കുംബർലാൻഡ് നദി
കുംബർലാൻഡ് നദി | |
Canoers on the Cumberland River upstream from Cumberland Falls
| |
രാജ്യം | United States |
---|---|
സംസ്ഥാനങ്ങൾ | Kentucky, Tennessee |
പോഷക നദികൾ | |
- ഇടത് | മാർട്ടിൻസ് ഫോർക്ക്, ക്ലിയർ ഫോർക്ക്, ബിഗ് സൗത്ത് ഫോർക്ക്, ഒബെയ് നദി, കാനി ഫോർക്ക്, സ്റ്റോൺസ് നദി, ഹാർപെത്ത് നദി |
- വലത് | ക്ലോവർ ഫോർക്ക്, പൂവർ ഫോർക്ക്, ലോറൽ നദി, റോക്ക്കാസിൽ നദി, റെഡ് നദി, ലിറ്റിൽ നദി |
പട്ടണങ്ങൾ | വില്ല്യംസ്ബർഗ്, KY, Burkesville, KY, Carthage, TN, Nashville, TN, Clarksville, TN, Dover, TN |
സ്രോതസ്സ് | Confluence of Clover Fork and Martins Fork |
- സ്ഥാനം | Baxter, Kentucky |
- ഉയരം | 1,158 അടി (353 മീ) |
- നിർദേശാങ്കം | 36°50′42″N 83°19′26″W / 36.84500°N 83.32389°W [1] |
അഴിമുഖം | Ohio River |
- സ്ഥാനം | Livingston County, Kentucky |
- ഉയരം | 302 അടി (92 മീ) |
- നിർദേശാങ്കം | 37°08′36″N 88°24′27″W / 37.14333°N 88.40750°W [1] |
നീളം | 688 മൈ (1,107 കി.മീ) [2] |
നദീതടം | 17,728 ച മൈ (45,915 കി.m2) [3] |
Discharge | for below Barkley Dam, about 31 മൈ (50 കി.മീ) from the mouth |
- ശരാശരി | 37,250 cu ft/s (1,055 m3/s) [4] |
- max | 209,000 cu ft/s (5,918 m3/s) |
- min | 6,085 cu ft/s (172 m3/s) |
Map of the Cumberland River Watershed
|
ദക്ഷിണ അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ജലപാതയാണ് കുംബർലാൻഡ് നദി. 688 മൈൽ നീളമുള്ള (1,107 കി.മീ) നദി തെക്കൻ കെന്റക്കിൻറെയും വടക്കൻ മധ്യടെന്നീസിയിലും ഏകദേശം 18,000 ചതുരശ്ര മൈൽ സഞ്ചരിക്കുമ്പോൾ നദി വറ്റി ചാലായി മാറുന്നു. അപ്പലച്ചിയൻ മലനിരകളിൽ നിന്നുത്ഭവിച്ച് കെന്റക്കിയിലെ പദുക്കോയ്ക്ക് സമീപമുള്ള ഒഹിയോ നദിയിലേക്കും ടെന്നസി നദിയോട് ചേർന്ന് ഈ നദി ഒഴുകുന്നു. ഒബീ, കനൈ ഫോർക്ക്, സ്റ്റോൺസ്, റെഡ് നദികൾ എന്നിവ പ്രധാന മേഖലാപ്രദേശങ്ങളിൽ ഉൾപ്പെടുന്നു. കുംബർലാൻഡ് നദീതീരത്തിന്റെ പ്രധാനഭാഗം ഗ്രാമീണ മേഖലയിൽ ആണെങ്കിലും ടെന്നീസിയിലെ നാഷ്വില്ലെ, ക്ലാർക്സ്വില്ലെ ഉൾപ്പെടെയുള്ള ചില വലിയ നഗരങ്ങൾ ഈ നദിതീരത്ത് കാണപ്പെടുന്നു.
