കാഷ് രജിസ്റ്റർ

Antique crank-operated cash register

കാഷ് രജിസ്റ്റർ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്. ഒരേ സമയത്ത് കണക്കുകൾ കൂട്ടാനും അവ ഓഡിറ്റ് ചെയ്യാനും കണക്കുകളുടെ രജിസ്റ്ററുകൾ സൂക്ഷിക്കാനും ഇവയ്ക്ക് കഴിയും. ഇതിനുപുറമെ ചില കാഷ് രജിസ്റ്ററുകളിൽ പണം സൂക്ഷിക്കാനുള്ള പ്രത്യേക ഡ്രോയറുകളും ഉണ്ട്. ഓഹിയോവിലെ ഡേയ്ടണിൽ വിനോദ റെസ്റ്റോറന്റുകൾ നടത്തിക്കൊണ്ടിരുന്ന ജെയിംസ് റിട്ടി 1879-ൽ ആദ്യത്തെ കാഷ് രജിസ്റ്റർ കണ്ടുപിടിച്ചു. കമ്പ്യൂട്ടറിന്റെ ആഗമനത്തോടു കൂടി മെക്കാനിക്കൽ കാഷ് രജിസ്റ്റർ രംഗത്തെത്തി. വില്പനയുടെ വിവരങ്ങളെല്ലാം ഒരു കമ്പ്യൂട്ടറിൽ ശേഖരിക്കാൻ കഴിയുന്ന ഉപകരണമാണ് മെക്കാനിക്കൽ കാഷ് രജിസ്റ്റർ.

ചരിത്രം

ക്രിസ്ത്വാബ്ദത്തിനു മുമ്പു തന്നെ പ്രചാരത്തിലുണ്ടായിരുന്ന അബാക്കസ് എന്ന കണക്കു കൂട്ടൽ യന്ത്രത്തിൽ നിന്നു തന്നെ കാഷ് രജിസ്റ്ററിന്റെ ചരിത്രം തുടങ്ങുന്നു. തുടർന്നങ്ങോട്ട് വാണിജ്യ ഇടപാടുകളും മറ്റും വർദ്ധിച്ചതോടെ കണക്കുകൂട്ടുന്ന പ്രക്രിയ കൂടുതൽ സങ്കീർണ്ണമായി. ക്രയ വിക്രയത്തിന്റെ മാധ്യമമായി പണം ഉപയോഗിയ്ക്കാൻ തുടങ്ങിയ ശേഷം 19-ാം നൂറ്റാണ്ടിൽ കണക്കുകൾ സൂക്ഷിക്കാൻ കാഷ് ഡ്രോയർ പ്രചാരത്തിൽ വന്നു. ബില്ലുകളും നാണയങ്ങളും മറ്റും സൂക്ഷിക്കാൻ അറകളുള്ള ഒരു സംവിധാനമായിരുന്നു ഇത്.

Various types of modern cash registers.

അമേരിക്കയിൽ വ്യവസായിക വിപ്ലവം നടക്കുമ്പോഴാണ് ജെയിംസ് റിട്ടി കാഷ് രജിസ്റ്റർ കണ്ടുപിടിക്കുന്നത്. വിപ്ലവത്തിന്റെ ഫലമായി കണക്കുകൾ സൂക്ഷിക്കാൻ കാഷ് ഡ്രോയറുകളെ പൂർണ്ണമായും അവലംബിക്കാൻ കഴിയാത്ത അവസ്ഥ വന്നു. വ്യവസായിക മുന്നേറ്റത്തോടൊപ്പം വാണിജ്യ ഇടപാടുകളും മറ്റും വർദ്ധിച്ചതോടെ കണക്കുകളും ഓഡിറ്റുകളും കൈകൊണ്ട് കൈകാര്യം ചെയ്യാൻ കഴിയാതെയായി എന്നു മാത്രമല്ല മിക്ക വ്യവസായസ്ഥാപനങ്ങളിലും കണക്കുകൾ നോക്കുന്നയാളുകൾ വ്യാപകമായ കൃത്രിമങ്ങൾ കാണിക്കാനും തുടങ്ങി[1]. ഈയവസ്ഥയാണ് കണക്കുകളെല്ലാം സ്വന്തമായി ചെയ്യാൻ കഴിയുന്ന കാഷ് രജിസ്റ്ററിന്റെ കണ്ടു പിടിത്തത്തിലേയ്ക്ക് നയിച്ചത്. 1879-ൽ റിട്ടി മോഡൽ 1 കാഷ് രജിസ്റ്റർ കണ്ടുപിടിച്ചു[2]. 'അഴിമതി നടത്താത്ത കാഷ്യർ' (incorruptible cashier) എന്ന് റിട്ടി തന്റെ യന്ത്രത്തിന് പേരിട്ടു[3].

