ഗണ്ടികോട്ട

ആന്ദ്രപ്രദേശിലെ കടപ്പാ ജില്ലയിലെ ജമ്മലമഡുഗു എന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റെർ അകലെയായി പെണ്ണാർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഗണ്ടികോട്ട. 

ചരിത്രം 

1123ൽ കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യ വംശത്തിലെ കാപ്പാ രാജാവാണ് ഗണ്ടികോട്ട പണികഴിപ്പിച്ചത്. കാകതീയ, വിജയനഗര, കുതബ്ഷാഹി തുടങ്ങിയ വംശങ്ങളുടെ കാലഗട്ടത്തിൽ ഗണ്ടികോട്ട തന്ത്ര പ്രധാനമായ ഒരു പ്രദേശമായിരുന്നു. ഇവിടുത്തെ കോട്ട ഏകദേശം 300 വർഷത്തോളം പെമ്മസാനി നായക്സിന്റെ അതീനതയിൽ ആയിരുന്നു. 

തെലുഗു ഭാഷയിൽ 'ഗണ്ടി' എന്നാൽ മലയിടുക്ക് എന്നാണർത്ഥം. ഗണ്ടികോട്ട കുന്നുകൾ എന്നറിയപ്പെടുന്ന ഏരമല മലനിരകളുടെ ഇടയിലുള്ള മലയിടുക്കിൽ നിന്നാണ് ഗണ്ടികോട്ടയ്ക്ക് ആ പേരു വന്നത്. ഈ മലയിടുക്കിൽ കൂടിയാണ് പെന്നാർ നദി ഒഴുകുന്നത്. വളരെ ഇടുങ്ങിയ മലയിടുക്കിലൂടെ പെന്നാർ നദി ഒഴുകുന്ന ദൃശ്യം ഏവരുടെയും മനം കവരുന്ന കാഴ്ചയാണ്. 

ദുര്ഘടമായതും കടന്നുചെല്ലാൻ വളരെ ബുദ്ധിമുട്ടുള്ളതുമായ ചെങ്കുത്തായ കുന്നുകളും, വളരെ വലിയ ഒരുളൻ കരിങ്കല്ലാൽ ചുറ്റപെട്ടതുമായ ഈ പ്രദേശം പ്രകൃതി തനതായി ഒരുക്കിയ സംരക്ഷണത്തിലാണ് നിലകൊള്ളുന്നത്. പ്രശസ്ത്ത തെലുഗു കവിയായ വേമന കുറച്ചുകാലം ഗണ്ടികോട്ട പ്രദേശത്ത് താമസിച്ചിരുന്നതായി പറയപ്പെടുന്നു. 

ഗണ്ടികോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്താനുള്ള നടപടികൾ നടന്നു വരുന്നു.

പ്രധാനപ്പെട്ട നിർമമിതികൾ

കോട്ടയ്ക്കുള്ളിൽ രണ്ട് അമ്പലങ്ങൾ ഉണ്ട്. ശ്രീ കൃഷ്ണനും, ശ്രീ രാമനുമാണ് ഇവിടുത്തെ പ്രതിഷ്ട്ട. എന്നാൽ രണ്ടും നാശാവസ്ഥയിൽ ആണുള്ളത്. പുരാതന കാലത്തെ കെട്ടിടങ്ങൾ കോട്ടയ്കകത്തു അങ്ങിങ്ങായി ചിതറി കിടക്കുന്നത് കാണാവുന്നതാണ്. ഇവയെല്ലാം തന്നെ നാശത്തിന്റെ വക്കിലാനുള്ളത്. മത സൗഹാർദ്ധത്തിന്റെ മകുടോധാഹരണമായി ജാമിയാ മസ്ജിദും ഇവിടെ നിലകൊള്ളുന്നു. ചെങ്കല്ലിൽ നിർമിച്ച കൊട്ടാരവും അതിന്റെ അവശിഷ്ടങ്ങളും നമുക്കിവിടെ കാണാവുന്നതാണ്. കൂടാതെ പഴയ കാലത്തെ ഒരു പീരങ്കിയും, നിരവധി പത്തായപുരകളും ഇവിടെ നിരവധി ഓർമകളുമായി നിലകൊള്ളുന്നു. 

പ്രവേശനമാർഗ്ഗം

കുടപ്പാ ജില്ലയിലെ 26 കിലോമീറ്റർ അകലെയുള്ള മുധാനുരു ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. ജമ്മലമടുഗു ആണ് അടുത്തുള്ള പട്ടണം. ജമ്മലമടുഗു പഴയ ബസ്‌സ്റ്റാൻറ്റിൽ നിന്നും ഗണ്ടികോട്ടയിലേക്ക് ബസുകൾ ലഭ്യമാണ്.  

പ്രധാന സ്ഥലങ്ങൾ

  • മാധവരായ ടെമ്പിൾ 
  •  ജാമിയാ മസ്ജിദ് 
  • പത്തായപ്പുര 
  • രംഗനാഥ സ്വാമി ടെമ്പിൾ  
  • കോട്ടയുടെ പ്രവേശന കവാടം
  • ഗണ്ടികോട്ട മലയിടുക്ക്‌
Panorama of Pennar river near the Gandikota fort

References