ഗുരു നാനാക്ക് ജയന്തി

ഗുരു നാനാക്ക് ജയന്തി
ഗുരു നാനാക്കിന്റെ ജന്മദിനത്തിൽ അമൃതസറിലെ ഹർമന്ദർ സാഹിബ്‌
തരംആഘോഷം
പ്രാധാന്യംഗുരു നാനാക്കിന്റെ ജന്മദിനം
അനുഷ്ഠാനങ്ങൾഉത്സവം
തിയ്യതിനവംബർ

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മദിനമാണ് ഗുരു നാനാക്ക് ജയന്തി എന്നറിയപ്പെടുന്നത്. കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്.

എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്.[2] ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ്‌ എന്നീ പേരുകളിലും ഗുരു നാനാക്ക് ജയന്തി അറിയപ്പെടുന്നുണ്ട്. സിഖ് മതസ്ഥർക്കിടയിലെ ഏറ്റവും പുണ്യമായ ഒരു ഉത്സവമാണിത്. [3] ഇന്ത്യയിൽ ഗുരു നാനാക്ക് ജയന്തി ദിവസം പൊതുഅവധിയാണ്.


ജനനം

ഗുരു നാനാക്ക് ജനിച്ച പാകിസ്താനിലെ നൻകാന സാഹിബിലുള്ള ഗുരുദ്വാര

1469 ഏപ്രിൽ 15ന് [4] ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഷെയ്ഖ്പുര ജില്ലയിലെ റായി ബോയി ദി തൽവാന്ദി എന്ന സ്ഥലത്താണ്് (നൻകാന സാഹിബ് എന്നാണ് ഇപ്പോഴത്തെ പേര് ) ഗുരു നാനാക്ക് ജനിച്ചത്.[5]

അവലംബം

  1. Holiday Calendar, Government of India.
  2. "Gurpurab".
  3. "Guru Nanak Sahib". SGPC. Archived from the original on 2012-07-30. Retrieved August 4, 2012.
  4. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ Harbans എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  5. "Guru Nanak Dev ji (1469–1539)". Archived from the original on 2007-08-30. Retrieved 2016-07-28.