ലാപ്‌ടോപ്പ് കീബോർഡിൽ ടൈപ്പ് ചെയ്യുന്നു104-കീ പിസി യുഎസ് ഇംഗ്ലീഷ് ക്യുവെർട്ടി കീബോർഡ് ലേഔട്ട് സാധാരണ ടൈപ്പ്റൈറ്റർ കീബോർഡിൽ നിന്ന് വികസിപ്പിച്ചെടുത്തത് കമ്പ്യൂട്ടിംഗിന് വേണ്ടി പ്രത്യേകമായി അധിക കീകൾ ഉൾപ്പെടുത്തിയിരിക്കുന്നു.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കീകൾ എത്തിച്ചേരാൻ എളുപ്പമുള്ള സ്ഥാനങ്ങളിൽ സ്ഥാപിച്ച് ടൈപ്പിംഗ് എളുപ്പവും വേഗവുമാക്കുന്നതിനാണ് ഡ്വോറക് ലളിതമാക്കിയ കീബോർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജാമുകൾ തടയുന്നതിനായി മെക്കാനിക്കൽ ടൈപ്പ്റൈറ്ററുകൾക്കായി സൃഷ്ടിച്ച ക്യുവെർട്ടി(QWERTY) കീബോർഡിൽ നിന്ന് വ്യത്യസ്തമായി, വിരലുകളുടെ ചലനം കുറയ്ക്കുന്നതിനും ടൈപ്പിംഗ് വേഗതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനും ദ്വൊരക്(Dvorak) ലേഔട്ട് എർഗണോമിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ ടൈപ്പുചെയ്ത് നൽകാനുള്ള ഉപകരണമാണ് കീബോഡ് അഥവാ നിവേശനഫലകം .വ്യത്യസ്തമായ കീബോഡുകളിൽ ടൈപ്പ് റൈറ്ററിന് സമാനമായും അല്ലാതെയും കരുക്കൾ ക്രമീച്ചിരിക്കുന്ന കീബോഡുകൾ ലഭ്യമാണ്.QWERTY കീബോഡുകളാണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്.
പ്രധാനകരുക്കൾ
അക്ഷരസാംഖ്യക കരുക്കൾ (ആല്ഫാ ന്യൂമറിക് കീകൾ)
അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്നു.
ക൪ത്തവ്യകരുക്കൾ (ഫങ്ഷൻ കീകൾ)
സാധാരണ ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.f1-f12
സാംഖ്യക തട്ടം (ന്യുമറിക് പാഡ്)
കാൽകുലേറ്ററിനു സമാനമായോ അല്ലെങ്കിൽ നാവിഗേഷനുവേണ്ടിയോ ഉപയോഗിക്കുന്ന കീ സമൂഹം.