കേന്ദ്ര ധനകാര്യ മന്ത്രാലയം

ധനകാര്യ മന്ത്രാലയം
Official Logo
Official Logo
ഏജൻസി അവലോകനം
രൂപപ്പെട്ടത് 29 ഒക്ടോബർ 1946; 78 വർഷങ്ങൾക്ക് മുമ്പ് (1946-10-29)
അധികാരപരിധി ഭാരത സർക്കാർ
ആസ്ഥാനം കാബിനറ്റ് സെക്രട്ടേറിയറ്റ്
റെയ്‌സിന ഹിൽ, ന്യൂ ഡെൽഹി
ഉത്തരവാദപ്പെട്ട മന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര ധനമന്ത്രി
മേധാവി/തലവൻമാർ ടി വി സോമനാഥൻ, ഐ.എ.എസ്, ഫിനാൻസ് സെക്രട്ടറി & എക്സ്പെൻഡീറ്റർ സെക്രട്ടറി
 
അജയ് സേത്ത്, IAS, സാമ്പത്തിക കാര്യ സെക്രട്ടറി
 
തരുൺ ബജാജ്, ഐ.എ.എസ്, റവന്യൂ സെക്രട്ടറി
 
സഞ്ജയ് മൽഹോത്ര, IAS, സെക്രട്ടറി (സാമ്പത്തിക സേവനങ്ങൾ)
കീഴ് ഏജൻസികൾ സാമ്പത്തിക കാര്യ വകുപ്പ്
 
എക്സ്പെൻഡീച്ചർ വകുപ്പ്
 
റവന്യൂ വകുപ്പ്
 
സാമ്പത്തിക സേവന വകുപ്പ്
 
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്
 
പബ്ലിക് എന്റർപ്രൈസ് വകുപ്പ്
വെബ്‌സൈറ്റ്
finmin.nic.in

ധനകാര്യ മന്ത്രാലയം എന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട , ഇന്ത്യയുടെ ട്രഷറിയായി പ്രവർത്തിക്കുന്ന ഒരു മന്ത്രാലയമാണ്. നികുതി, സാമ്പത്തിക നിയമനിർമ്മാണം, ധനകാര്യ സ്ഥാപനങ്ങൾ, മൂലധന വിപണികൾ, കേന്ദ്ര - സംസ്ഥാന ധനകാര്യങ്ങൾ, കേന്ദ്ര ബജറ്റ് തുടങ്ങിയവ ഈ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നു. [1]

ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് എന്നീ നാല് കേന്ദ്ര സിവിൽ സർവീസുകളുടെ പരമോന്നത നിയന്ത്രണ അതോറിറ്റിയാണ് ധനമന്ത്രാലയം. ഇന്ത്യൻ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് സർവീസ് എന്ന കേന്ദ്ര സർവീസിലൊന്നിൻ്റെ പരമോന്നത നിയന്ത്രണ അതോറിറ്റി കൂടിയുമാണ് ഈ മന്ത്രാലയം.

സാമ്പത്തിക കാര്യ വകുപ്പ്

രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും പരിപാടികളും രൂപീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ നോഡൽ ഏജൻസിയാണ് സാമ്പത്തിക കാര്യ വകുപ്പ്. ഈ വകുപ്പിന്റെ ഒരു പ്രധാന ഉത്തരവാദിത്തം കേന്ദ്ര ബജറ്റ് തയ്യാറാക്കുകയും പാർലമെൻറിൽ അവതരിപ്പിക്കുകയും രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള സംസ്ഥാന ഗവൺമെന്റുകൾക്കായുള്ള ബജറ്റും കേന്ദ്രഭരണ പ്രദേശങ്ങളിലെ ബജറ്റ് തയ്യാറാക്കലും ആണ്. വകുപ്പിന്റെ മറ്റ് പ്രധാന പ്രവർത്തനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ധനനയവും പൊതു ധനകാര്യവും, പണപ്പെരുപ്പം, പൊതു കടം കൈകാര്യം ചെയ്യൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള മൂലധന വിപണിയുടെ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യലും മാക്രോ ഇക്കണോമിക് നയങ്ങളുടെ രൂപീകരണവും നിരീക്ഷണവും ആണ്.
  • ബഹുരാഷ്ട്ര, ഉഭയകക്ഷി ഔദ്യോഗിക വികസന സഹായം, വിദേശത്ത് പരമാധികാര വായ്പകൾ, വിദേശ നിക്ഷേപം, ബാലൻസ് ഓഫ് പേയ്‌മെന്റ് ഉൾപ്പെടെയുള്ള വിദേശ നാണയ സ്രോതസ്സുകൾ എന്നിവയിലൂടെ ബാഹ്യ വിഭവങ്ങളുടെ നിരീക്ഷണവും സമാഹരണവും;
  • വിവിധ മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളുടെയും നാണയങ്ങളുടെയും ഉൽപാദനവും, തപാൽ സ്റ്റേഷനറി, തപാൽ സ്റ്റാമ്പുകൾ തുടങ്ങിയവ കൈകാര്യം ചെയ്യലും കൂടാതെ ഇന്ത്യൻ ഇക്കണോമിക് സർവീസിന്റെ (IES) കേഡർ മാനേജ്‌മെന്റ് ചെയ്യലും, കരിയർ പ്ലാനിങ്ങും പരിശീലനം നൽകലും ആണ്.


