കാർത്തിക നായർ

കാർത്തിക നായർ
ജനനം
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2009 - മുതൽ

ഒരു മലയാളം, തമിഴ്, തെലുഗു ചലച്ചിത്ര അഭിനേത്രിയാണ് കാർത്തിക നായർ.

ജീവിതരേഖ

തമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ (നടി അംബികയുടെ സഹോദരി) മൂന്ന് മക്കളിൽ മുതിർന്നയാളാണ് കാർത്തിക. 2009 - ൽ ജോഷ് എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുംബൈയിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡിഗ്രി വിദ്യാഭ്യാസം നടത്തി വരുന്നു[1]. 2011 - ൽ കോ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചു. ലെനിൻ രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന മകരമഞ്ഞ് എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവനൊപ്പമാണ് കാർത്തിക അഭിനയിക്കുന്നത്[2].

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാക്ഷ കുറിപ്പ്
2009 ജോഷ് വിദ്യ തെലുഗു
2010 മകരമഞ്ഞ് അഞ്ജലി ഭായ് ,
ഉർവശി
മലയാളം
2011 കോ രേണുക നാരായണൻ തമിഴ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