ഗേറ്റ് ഓഫ് യൂറോപ്പ്
ഗേറ്റ് ഓഫ് യൂറോപ്പ് | |
---|---|
പ്യൂറ്റ്രാ ഡെ യൂറോപ്പ Puerta de Europa | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പൂർത്തിയായി |
തരം | ഓഫീസ് |
സ്ഥാനം | Paseo de la Castellana 189/216, Madrid, Spain |
നിർമ്മാണം ആരംഭിച്ച ദിവസം | 1989 |
പദ്ധതി അവസാനിച്ച ദിവസം | 1996 |
ഉടമസ്ഥത | ബാങ്കിന, റീലിയ |
Height | |
മേൽക്കൂര | 115 മീ (377 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 26 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ഫിലിപ് ജോൺസൻ, ജോൺ ബർഗീ |
Developer | കുവൈറ്റ് ഇന്വെസ്റ്റ്മെന്റ് ഓഫീസ് |
Structural engineer | ലെസ്ലി ഇ. റോബേർട്സൺ അസ്സോസിയേറ്റ്സ്, RLLP, ന്യൂ യോർക്ക് |
പ്രധാന കരാറുകാരൻ | FCC |
സ്പെയിനിലെ മാഡ്രിഡ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇരട്ട ഗോപുരമാണ് ഗേറ്റ് ഓഫ് യൂറോപ്പ് (ഇംഗ്ലീഷ്:Gate of Europa towers; സ്പാനിഷ്: Puerta de Europa). KIO ടവേർസ് എന്നും ഈ ഗോപുരങ്ങൾ അറിയപ്പെടുന്നു. 114മീറ്റർ ഉയരമുള്ള ഇതിലെ ഓരോ കെട്ടിടത്തിനും 26 നിലകളുണ്ട്. ഇവ ഓരോന്നും 15° ചെരിവോടെയാണ് നിർമിച്ചിരിക്കുന്നത്. ലോകത്തിലെതന്നെ ആദ്യത്തെ ചെരിഞ്ഞ അംബരചുംബികളാണ് ഈ കെട്ടിടങ്ങൾ. ടോറെസ് ഡെ സാന്റാ ക്രൂസ്(Torres de Santa Cruz) കഴിഞ്ഞാൽ സ്പെയിനിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഇരട്ടഗോപുരം എന്നസ്ഥാനവും ഗേറ്റ് ഒഫ് യൂറോപ്പിനാണ്. 1989 മുതൽ 1996 വരെയുള്ള് കാലയളവിലാണ് ഇവ പണിതീർത്തത്.
അമേരിക്കൻ വാസ്തുശില്പി പിലിപ് ജോൺസണും ജോൺ ബർഗിയും ചേർന്നാണ് ഈ കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. ഫൊമെന്റോ ഡെ കൺസ്ടാക്സിയോണെസ് വൈ കോണ്ട്രാറ്റാസ്(Fomento de Construcciones y Contratas) എന്ന് കമ്പനിയാണ് ഇത് പണിതീർത്തത്[1] കൂടാതെ കുവൈറ്റ് ഇന്വെസ്റ്റ്മെന്റ് അതോറിറ്റി ഈ കെട്ടിടം കമ്മീഷൻ ചെയ്തതിനാൽ കെ.ഐ.ഒ ടവേർസ്(KIO Towers) എന്നും ഇത് അറിയപ്പെടാൻ തുടങ്ങി. ഉരുക്കും, ഗ്ലാസുമാണ് കെട്ടിടത്തിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ. ഇരു ഗോപുരങ്ങളുടേയും മുകളിലായി ഓരോ ഹെലിപ്പാഡുകൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്.
2007-ലെ തമിഴ് ചലചിത്രം, ശിവാജിയിലെ ഒരു കൂടൈ സൺലൈറ്റ് എന്ന ഗാനത്തിലെ ഒരു രംഗം ചിത്രീകരിച്ചത് ഗേറ്റ് ഓഫ് യൂറോപ്പിന്റെ പരിസരത്തുവെച്ചാണ്.
അവലംബം
- ↑ "FCC ചരിത്രം". Archived from the original on 2008-03-27. Retrieved 2013-07-19.
പുറത്തേക്കുള്ള് കണ്ണികൾ
- Computer generated image of the Golden Top Crown of the Fuente de Europa Archived 2009-02-07 at the Wayback Machine
- dudas Archived 2009-02-07 at the Wayback Machine