കാശ്മീരി ചായ
ഒരു ഇന്ത്യൻ പാനീയ വിഭവമാണ് നൂൻ ചായ, ഷീർ ചായ, ഗുലാബി ചായ, പിങ്ക് ചായ എന്നെല്ലാമറിയപ്പെടുന്ന കാശ്മീരി ചായ (Kashmiri tea)[1]. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാശ്മീർ താഴ്‌വരയിൽ നിന്നാണ് ഇത് രൂപപ്പെട്ട് പ്രചരിച്ചത് എന്ന് കരുതപ്പെടുന്നു. ഗൺ പൗഡർ ചായപ്പൊടി പാൽ ബേക്കിംഗ് സോഡ എന്നിവയാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്[2]
പേരിന് പിന്നിൽ
നൂൻ എന്ന പദത്തിന് വിവിധ ഇന്ത്യൻ ഭാഷകളിൽ ഉപ്പ് എന്നാണ് അർത്ഥം. കാശ്മീരി, ബംഗാളി, രാജസ്ഥാനി, ഹിന്ദി, നേപ്പാളി ഭാഷകളിൽ നിലവിലുള്ള ഈ വാക്കിൽ നിന്നാണ് നൂൻ ചായ എന്ന പേര് പ്രചാരത്തിലായത്.[3][4].
തയ്യാറാക്കൽ
ഗൺപൗഡർ ടീ എന്നറിയപ്പെടുന്ന ഒരു തരം ഇലച്ചായ, പാൽ, ബേക്കിംഗ് സോഡ എന്നിവ സമോവർ (Samavar)ൽ പാകം ചെയ്യുന്നു[5]. ബേക്കിംഗ് സോഡ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ചേർക്കുക. ഇത് ചായക്ക് ആകർഷകമായ പിങ്ക് നിറം നൽകുന്നു. മധുരം, പൊതുവേ കാശ്മീരി വിഭവങ്ങളിൽ ചേർക്കാറില്ല. എന്നാൽ, പുറം നാട്ടുകാരേയും വിദേശികളേയും തൃപ്തിപ്പെടുത്തുന്നതിന് മധുരം ചേർത്തും ഈ വിഭവം ലഭ്യമാക്കാറുണ്ട് [5]
ഇവകൂടി കാണുക
- ബട്ടർ ടീ
- കുൽഹർ
- മസാല ചായ
അവലംബം
- ↑ "NOON CHAI / SALTY TEA / PINK TEA – KASHMIRI NAMKEEN CHAI". Life 'n' Such. April 16, 2007. Archived from the original on 2014-02-08. Retrieved 17 February 2014.
- ↑ "Sheer Chai Recipe". Archived from the original on 2012-07-06.
- ↑ Bengali and English dictionary. Oxford University. 1856. Retrieved 2014-11-22.
... নূণ Salt ...
- ↑ Edward Balfour (editor) (1873). Cyclopædia of India and of Eastern and Southern Asia, Volume 4. Scottish & Adelphi presses. Retrieved 2014-11-22.
... Noon-Dab, Hind., from Noon or loon, salt, and dabna, to dip, bespatter, or sprinkle, a custom among the Rajput races, of dipping the hand in the salt; the Noon-dab, is the most sacred pledge of good faith ...
{cite book}
:|author=
has generic name (help) - ↑ 5.0 5.1 "Noon Chai Recipe and History at Life-n-Such". Lifensuch.com. 2007-04-16. Archived from the original on 2014-02-08. Retrieved 2012-03-04.
പുറംകണ്ണികൾ
- Traditional noon chai recipe Archived 2012-02-03 at the Wayback Machine