കോർണെൽ വൂൾറിച്ച്

കോർണൽ വൂൾറിച്ച്
പ്രമാണം:Cornell-Woolrich.jpg
ജനനം
കോർണെൽ ജോർജ്ജ് ഹോപ്‍ലി-വൂൾറിച്ച്

(1903-12-04)ഡിസംബർ 4, 1903
മരണംസെപ്റ്റംബർ 25, 1968(1968-09-25) (പ്രായം 64)
ന്യയോർക്ക് നഗരം
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾവില്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി
കലാലയംകൊളമ്പിയ സർവ്വകലാശാല
തൊഴിൽഎഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)വയലറ്റ് വിർജീനിയ ബ്ലാക്ക്റ്റൺ (m. 1930–1933)

കോർണെൽ ജോർജ്ജ് ഹോപ്‍ലി വൂൾറിച്ച് (ജീവിതകാലം : 4 ഡിസംബർ 1903 – 25 സെപ്‍റ്റംബർ 1968) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. അദ്ദേഹം വില്ല്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി എന്നീ തൂലികാനാമങ്ങളിലും ഗ്രന്ഥരചന നിർവ്വഹിച്ചിരുന്നു.

അദ്ദേഹത്തിൻറെ ജീവചരിത്രകാരനായിരുന്ന ഫ്രാൻസിസ് നെവിൻസ് ജൂനിയറിൻറെ അഭിപ്രായത്തിൽ അക്കാലത്തെ മികച്ച കുറ്റാന്വേഷണ നോവൽ രചയിതാക്കളിൽ ഡാഷിയൽ ഹമ്മെറ്റ്, ഏൾ സ്റ്റാൻലി ഗാർഡ്നർ, റെയ്മണ്ട് ചാൻറ്ലർ എന്നിവർക്കു കഴിഞ്ഞാൽ നാലാം സ്ഥാനക്കാരനായിരുന്നു വൂൾറിച്ച്. മറ്റു അപസർപ്പക നോവലിസ്റ്റുകളെക്കാളും, വൂൾഹിച്ചിൻറെ കൃതികളെ അവലംബിച്ച് കൂടുതൽ ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സിനിമാ ശീർഷകങ്ങളുടെ ഒരു പട്ടിക വെളിപ്പെടുത്തുന്നു. 1940 കളിലെ സസ്പെൻസ്, നാടക, റേഡിയോ പരിപാടികൾക്കായി അദ്ദേഹത്തിലൻറെ പല കഥകളും ഉപയോഗിച്ചിട്ടുണ്ടായിരുന്നു.

ജീവിതരേഖ

ന്യൂയോർക്ക് നഗരത്തിലാണ് വൂൾറിച്ച് ജനിച്ചത്. ആദ്ദേഹത്തിൻറെ ചെറുപ്പകാലത്തുതന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. മാതാവ് ക്ലയർ അറ്റാലീ വൂൾറിച്ചിനോടൊപ്പം ജീവിക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങുന്നതിനു മുൻപ് അദ്ദേഹം പിതാവുമായി മെക്സിക്കോയിൽ കുറെക്കാലം താമസിച്ചിരുന്നു.[1] അദ്ദേഹം കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നുവെങ്കിലും 1926 ൽ ബിരുദമെടുക്കാതെ പുറത്തുപോയി. ഇക്കാലത്താണ് അദ്ദേഹത്തിൻറെ ആദ്യനോവലായ “Cover Charge” പ്രസിദ്ധീകരിക്കപ്പെടുന്നത്. താമസിയാതെ അദ്ദേഹം ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളിലേയ്ക്കു തിരിഞ്ഞു. ഇവയിൽ പലതും മറ്റു തൂലികാനാമങ്ങളിലായിരുന്നു.

ഫിക്ഷൻ

നോവലുകൾ

Year Title Author Credit Notes
1926 Cover Charge Cornell Woolrich
1927 Children of the Ritz Cornell Woolrich
1929 Times Square Cornell Woolrich
1930 A Young Man's Heart Cornell Woolrich
1931 The Time of Her Life Cornell Woolrich
1932 Manhattan Love Song Cornell Woolrich
1940 The Bride Wore Black Cornell Woolrich
1941 The Black Curtain Cornell Woolrich
1941 Marihuana William Irish
1942 Black Alibi Cornell Woolrich
1942 Phantom Lady William Irish
1943 The Black Angel Cornell Woolrich Based on his 1935 story "Murder in Wax"
1944 The Black Path of Fear Cornell Woolrich
1944 After Dinner Story William Irish
1944 Deadline at Dawn William Irish
1945 Night Has a Thousand Eyes George Hopley
1947 Waltz into Darkness William Irish
1948 Rendezvous in Black Cornell Woolrich
1948 I Married a Dead Man William Irish
1950 Savage Bride Cornell Woolrich
1950 Fright George Hopley
1951 You'll Never See Me Again Cornell Woolrich
1951 Strangler's Serenade William Irish
1958 Hotel Room Cornell Woolrich
1959 Death is My Dancing Partner Cornell Woolrich
1960 The Doom Stone Cornell Woolrich Previously serialized in Argosy in 1939
1987 Into the Night Cornell Woolrich Posthumous release, manuscript completed by Lawrence Block

ചെറുകഥാ സമാഹാരങ്ങൾ

As Cornell Woolrich

As William Irish

വൂൾറിച്ചിൻറെ കഥകളെ അവലംബമാക്കിയ സിനിമകൾ

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Corliss, Richard (8 December 2003). "That Old Feeling: Woolrich's World". Time. Archived from the original on 2012-09-13. Retrieved 2017-04-25.
  2. "Shabnam Still Gets Fan Mail". Indian Express. Dec 4, 2010. Retrieved May 7, 2013.