ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനം
ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location of Quttinirpaaq National Park in Canada | |
Location | നുനാവട്, കാനഡ |
Nearest town | Resolute |
Coordinates | 82°13′N 072°13′W / 82.217°N 72.217°W |
Area | 37,775 കി.m2 (14,585 ച മൈ) |
Established | 1988 |
Governing body | Parks Canada |
Website | Quttinirpaaq National Park |
ഖ്യുട്ടിനിർപാക് ദേശീയോദ്യാനം കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിൽ എല്ലെസ്മിയർ ദ്വീപിന്റെ വടക്കുകിഴക്കൻ കോണിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് ദേശീയോദ്യാനത്തിന് ശേഷം ഭൂമിയിലെ ഏറ്റവും വടക്ക് ഭാഗത്തുള്ള രണ്ടാമത്തെ ദേശീയോദ്യാനമാണിത്.[2] ഇനുക്റ്റിറ്റ്യൂട്ട് ഭാഷയിൽ, ഖ്യുട്ടിനിർപാക്ക് എന്നാൽ "ലോകത്തിന്റെ നെറുകയിൽ" എന്നാണ് അർത്ഥമാക്കുന്നത്.[3][4] 1988-ൽ എല്ലെസ്മിയർ ഐലൻഡ് നാഷണൽ പാർക്ക് റിസർവ് ആയി സ്ഥാപിതമായ ഇത്, 1999-ൽ നുനാവട്ട് രൂപീകരിച്ചപ്പോൾ പേര് ഖ്യുട്ടിനിർപാക്ക് എന്നാക്കി മാറ്റുകയും[5] 2000-ൽ ഒരു ദേശീയോദ്യാനമായി മാറുകയും ചെയ്തു.[6] 37,775 ചതുരശ്ര കിലോമീറ്റർ (14,585 ചതുരശ്ര മൈൽ)[7] വിസ്തൃതിയുള്ള ഇത്, വുഡ് ബഫല്ലോ ദേശീയോദ്യാനം കഴിഞ്ഞാൽ കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയോദ്യാനമാണ്.
ഭൂപ്രകൃതി
പാറയും ഹിമവും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. വളരെ കുറച്ച് വർഷപാതമുള്ള ഒരു ധ്രുവ മരുഭൂമിയാണിത്. ദേശീയോദ്യാനത്തിൻറെ ഉന്നത മേഖലകളിൽ ഭൂരിഭാഗവും മഞ്ഞുമൂടിയതാണ്. ഈ ഹിമത്തൊപ്പികളും അവയിൽ നിന്ന് താഴേയ്ക്കിറങ്ങുന്ന ഹിമാനികളും അവസാനത്തെ ഹിമയുഗം വരെയെങ്കിലും പഴക്കമുള്ളതാണ്. നുനാവട്ടിലെ ഏറ്റവും ഉയരമുള്ള പർവതമായ 2,616 മീറ്റർ (8,583 അടി) ഉയരമുള്ള ബാർബ്യൂ കൊടുമുടിയും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.
അവലംബം
- ↑ "Protected Planet | Quttinirpaaq National Park Of Canada". Protected Planet. Retrieved 2020-10-13.
- ↑ "Google Street View and Parks Canada Make It to Quttinirpaaq National Park". 2017-10-16. Archived from the original on 2019-05-14. Retrieved 2022-06-13.
- ↑ Quttinirpaaq National Park Archived 2019-07-01 at the Wayback Machine. at Nunavut Tourism
- ↑ Quttinirpaaq National Park in Nunavut at CBC Kids
- ↑ "Quttinirpaaq National Park". The Canadian Encyclopedia. Historica Canada. Archived from the original on 2018-01-11. Retrieved 26 May 2015.
- ↑ Stewart, Emma J.; Howell, S. E. L.; Draper, D.; Yackel, J.; Tivy, A. (2008). Cruise tourism in a warming Arctic: Implications for northern National Parks (PDF). Contributed paper for the Canadian Parks for Tomorrow: 40th Anniversary Conference, May 8 to 11, 2008. Calgary, Canada: University of Calgary. p. 1. Archived from the original (PDF) on 2016-07-22. Retrieved 28 May 2015.
- ↑ "Quttinirpaaq National Park of Canada". Parks Canada. 13 April 2015. Retrieved 28 May 2015.