ഈ വകുപ്പിന്റെ ഇപ്പോഴത്തെ സെക്രട്ടറി ശ്രീ അജയ് സേത്താണ്. [2]

ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രി പ്രണബ് മുഖർജി, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിനൊപ്പം.

റവന്യൂ വകുപ്പ്

റവന്യൂ വകുപ്പ് സെക്രട്ടറിയുടെ (റവന്യൂ) മൊത്തത്തിലുള്ള നിർദ്ദേശത്തിനും നിയന്ത്രണത്തിനും കീഴിലാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT), സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) എന്നീ രണ്ട് നിയമപരമായ ബോർഡുകളിലൂടെ എല്ലാ നേരിട്ടുള്ളതും പരോക്ഷവുമായ കേന്ദ്ര നികുതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. കേന്ദ്ര സർക്കാരിൻറെ എക്‌സ് ഒഫീഷ്യോ സ്‌പെഷ്യൽ സെക്രട്ടറി (സെക്രട്ടറി തലം) കൂടിയായ ഒരു ചെയർമാനാണ് ഓരോ ബോർഡിനും നേതൃത്വം നൽകുന്നത്. എല്ലാ നേരിട്ടുള്ള നികുതികളുടെയും ശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ആണ് നോക്കുന്നത്. അതേസമയം ജി.എസ്.ടി, കസ്റ്റംസ് ഡ്യൂട്ടി, കേന്ദ്ര എക്സൈസ് തീരുവ, മറ്റ് പരോക്ഷ നികുതികൾ എന്നിവയുടെ നിയമനിർമ്മാണവും ശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ CBIC യുടെ പരിധിയിൽ വരുന്നു. 1963ലെ സെൻട്രൽ ബോർഡ് ഓഫ് റവന്യൂ ആക്ട് പ്രകാരമാണ് രണ്ട് ബോർഡുകളും രൂപീകരിച്ചിരിക്കുന്നത്. നിലവിൽ സി.ബി.ഡി.ടി ക്ക് ആറ് അംഗങ്ങളും സി.ബി.ഐ.സി ക്ക് അഞ്ച് അംഗങ്ങളുമാണ് ഉള്ളത്. അംഗങ്ങൾ കേന്ദ്രസർക്കാരിൻറെ എക്സ് ഒഫീഷ്യോ സെക്രട്ടറിമാരുമാണ്. CBDT യുടെ അംഗങ്ങൾ താഴെ പറയുന്നവരാണ്:

  1. മെംബർ (ആദായ നികുതി)
  2. മെംബർ (നിയമനിർമ്മാണവും കമ്പ്യൂട്ടറൈസേഷനും)
  3. മെമ്പർ (റവന്യൂ)
  4. മെമ്പർ (പേഴ്സണൽ & വിജിലൻസ്)
  5. മെമ്പർ (അന്വേഷണം)
  6. മെമ്പർ (ഓഡിറ്റ് & ജുഡീഷ്യൽ)

തരുൺ ബജാജ് ആണ് ഈ വകുപ്പിന്റെ നിലവിലെ സെക്രട്ടറി, അദ്ദേഹത്തിന്റെ മുൻഗാമി അജയ് ഭൂഷൺ പാണ്ഡെ ആയിരുന്നു. [3]

ഇതും കാണുക

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Home | Ministry of Finance | GoI". www.finmin.nic.in. Retrieved 2020-03-16.
  2. "Meet the Secretary | Department of Economic Affairs | MoF | GoI". dea.gov.in. Retrieved 2020-03-03.
  3. "Revenue Secretary". Department of Revenue, Government of India. Retrieved 15 January 2018.