ഖുൻ നാൻ ദേശീയോദ്യാനം
ഖുൻ നാൻ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติขุนน่าน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | തായ്ലൻഡ് |
Nearest city | നാൻ |
Coordinates | 19°10′59″N 101°10′39″E / 19.18306°N 101.17750°E |
Area | 248.60 km² |
Established | 2009 |
തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ഖുൻ നാൻ ദേശീയോദ്യാനം (Thai: อุทยานแห่งชาติขุนน่าน) തായ് / ലാവോസ് അതിർത്തി പ്രദേശത്തുള്ള ലുവാംഗ് പ്രബാംഗിൻറെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരുസംരക്ഷിത മേഖലയാണിത്. നാൻ പ്രവിശ്യയിലെ ചലോം ഫാ കിയാറ്റ് ജില്ലയുടെ ഉപജില്ലയായ ഖുൻ നാൻ (താംബോൺ) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ബോ ക്ളുവ ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഡോയി ഫു ഖ ദേശീയ പാർക്കിന് വടക്ക് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് 2009-ൽ സ്ഥാപിതമായി. ലുവാങ് പ്രബാംഗ് മൊണ്ടെയ്ൻ റെയ്ൻ ഫോറെസ്റ്റ് ഇകോറീജിയന്റെ ഭാഗമാണ് ഖുൻ നാൻ നാഷണൽ പാർക്ക്.[1] ലാവോ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന സപാൻ വെള്ളച്ചാട്ടം ദേശീയോദ്യാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണ്. ഹുവായ് ഹ വെള്ളച്ചാട്ടത്തിന് വർഷം മുഴുവൻ ജലം കാണപ്പെടുന്നു. പാർക്കിന്റെ പരിധിക്കുള്ളിലെ മറ്റ് വെള്ളച്ചാട്ടങ്ങൾ ഹുവായ് ടി, ബാൻ ഡെൻ എന്നിവയാണ്. 1,745 മീറ്റർ ഉയരമുള്ള ഡോയി ഫി പാൻ നാം പാർക്കിനുള്ളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. വാ നദിയുടെ ഉത്ഭവസ്ഥാനം പാർക്കിലെ പർവ്വതങ്ങളിൽ നിന്നാണ്. നദി പർവ്വതങ്ങളിലൂടെ ഒഴുകുന്നു. [2]