ഭൂമിശാസ്ത്രം
കെന്റക്കിയിൽ നിന്ന് തുടങ്ങി ഹാർലാൻ കൗണ്ടിയിലെ ബാക്‌സ്റ്ററിൽ സംഗമിക്കുന്ന മൂന്ന് വ്യത്യസ്ത ശാഖകളാണ് ഇതിന്റെ ഉറവിടങ്ങൾ. ബെൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ബ്രഷ് പർവതത്തിലെ ഹെൻസ്‌ലി സെറ്റിൽമെന്റിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാർട്ടിൻസ് ശാഖ വടക്കോട്ട് മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞ് ബാക്‌സ്റ്ററിലേക്ക് നീങ്ങുന്നു. വിർജീനിയ അതിർത്തിക്കടുത്തുള്ള ഹോംസ് മില്ലിലെ ബ്ലാക്ക് മൗണ്ടനിൽനിന്ന് ആരംഭിക്കുന്ന ക്ലോവർ ശാഖ, ഹാർലാനിൽ എത്തുന്നതുവരെ കെന്റക്കി റൂട്ട് 38 ന് സമാന്തരമായി പടിഞ്ഞാറോട്ട് ഒഴുകുന്നു.
ക്ലോവർ ഫോർക്ക് ഒരുകാലത്ത് ഹാർലാൻ നഗര കേന്ദ്രത്തിലൂടെ ഒഴുകി, നിലവിലെ കെന്റക്കി റൂട്ട് 38-ഉം യുഎസ് റൂട്ട് 421-ഉം കൂടിച്ചേരുന്നിടത്താണ് മാർട്ടിൻസ് ഫോർക്കുമായി ലയിച്ചിരുന്നത്. 1992-ൽ ആരംഭിച്ച ഒരു വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി പ്രകാരം നദിയെ ലിറ്റിൽ ബ്ലാക്ക് മൗണ്ടിനു കീഴിലുള്ള ഒരു തുരങ്കത്തിലൂടെ വഴിതിരിച്ചുവിടുകയും അവിടെനിന്ന് ബാക്‌സ്റ്ററിലേയ്ക്കെത്തി മാർട്ടിൻസ് ഫോർക്കുമായി ലയിക്കുകയു ചെയ്യുന്നു. വിർജീനിയയിലെ ഫ്ലാറ്റ് ഗ്യാപ്പിനടുത്തുള്ള ലെച്ചർ കൗണ്ടിയിൽ പൈൻ പർവതത്തിൽനിന്ന് ഒരു ചെറിയ അരുവിയായാണ് പൂവർ ഫോർക്ക് ആരംഭിക്കുന്നത്. ബാക്സ്റ്ററിലെ മറ്റ് രണ്ട് ശാഖകളുമായി ലയിക്കുന്നത് വരെ ഇത് പൈൻ പർവതത്തിന് സമാന്തരമായി തെക്ക് പടിഞ്ഞാറൻ ദിശയിൽ ഒഴുകുന്നു.
ഇതും കാണുക
- Quadrula tuberosa — Cumberland River endemic 'Rough rockshell' freshwater mussel.
- List of longest rivers of the United States (by main stem)
- List of rivers of Kentucky
- List of rivers of Tennessee
അവലംബം
- ↑ 1.0 1.1 "Cumberland River". Geographic Names Information System. United States Geological Survey. 1979-09-20. Retrieved 2013-11-09.
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-04-05 at WebCite, accessed June 8, 2011
- ↑ "Boundary Descriptions and Names of Regions, Subregions, Accounting Units and Cataloging Units". United States Geological Survey. Retrieved 2013-11-09.
- ↑ "USGS Gage #03438220 on the Cumberland River near Grand Rivers, KY". National Water Information System. U.S. Geological Survey. 1965–1997. Retrieved 2013-11-09.
ഉറവിടങ്ങൾ
- Albright, Edward. "Early History of Middle Tennessee". (1908).
- Stewart, George R. "Names on the Land". (Boston: 1967).
- Arthur Benke & Colbert Cushing, "Rivers of North America". Elsevier Academic Press, 2005 ISBN 0-12-088253-1
- Myers, Fred (2004) Cumberland River CruiseGuide, ISBN 0-9704962-3-0
- Duthie, Bob & Mavis (2008) What to Expect Cruising the Cumberland River Archived 2009-09-25 at the Wayback Machine.,CD-ROM
- Hay, Jerry (2010) Cumberland River Guidebook, ISBN 978-1-4507-2458-6
- Kohrs, Randy (2009) 'Cumberland', Album, 'Quicksand' ASIN: B002N1AEI2
- U.S. Geological Survey Geographic Names Information System: Cumberland River
ബാഹ്യ ലിങ്കുകൾ
- കുംബർലാൻഡ് നദി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- "Cumberland River". The American Cyclopædia. 1879.
- "കുംബർലാൻഡ് നദി". The New Student's Reference Work. Chicago: F. E. Compton and Co. 1914.