ ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രം കാറഡുക്കയിലെ പ്രധാന ക്ഷേത്രമാണ്.

കൃഷി

കവുങ്ങ്, തെങ്ങ്, പറങ്കിമാവ്, പച്ചക്കറികൾ ഇവ കൃഷി ചെയ്യുന്നു.

ഗതാഗതം

കാസർഗോഡു നിന്നും 20 കിലോമീറ്റർ ഉണ്ട്. അടുത്ത റയിൽവേ സ്റ്റേഷൻ കാസർഗോഡ് ആണ്. ദേശീയപാതയായ 66 ഇതുവഴി കടന്നുപോകുന്നു. കാസർഗോഡ് - ജാൽസൂർ റോഡ് ആണിത്. ഇതുവഴി, കർണ്ണാടകയിലെ കുടകിലെ മഡിക്കേരിയിലെത്താം.

വിദ്യാഭ്യാസം

കാറഡുക്കയിൽ രണ്ട് സ്കൂളുകൾ ഉണ്ട്. വൊക്കേഷണൽ ജി. എച്ച്. എസ്.എസ്. കാറഡുക്കയും [4]എ. എൽ. പി. എസ്. ചെന്നാംകോട് എന്നിവയാണ്.

കാറഡുക്ക സ്വദേശികളായ പ്രമുഖർ

ഇതും കാണൂ

അവലംബം