ഖൈബർ ചുരം

ഖൈബർ ചുരം

ഖൈബർ ചുരത്തിന്റെ പാകിസ്താൻ ഭാഗം, പാകിസ്താനിലേയ്ക്കുള്ള ദൃശ്യം.
ഉയരം 1,070 m
സ്ഥാനം പാകിസ്താൻ/അഫ്ഗാനിസ്ഥാൻ
പർവ്വത നിരകൾസഫേദ് കോഹ്
Coordinates34°5′35″N 71°8′45″E / 34.09306°N 71.14583°E / 34.09306; 71.14583

പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ ചുരം (ഉർദ്ദു: : درہ خیبر) (ഉയരം:1,070 മീ , 3,510 അടി).

ചരിത്രത്തിലുടനീളം ഖൈബർ ചുരം മദ്ധ്യേഷ്യയും തെക്കേ ഏഷ്യയുമായുള്ള ഒരു പ്രധാന വാണിജ്യ പാതയും ഒരു തന്ത്രപ്രധാന സൈനിക സ്ഥാനവും ആയിരുന്നു. ഹിന്ദു കുഷ് പർവ്വത നിരകളുടെ കിഴക്കേ അറ്റത്തെ ഭാഗമായ സഫേദ് കോഹ് മലകളുടെ വടക്കുകിഴക്കേ ഭാഗത്തുകൂടിയാണ് ഖൈബർ ചുരം മുറിച്ചുകടക്കുന്നത്. ഖൈബർ ചുരത്തിലെ ഏറ്റവും ഉയർന്ന ഭാഗം പാകിസ്താന് 5 കിലോമീറ്റർ ഉള്ളിൽ ലണ്ടി കോട്ടാൽ എന്ന സ്ഥലത്താണ്.

മുഗൾ സാമ്രാജ്യത്തിലെ അക്‌ബർ ചക്രവർത്തിയുടെ കാലത്താണ് ഖൈബർ ചുരം വാഹനഗതാഗതയോഗ്യമാക്കിയത്[1].

ചിത്രങ്ങൾ

അവലംബം

  1. Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 219. ISBN 978-1-4051-8243-0. {cite book}: Cite has empty unknown parameter: |coauthors= (help)