National Cash Register expressly built for a merchant in Nové Město nad Metují, Austro-Hungary, 1904

ഒരു ഇടപാട് തീർന്നാൽ ബെൽ ശബ്ദിക്കുന്ന കാഷ് രജിസ്റ്ററായിരുന്നു റിട്ടിയുടേത്. ഇടപാടുസംഖ്യ കാഷ് രജിസ്റ്ററിലെ വലിയൊരു ഡയലിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. വില്പന കഴിഞ്ഞാൽ ഒരു പേപ്പറിന്മേൽ തുളയിടുന്ന സംവിധാനവും ഈ യന്ത്രത്തിലുണ്ടായിരുന്നു. ഈ തുളകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കടയിൽ ഒരു ദിവസം നടന്ന ആകെ ക്രയവിക്രയത്തിന്റെ കണക്കുകളും ലഭിക്കും.1883-ൽ ജെയിംസ് റിട്ടിയുടെ സഹോദരൻ ജോൺ റിട്ടിയുടെ സഹായത്താൽ കാഷ് രജിസ്റ്ററിന് പേറ്റന്റ് ലഭിച്ചു[4][5]. പിന്നീട് നാഷണൽ മാനുഫാക്ചറിംഗ് കമ്പനി എന്ന സ്ഥാപനമുണ്ടാക്കി ജയിംസ് റിട്ടി തന്റെ കാഷ് രജിസ്റ്റർ വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യാൻ തുടങ്ങി.

ജീവനക്കാർ നടത്തുന്ന കൃത്രിമം കാരണം പൊറുതിമുട്ടുകയായിരുന്ന ജോൺ എച്ച്.പാറ്റേഴ്സൺ എന്ന വ്യവസായി 1884-ൽ റിട്ടിയുടെ കാഷ് രജിസ്റ്ററിന്റെ പേറ്റന്റും അദ്ദേഹം സ്ഥാപിച്ച നാഷണൽ മാനുഫാക്ചറിംഗ് കമ്പനിയും വിലയ്ക്കു വാങ്ങി നാഷണൽ കാഷ് രജിസ്റ്റർ കമ്പനി എന്നൊരു സ്ഥാപനം രൂപീകരിച്ചു. കാഷ് രജിസ്റ്ററിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയത് പാറ്റേഴ്സണാണ്. 1906-ൽ നാഷണൽ കാഷ് രജിസ്റ്റർ കമ്പനിയിലെ ഒരു ജീവനക്കാരനായിരുന്ന ചാൾസ് എഫ് കേറ്ററിംഗ് ആദ്യത്തെ ഇലക്ട്രിക് കാഷ് രജിസ്റ്റർ കണ്ടുപിടിച്ചു.

ഹോം ഡിപ്പോ സ്റ്റോറിലെ സ്വയം ചെക്കൗട്ട് മെഷീൻ, പിൻ ഓക്ക്, ഹൂസ്റ്റൺ, ടെക്സാസ്

അവലംബം

  1. Cash and Credit Registers, National Museum of American History.
  2. "Replica of the Ritty Model 1 Cash Register". National Museum of American History. Retrieved April 7, 2009.
  3. Kerr, Gordon (2013). Book of Firsts. RW Press.
  4. "On This Day". The New York Times. January 30, 2002. Retrieved May 18, 2014.
  5. "Inventor of the Week: Archive". Massachusetts Institute of Technology. April 2002. Retrieved April 7, 2009.

കൂടുതൽ വായനയ്ക്ക്